Schoolwiki സംരംഭത്തിൽ നിന്ന്
പഠന പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
3 / 6 / 24 തിങ്കളാഴ്ച സെന്റ്.ജോസഫ്സ് എൽ.പി സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായി നടന്നു. റവ.ഫാ. ജോസഫ് പുതുമന സ്കൂൾ വെഞ്ചിരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിനു ശേഷം പ്രവേശനോത്സവ കാര്യപരിപാടികൾ ആരംഭിച്ചു. സ്വാഗത പ്രഭാഷണം ശ്രീമതി.ഷാന്റി തോമസ് ( HM )പറയുകയുണ്ടായി. അധ്യക്ഷ പ്രസംഗം ശ്രീമതി.ഷീജ ഷിബു ( വാർഡ് മെമ്പർ ) പറഞ്ഞു. ഉദ്ഘാടന കർമ്മം റവ.ഫാ.ജോസഫ് പുതുമന (സ്കൂൾ മാനേജർ ) നിർവ്വഹിച്ചു. ശ്രീ. മാർട്ടിൻ ആനിത്തോട്ടത്തിൽ ( PTA പ്രസിഡണ്ട് ) ശ്രീമതി.ഷൈനി വട്ടംകണ്ടത്തിൽ ( MPTA പ്രസിഡണ്ട് ) ശ്രീ. ജസ്റ്റിൻ തുളുമ്പൻ മാക്കൽ ( വാർഡ് മെമ്പർ ) ശ്രീ. ബോബി കുവാതൂക്കിൽ ( ഇവ ക കോഡിനേറ്റർ ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നവാഗതരായ കുട്ടികൾ അക്ഷര ദീപം തെളിയിക്കയും അവർക്ക് പഠനോപകരണ കിറ്റ് സമ്മാനമായി നൽകുകയും ചെയ്തു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഢു വിതരണം ചെയ്യുകയും, റോസ് മേരി ജേക്കബ് ( സ്റ്റാഫ് സെക്രട്ടറി) നന്ദി പറയുകയും ചെയ്തു. പ്രവേശനോത്സവ കാര്യപരിപാടികൾക്ക് ശേഷം രക്ഷാകർതൃ പരിശീലന ക്ലാസ് ശ്രീമതി ബിന്ദിത കെ.ജെ (അധ്യാപിക) നയിക്കുകയും ചെയ്തു.
പരിസ്ഥിതി ദിനം