അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/നിരപരാധി - കഥ

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 23 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./അക്ഷരവൃക്ഷം/നിരപരാധി - കഥ എന്ന താൾ അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/നിരപരാധി - കഥ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിരപരാധി

"ഏകാന്തതയുടെ പെരുവഴിയിൽ ആവോളം അലഞ്ഞവനാണ് ഞാൻ എങ്കിലും ........." തൻ്റെ ചിന്തകൾ പരിധി കഴിഞ്ഞു പോകുന്നു എന്നു തോന്നിയ അവനെ ചിന്തയിൽ നിന്നുണർത്തിയത് ശങ്കരേട്ടനായിരുന്നു. "എന്താണ്ടാ ഇയ്യ് ഈ കല്ലിമ്മേ കുമിഞ്ഞിരിക്കണ്" ഞാൻ ഒന്നും മിണ്ടിയില്ല അതിനാൽ ചെറിയ അതൃപ്തിയോടെ മൂളി കഴിഞ്ഞ് എന്നോട് പറഞ്ഞു - " ഉണ്ണി ഇജ്ജ് രണ്ടീസായി ഇങ്ങനെയാ. എന്താണ്ടാ പറ്റിയേ, ഇൻ്റെ നീക്കോക്കെ ഞാൻ ശ്രദ്ധിക്കണില്ല എന്നാ അൻ്റെ ബിചാരം?" ഞാൻ ഒന്നും പറഞ്ഞില്ല. നിശബ്ദ നദിയിൽ മുങ്ങിക്കുളിക്കുകയാണ് ഇപ്പോൾ നല്ലത് എന്നെനിക്കു തോന്നി. വല്ലാത്ത അസ്വസ്ഥനായിരുന്നു. ഒന്ന് കുളിക്കണം പിന്നെ ........ പിന്നെ എന്താ എന്ന് തന്നെ നിശ്ചയമില്ല. ആകാശഗംഗയിൽ നിന്ന് ഒരു തുള്ളി ജലം എൻ്റെ ഉള്ളിൽ വീണ്ടുകിടക്കുന്നു. എപ്പോൾ വേണമെങ്കിലും അവ അണപൊട്ടാം.
ഞാൻ ഇറങ്ങി നടന്നു ..... വീട്ടിൽ പോയി തോർത്തെടുത്തു ആറ്റിൻകരയിൽ പോയി. അയലത്തെ രാധാലക്ഷ്മി എന്നെ നോക്കി ഒരൂറിച്ചിരി പ്പുറപ്പെട്ടുവിച്ചു .അത് നോക്കി അലക്കിയിരുന്ന പെണ്ണുങ്ങളും പുച്ഛഭാവം കൈക്കൊണ്ടു.തൻ്റെ മക്കൾ, ഭാര്യ എന്നിവർക്ക് ജയത്തിൻ്റെ നക്ഷത്രത്തിളക്കം .ജയിലിൽ നിന്ന് വന്നപ്പോൾ ജനങ്ങളിൽ പലരും അടക്കം പറയുന്നത് കേട്ടു :- കൊലക്കേസ് പ്രതിയാണത്രേ എന്നായിരുന്നു! എന്നാൽ പോലീസിനു തെറ്റി. വേറേ ഏതോ പ്രതിയാണത്രേ! അവരുടെ അശ്രദ്ധ്യേ ......?
അവരുടെ മുഖത്തു നോക്കാൻ തന്നെ കഴിഞ്ഞില്ല. ഏതോ ഒരുതരം ലജ്ജ എന്നെ വന്നു മൂടിയിരുന്നു. നേരേ വീട്ടിൽ ചെന്നു എന്നെ ജനിപ്പിച്ച മാതാവ്, എന്തുകൊണ്ടോ കണ്ണ് നിറയിച്ചു .മനസ്സിൽ തളം കെട്ടിയ ദുഃഖം മുഴുവൻ പുഴയായി പെയ്തിറങ്ങി, കടലായി പിന്നെ ഒഴുകി ഒഴുകി വേനലിൻ്റെ മുഖപടം അണിഞ്ഞു. വരണ്ട മനസ്സിൽ ഒരു തുള്ളി ആശ്വാസ തുള്ളി വേണം എന്നു തോന്നിയതു കൊണ്ടോ ക്ഷീണം കൊണ്ടോ എന്നറിയില്ല ,ഞാൻ കട്ടിലിൽ മാറിക്കിടന്നു. ചിന്തകൾ അലാവുദ്ദീൻ്റെ അൽഭുതവിളക്കു പോലെ പുകമറ സൃഷ്ടിച്ചു. 2-10 -2004. അത് ... വർഷയുടെ മകൻ്റെ കല്യാണമായിരുന്നു. ആകാശ്.സുന്ദരനും സുമുഖനുമാണയാൾ. പ്രണയത്തിൻ തണലിൽ നടന്നതിനാൽ സുഗന്ധം പരത്തുവാൻ പൂമാലയുമായി പോകവേ........ എന്നാൽ ആ തീക്ഷ്ണമായ കണ്ണുകൾ എന്നെ തിരക്കുന്നു എന്ന് ഞാൻ കണ്ടില്ല ..................!
സി സി ടി വി യുടെ കണ്ണുകൾ എന്നെ അന്ധതയിലേക്ക് വലിച്ചിഴക്കപ്പെട്ടു ആ ഇരുട്ടിൽ കിടന്നു ഞാൻ മനസ്സിലാക്കി.ഇത് എൻ്റെ വീടല്ല വീട്ടുകാരുമല്ല. പാത്രം തട്ടിപൊട്ടിപ്പോയ എൻ്റെ കാതുകൾ. വെള്ള ഉടുപ്പിട്ട ശവം.ഒന്നിലും താൽപര്യം ഇല്ലാതെ ചീഞ്ഞളിഞ്ഞു കിടക്കുന്നു. വികാരം ഇല്ലാത്ത മനുഷ്യൻ ആത്മാവില്ലാത്ത ശരീരം പോലെ തന്നെ എന്നെനിക്കപ്പോൾ മനസ്സിലായി. വിണ്ടുകീറിയ ചുണ്ടുകളാൽ ഒന്നും പറയാൻ തോന്നുന്നില്ല. എൻ്റെ നിരപരാധിത്യം വിളിച്ചോതാൻ എനിക്ക് കഴിയില്ല ?ജട പിടിച്ച എണ്ണമയമില്ലാത്ത തലയിൽ നിന്നും ഉതിർന്ന ഇത്തരം ചോദ്യങ്ങൾ മനസ്സിൽ ഓടി വന്നു കുതിച്ചു ചാടി.എന്നാൽ ഞാൻ പ്രതീക്ഷിച്ചതു പോലെ തുളുമ്പിയില്ല. എന്തോ ആരോടൊക്കെയോ വെറുപ്പ് തോന്നി. വിധിയെന്ന നൗകയിൽ ഒഴുകിയ ഓർമ്മകൾ തടഞ്ഞു നിർത്തി. ദിവസങ്ങൾ പോയി. "പോയി " എന്നു പറയുന്നു ഒരു അസംബന്ധമാണ്. തള്ളി നീക്കി എന്ന് തന്നെ പറയണം!
കോടതിയുടെ വിധി കാരുണമായ അസംബന്ധമായി തോന്നി.നീതിക്കായി അലഞ്ഞ ഞാൻ ഒടുവിൽ എത്തിച്ചേർന്നത് നാട്ടുകാരിൽ കൊലപാതകി എന്ന പേരിൽ മാത്രമായിരുന്നു' പോലീസിൻ്റെ അനന്തമായ കണ്ടെത്തലിലൂടെ വിധി കുത്തൊഴുക്കിൽ ഒഴുകി - ഞാൻ നിരപരാധി ആണ് ! കുറ്റവാളി കോഴിക്കോട് സ്വദേശി അത്രേ.,,,, കണ്ണുകൾ നിറഞ്ഞിരുന്നു. എങ്കിലും കരഞ്ഞില്ല. വിജയഗാഥയുടെ നിറവിൽ എനിക്കിതാ പുതിയ വിശേഷണം - " നിരപരാധി" !.......

Farzana Nezriel P Z
9 F എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 23/ 07/ 2024 >> രചനാവിഭാഗം - കഥ