അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 17 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26009 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024-27 ബാച്ചിന്റ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024

2024-27 ബാച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച അൽഫാറൂഖിയ സ്കൂളിൽ വെച്ച് നടന്നു. 54 കുട്ടികൾ ആണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 45 കുട്ടികൾ വിജയകരമായി പരീക്ഷ പൂർത്തിയാക്കുകയും 9 പേർ ആബ്സെന്റ് ആവുകയും ചെയ്തു. ലിറ്റിൽ കൈറ്റ് മിസ്ട്രെസ് ആയ സബിത മൈ‌തീൻ ന്റെയും ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ റഷീദ് സാറിന്റെയും മേൽനോട്ടത്തിൽ 9.30 am ന് പരീക്ഷ തുടങ്ങുകയും 11.30 ഓടെ അവസാനിക്കുകയും ചെയ്തു. 12.30 ഓടെ പരീക്ഷറിസൾട്ട്‌ LKMS ഇൽ അപ്‌ലോഡ് ചെയ്തു പരീക്ഷ നടപടികൾ വിജയകരമായി പൂർത്തിയാക്കി

അൽഫാറൂഖിയയുടെ ഹൈടെക് വിജയഗാഥ.... ഉയർന്നു പറന്ന് ലിറ്റിൽ കൈറ്റ്സ്

ചേരാനല്ലൂർ :സംസ്ഥാനത്തെ ഏറ്റവും മികച്ച ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2023 - 24ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

LK AWARD

എറണാകുളം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള  അവാർഡ് അൽഫാറൂഖിയ്യ ഹയർ സെകണ്ടറി സ്കൂൾ കരസ്ഥമാക്കി. തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പു മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും സ്കൂളിനുള്ള 30,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും ഏറ്റു വാങ്ങി.യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും, സാമൂഹ്യ ഇടപെടലും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്‌കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകളിലെ  മികച്ച പ്രകടനമാണ് അവാർഡിലേക്ക് നയിച്ചത്. അധ്യാപകരുടേയും വിദ്യാർത്ഥികളുടെയും ചിട്ടയായ പ്രവർത്തനങ്ങളും കഠിനധ്വാനവുമാണ് അവാർഡുകൾ തുടർച്ചയായി കരസ്ഥമാക്കാൻ സാധിക്കുന്നത്.