സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
(03/06/2024)
വിദ്യാലയത്തിൽ പ്രവേശനോത്സവം വർണ്ണാഭമായി. പൊതുപരിപാടി നാടകരചയിതാവും സംവിധായകനുമായ രഞ്ജിത്ത്ശിവ ഉൽഘാടനം ചെയ്തു.PTA പ്രസിഡന്റ് സയന പ്രവീൺ അധ്യക്ഷ ആയ ചടങ്ങിൽ HM രാജീവ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ, MPTA പ്രസിഡന്റ്, MPTA വൈസ് പ്രസിഡന്റ്,സ്കൂൾ മാനേജർ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രശാന്ത് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
2024ന്റെ മാതൃകയിൽ പ്രവേശനകവാടം, ഗണിത തോരണം, സംഖ്യാ കട്ട് ഔട്ടുകൾ , ദീപലങ്കാരം,സ്വാഗതവാഹനം, ഗണിത കേളികൾ, കുസൃതി ക്കണക്ക് കോർണർ, മധുര വിതരണം എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾ പ്രവേശനോത്സവത്തതിന് മിഴിവേകി.രക്ഷിതാക്കൾക്ക് വേണ്ടി H M രാജീവ് മാസ്റ്റർ നയിച്ച ബോധവൽകരണ ക്ലാസ്സും നടന്നു.
പരിസ്ഥിതി ദിനാചരണം
05/06/2024
സ്കൂളിൽ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാലയ ക്യാമ്പസിൽ ഇലഞ്ഞിത്തൈ നട്ടു കൊണ്ട് പ്രധാനാധ്യാപകൻ AR രാജീവ് കുമാർ മാസ്റ്റർ നിർവഹിച്ചു.സുജിത ടീച്ചർ സന്ദേശം നൽകി. നാലാം ക്ലാസ്സ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച നൃത്താവിഷ്കാരം ഹൃദ്യമായി. മുത്തശ്ശി മരത്തെ ആദരിച്ചു.കുട്ടികളുടെ വീടുകളിൽ നിന്ന് ശേഖരിച്ച നാട്ടുമാവ്, കറിവേപ്പ് എന്നിവയുടെ തൈകൾ ആവശ്യമുള്ള കുട്ടികൾക്ക് വിതരണം ചെയ്തു. കൂടാതെ കുട്ടികൾക്കായി പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി.
വായന ദിനം
(19/06/2024)
സ്കൂളിൽ വായന ദിനം സമുചിതമായി ആഘോഷിച്ചു. യുവസാഹിത്യകാരൻ ജിബിൻ മോഹൻ പുസ്തകത്തൊട്ടിലിൽ പുസ്തകം നിക്ഷേപിച്ചു കൊണ്ട് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.രാജി ടീച്ചർ സ്വാഗതം പറഞ്ഞു. സുമയ്യ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. PTA വൈസ്പ്രസിഡന്റ് ആശംസകൾ അർപ്പിച്ചു. രാഗി ടീച്ചർ നന്ദി രേഖപ്പെടുത്തി. വായന ദിനത്തിന്റെ ഭാഗമായി പുസ്തകത്തൊട്ടിൽ, വായന മൂല ഒരുക്കൽ, കാവ്യ കേളി, ക്വിസ്, കാലികം - പത്ര പ്രശ്നോത്തരി തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഒരുക്കി.
ലൈബ്രറി ഉദ്ഘാടനം
(25/06/2024)
(25/06/2004)
അമൃതം മലയാളം
(26/06/2024)
ജന്മഭൂമി ദിനപത്രം വിദ്യാലയത്തിലേക്ക് സമർപ്പണം.അമൃതം ബേക്കറി ഉടമ ശർമ അവർകൾ വിദ്യാലയത്തിലേക്ക് പത്രം സ്പോൺസർ ചെയ്തു. ചടങ്ങിൽ A R രാജീവ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജന്മഭൂമി കോർപ്പറേറ്റ് മാനേജർ വിനോദ് ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സർക്കുലേഷൻ മാനേജർ അനിൽ വിദ്യാർത്ഥിനികൾക്ക് പത്രം കൈമാറി. പ്രശാന്ത് മാസ്റ്റർ നന്ദി അറിയിച്ചു.