സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ ഒരു അവലോകനം

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ ഒരു അവലോകനം എന്ന താൾ സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ ഒരു അവലോകനം എന്നാക്കി മാറ്റിയിരിക്കുന്നു: As per Sampoorna)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഒരു അവലോകനം

നമ്മുടെ ലോകത്തു പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് covid 19 .ഇത് ആദ്യം കണ്ടത് ചൈനയിലാണ് .അവിടെ ധാരാളം പേർ ക്കു ഈ രോഗം പടർന്നു പിടിക്കുകയും നിരവധി പേർ മരിക്കുകയും ചെയ്തു. കോറോണക്ക് മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്തതിനാൽ നമ്മൾ വളരെയേറെ ജാഗ്രതയോടെ ഇതിനെ കാണേണ്ടിയിരിക്കുന്നു .ഇന്ത്യയിലും നിരവധി പേർ ഈ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നു. അഞ്ഞൂറിലധികം പേർ മരണപ്പെടുകയും ചെയ്തു .കോറോണയുടെ ഭാഗമായി ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് .21 ദിവസമായിരുന്ന ലോക്ക് ഡൌൺ പിന്നീട് 19 ദിവസത്തേക്ക് കൂടി നീട്ടി. ഇതിനെ അനുകൂലിച്ചു ജനങ്ങൾ വീട്ടിൽ തന്നെ ഇരുന്ന് സ്വന്തം ആരോഗ്യം സംരക്ഷിക്കേണ്ടതാണ് .ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക,തുമ്മുമ്പോഴും ചുമക്കുമ്പോഴും,തൂവാല കൊണ്ട് മറച്ചു പിടിക്കുക,പരസ്പരം അകലം പാലിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക എന്നി മുൻകരുതലുകൾ ശീലിക്കുവാൻ നമ്മൾ ശ്രദ്ധിക്കണം.ആരോഗ്യ പ്രവർത്തകർ പറയുന്നത് പോലെ നമ്മൾ വ്യക്തി ശുചിത്വം പാലിച്ചാൽ നമുക്ക് ഈ രോഗത്തിൽ നിന്ന് മുക്തി നേടാം.

അനുഷിക. വി
നാല് എ എ.ജെ.ബി,എസ്. ആനി ക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - ലേഖനം