സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ഹെൽത്ത് മോണിറ്ററിങ്ങ് കമ്മിറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ക്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റേയും, ജനപ്രതിനിധികളുടേയും സാനിധ്യത്തിൽ സെന്റ് ജോസഫ്സ് എൽ.പി ആൻഡ് .യു.പി.സ്കുളിൽ 13 - 10 -2021 ഉച്ചയ്ക്ക് 2മണിക്ക് യോഗം നടത്തപ്പെട്ടു. യോഗത്തിൽ Health Inspector ശ്രീ ദീപക്, വാർഡ് മെമ്പർ ശ്രീമതി ഗ്രേസി ജസ്റ്റിൻ , ആശാ വർക്കർ ശ്രീമതി ലിസി നെൽസൺ ,HM Sr. Anna P.A, പി.ടി.എ പ്രതിനിധി ശ്രീ Benaton K. J, അധ്യാപകർ, അനധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.യോഗത്തിൽ എവർക്കും H.M Sr Anna സ്വാഗതം ആശംസിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ടർ ശ്രീ ദീപക് സർ നിലവിലെ പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി അധ്യാപകരും കുട്ടികളും ക്ലാസ്സുകളിലും ക്യാമ്പസിനത്തും കോ വിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കേണ്ടതാണെന്ന് ഓർമ്മപ്പെടുത്തി.

നിലവിൽ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന് അനുപാതകമായി 25% കുട്ടികൾ മാത്രം ഒരു സമയത്ത് ക്ലാസിൽ വരുന്ന രീതിയിൽ ക്ലാസ്സുകൾ ക്രമീകരിക്കണം എന്ന് നിർദ്ദേശിക്കുകയുണ്ടായി ഓരോ ക്ലാസിലേ കുട്ടികളെയും ബയോ ബബിൾ ആയി തിരിക്കാവുന്നതാണ് എന്നും അറിയിച്ചു.