ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ്
ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ജൂനിയർ റെഡ് ക്രോസ്
സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു.വൃദ്ധസദന സന്ദർശനം,രോഗി സന്ദർശനം
ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു..