ഗവ. എച്ച് എസ് കുറുമ്പാല/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കുറുമ്പാല പ്രദേശത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിജ്ഞാനത്തി ൻെറ പ്രാകാശം ചൊരിഞ്ഞ് നാടിൻെറ അഭിമാനമായി നിലകൊള്ളുന്ന സ്ഥാപനമാണ് കുറുമ്പാല ഗവ: ഹെെസ്കൂൂൾ. ഒരു നൂറ്റാണ്ടിലേറെയായി പതിനായിരക്കണക്കിന് അക്ഷര പ്രേമികൾക്ക് പ്രാഥമികവിദ്യാഭ്യാസം നൽകിയ ഈ വിദ്യാലയം ഇന്ന് ജില്ലയിലെ സമ്പൂർണ്ണ ഹൈടെക് ഹൈസ്കൂളായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു. നൂറിന്റെ നിറവിൽ നിലകൊള്ളുന്ന നമ്മുടെ വിദ്യാലയം 1911ലാണ് സ്ഥാപിതമായത്. 1978-ൽ അപ്പർ പ്രൈമറി യായും 2013ൽ സെക്കന്ററി സ്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2016 ൽ ആദ്യപത്താം ക്ലാസ്സ് ബാച്ച് പരിക്ഷ എഴുതി പുറത്തിറങ്ങി. നിലവിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ 15 ഡിവിഷനുകളിലായി 366കുട്ടികളും, പ്രീപ്രൈമറി തലത്തിലെ 52 കുട്ടികളും ഉൾപ്പെടെ 418കുട്ടികൾ പഠനം നടത്തുന്നുണ്ട്.അർപ്പണ മനോഭാവത്തോടെയും ആത്മാർത്ഥതയോടെയും നില കൊള്ളുന്ന അധ്യാപകരും അവർക്ക് മികച്ച പിന്തുണ നൽകുന്ന പി.ടി.എ, എം.പി.ടി.എ, എസ്.എസ്.സി അംഗങ്ങളും നമുക്ക് മുതൽക്രട്ടായുണ്ട്.
മികച്ച ഭൗതിക സാഹചര്യങ്ങൾ ഇന്ന് വിദ്യാലയത്തിനുണ്ട്. ഹെെസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നു.പുതിയ ടോയ്‌ലറ്റ് ബ്ലോക്കുകൾ വന്നു . ലെെബ്രറി നവീകരിച്ചിട്ടുണ്ട്. സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കപ്പെട്ട പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. ഭാഷാ ഇടം, സംഗീത ഇടം തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് തുടങ്ങിയവ ഒരുക്കി ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. കെെറ്റിൽ നിന്ന് കൂടുതൽ ലാപ്‍ടോപ്പുകൾ ലഭ്യമാക്കി പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് ഏെ ടി ലാബുകൾ ഒരുക്കിയുട്ടുണ്ട്. ലാബിൽ UPS സൗകര്യവും, സ്കൂളിൽ ഇൻവെർട്ടർ സൗകര്യവും നിലവിലുണ്ട്.