പ്രവേശനോത്സവം 2024-25

2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 നു രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു .പി ടി എ ഭാരവാഹികളും അധ്യാപകരും നവാഗതരായ വിദ്യാർത്ഥികൾക്ക് സ്വാഗതം നേർന്നു.പുതിയ അധ്യയന വര്ഷം എല്ലാവർക്കും നല്ലതായി തീരട്ടെ എന്ന് ആശംസയോടെ വിദ്യാർത്ഥികളെ തരുവണ സ്കൂളിന്റെ തിരുമുറ്റത്തേക്ക് എതിരേറ്റു.പി ടി എ പ്രസിഡന്റ് ശ്രീ കെ സി കെ നജുമുദീൻ ,എസ് എം സി ചെയര്മാന് നാസർ സാവൻ ,ഹെഡ്മാസ്റ്റർ ശ്രീ കെ എം മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു .