സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ക്ലബ്ബുകൾ/2024-25/വിദ്യാരംഗം കലാ സാഹിത്യ വേദി
2024_ 25 അധ്യായന വർഷത്തിലെ സെന്റ് ജോസഫ് വിദ്യാലയത്തിലെ വായനാദിന പരിപാടികൾ അസംബ്ലി ഓടുകൂടി ആരംഭിച്ചു.
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു.
ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുകയും അതോടൊപ്പം വായന ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്, പോസ്റ്റർ, പുസ്തക പരിചയം മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.
കുട്ടികൾ വായിച്ചിട്ടുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തി. വായനാദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന ഒരു ഡാൻസ് നാലാം ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുകയുണ്ടായി.
വായനാദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലുകയും ചെയ്തു.എല്ലാ ക്ലാസും ലൈബ്രറി ഒരുക്കുകയുംചെയ്തു.ഒന്ന് രണ്ട് ക്ലാസുകളിൽ അക്ഷര കാർഡുകൾ ഉണ്ടാക്കുകയും അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വാക്കുകളിൽ നിർമ്മിക്കുന്ന പ്രവർത്തനം നൽകുകയും ചെയ്തു.വായനാദിനത്തിൽ നടത്തിയ എല്ലാ മത്സരങ്ങളിലും എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.