എ.എം.എൽ.പി.എസ് എടപ്പുലം

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 8 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48511 (സംവാദം | സംഭാവനകൾ)


ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോരൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ എടപ്പുലം എന്ന  സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എടപ്പുലം എ.എം.എൽ.പി. സ്കൂൾ. 1918 ന് രണ്ട് മൂന്ന് വർഷം മുമ്പ് ആരംഭിച്ച സ്കൂളിന് 1918 ൽ അംഗിക്കാരം ലഭച്ചു.

ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് സ്വതന്ത്ര ഇന്ത്യയിലേക്കുള്ള ഭാരതത്തിന്റെ ചരിത്ര യാത്രകൾക്ക് നിശബ്ദ സാക്ഷിയായ ഒരു വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ എടപ്പുലം , നിരവധി പോരാളികളെ സ്വാതന്ത്ര സമരത്തിന്റെ തീച്ചൂളയിലേക്ക് സംഭാവന ചെയ്ത ഈ വിദ്യാലയം കാലഘട്ടങ്ങളുടെ സാക്ഷിയായി നിലകൊള്ളുന്നു . 1918 ൽ ഗവൺമെന്റ് അംഗീ കാരം കിട്ടുന്നതിന്റെ രണ്ടുവർഷം മുമ്പേ ഈ വിദ്യാലയം പഠിപ്പുരയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു . അക്കാലത്ത് മദിരാശി ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം . കുട്ടികൾ പ്രത്യേകിച്ച് പെൺകുട്ടികൾ അധികവും സ്കൂളിൽ വരുമായിരുന്നില്ല , ആൺകുട്ടികൾക്ക് തൊണ്ണൂറുക ളിൽ വരെ കൈലി മുണ്ടും ബനിയനുമായിരുന്നു വേഷം കോയാമു ഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാ ലയം കുട്ടികളുടെ കുറവ് കൊണ്ടും മറ്റു പരിമിതികൾ ണ്ടും ധാരാളം കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട് . തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നത് പിന്നീട് പ്രൈമറി പരിഗ ണയിൽ നാലാംക്ലാസ് വരെ ആയി നിജപ്പെടുത്തി . ഗോപാലൻ നായർ , സിമാമു , അലവിക്കുട്ടി , കുമാരൻ , മുഹമ്മദ് , മൊയ്തീ ൻ , ഭാസ്കരൻ , ശ്രീധരൻ കുഞ്ഞിരാമൻ , മൂസ , ബാലകൃഷ് ണൻ ,വേണു കുമാരൻ നായർ സ്വാലിഹ് , രാജേഷ് , തുടങ്ങിയ ഒരു കൂട്ടം പ്രഗത്ഭരായ അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിന് മുതൽക്കു ട്ടായി . ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ സിമാമുമാസ്റ്ററും അധ്യാപകൻ അയമു മാസ്റ്ററും ആദ്യത്തെ അറബി അധ്യാപകൻ ഇ . മുഹമ്മദ് കുഞ്ഞിയും ആദ്യ പിടിഎ പ്രസി ഡണ്ട് പി . അബ്ദുറഹ്മാൻ ഹാജി യുമായിരുന്നു . 30 വർഷം ഈ വിദ്യാലയത്തിന്റെ മാനേജറും അധ്യാപകനും ഹെഡ്മാസ്റ്റ റും ആയിരുന്ന മൂസ മാസ്റ്ററുടെ പ്രവർത്തനങ്ങൾ പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ് . മൂസ മാസ്റ്റരക്ക് ശേഷം സീമാമു മാസ്റ്ററുടെ ഉമ്മ കെ.ടി. പാത്തുണ്ണിക്കുട്ടി മാനേജറായി തുടർ ന്ന് സീമാമു മാസ്റ്ററുടെ ഭാര്യ ഇകെ പാത്തുമ്മക്കുട്ടിയും മാനേ ജറായി . 1990 നു ശേഷം പടിപടിയായി ഈ വിദ്യാലയം വികസന ത്തിന്റെ പാതയിലേക്ക് ഉയർന്നു . കൂട്ടായ ചില പരിശ്രമങ്ങ ളുടെ ഭാഗമായി മികച്ച അക്കാദമിക് നിലവാരത്തിലേക്കു യർന്നു . ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടിവന്നു . 2018 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാ യി നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർ ഥികളുടെയും മാനേജ്മെന്റിന്റെയും അധ്യാപകരുടെയും സഹകരണത്തോടെ അക്കാദമികമായും ഭൗതികമായും ഉന്ന തനിലവാരത്തിലേക്ക് ഉയരാൻ ഈ വിദ്യാലയത്തിനു ച്ചു . 2018 ഏപ്രിൽ 7 , 8 തിയ്യതികളിലായി നൂറാം വാർഷികവും പൂർവ അധ്യാപക വിദ്യാർത്ഥി സംഗമവും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ഗംഭീരമായി ആഘോഷിച്ചു . എടപ്പുലം സ്കൂൾ ഹൈടെക് ക്ലാസ് മുറിക ളും ഉന്നതനിലവാരവുമായി കാലാന്തരത്തോളം പ്രശോഭി ക്കട്ടെ :

പൂർവ്വ വിദ്യാർത്ഥികളിൽ പ്രാധാനികൾ ഡോക്ടർ ജലാൽ, ഡോ: സീമാമു, ഡോ: ഷെറിൻ ഷാന, തുടങ്ങി ഒട്ടനവധി പേർ ഉന്നത സ്ഥാനങ്ങളിൽ എത്തിയവരുണ്ട്. 2018ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിച്ചു കൊണ്ട് നൂറാം വാർഷികം ആഘോഷിച്ചു. നൂറാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികബീർ ഫൈസി എഴുതിയ സ്കൂളിൻ്റെ പഴയ കാല ചരിത്രങ്ങളെല്ലാം ഉൾകൊള്ളിച്ച തൊപ്പിക്കുട എന്ന പുസ്തകം ശ്രേദ്ധേയമായി. എ.എം.എൽ.പി.സ്കൂൾ 103 വർഷങ്ങൾ പിന്നിട്ടു ജൈത്രയാത്ര തുടരുന്നു.

എ.എം.എൽ.പി.എസ് എടപ്പുലം
പ്രമാണം:20240609183135.jpg
വിലാസം
എടപ്പുലം

എ.എം. എൽ.പി. എസ്. എടപ്പുലം
,
ചാത്തങ്ങോട്ടുപുറം പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം13 - 07 - 1918
വിവരങ്ങൾ
ഫോൺ04931 249619
ഇമെയിൽamlpsedappulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48511 (സമേതം)
യുഡൈസ് കോഡ്32050300507
വിക്കിഡാറ്റQ64565596
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ198
പെൺകുട്ടികൾ198
അദ്ധ്യാപകർ11
ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷംന .എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഫൈസൽ പി
എം.പി.ടി.എ. പ്രസിഡണ്ട്വിബിന
അവസാനം തിരുത്തിയത്
08-07-202448511


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

1.സ്മാർട്ട് ക്ലാസ് റൂമുകൾ

ഈ വിദ്യാലയത്തിൽ നിലവിൽ ആറ് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളായി പ്രവർത്തിക്കുന്നുണ്ട്.

2.ക്ലാസ് ലൈബ്രറി

5.സ്കൂൾ ബസ്

3.സ്കൂൾ ലൈബ്രറി

രക്ഷിതാക്കളുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോട് കൂടി എല്ലാ ക്ലാസ് മുറികളിലെയും ലൈബ്രറിക്ക് പുറമെ പൊതുവായ ലൈബ്രറി സൗകര്യം ഉണ്ട്.

4.ടോയ്‌ലറ്റ്

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ യൂണിറ്റ് വീതം ടോയ്ലറ്റ് സൗകര്യം ഉണ്ട്.

5.സ്കൂൾ ബസ്

നിലവിൽ വിദ്യാലയത്തിൽ ഒരു ബസ് മാത്രമാണുള്ളത്. പട്ടണം കുണ്ട്, മേലണ്ണം, നിരന്നപറമ്പ്, ആലിക്കോട്, ആലിപ്പടി എന്നിവിടങ്ങളിൽ നിന്നും യാത്രാസൗകര്യം ഉണ്ട്.

6.പെഡഗോഗി പാർക്ക്

കുട്ടികളുടെ മാനസിക ഉല്ലാസത്തിന് പാർക്ക് പ്രവർത്തിച്ച് വരുന്നു.

7.കമ്പ്യൂട്ടർ ലാബ്

നിലവിൽ എല്ലാകുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോട് കൂടി കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ച് വരുന്നു.

8.വാട്ടർപ്യൂരിഫയർ

കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി വാട്ടർ പ്യൂരിഫയർ വിദ്യാലയത്തിൽ സജ്ജമാണ്.

9,മീറ്റിംഗ് ഹാൾ ,

10,നൂതന സൗകര്യങ്ങളോടുകൂടിയ പാചകപുര

11.,മിയാ വാക്കി

വനവൽക്കരണത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ കുട്ടികൾക്ക് രണ്ട് സെന്റിൽ മിയാവാക്കി പദ്ധതിയിൽ പഴവർഗത്തൈകൾ നട്ടുപിടിപ്പിട്ടിട്ടുണ്ട്.

12.പൂന്തോട്ടം ,

13.തണൽ മരങ്ങൾ

14.,പോളി ഹൗസ്

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.എം .സ്വാലിഹ് 2.രാജേഷ്.എൻ .ബി 3.കെ.എം.കുഞ്ഞിരാമൻനായർ മാസ്റ്റർ. 4.പി.ബാലകൃഷ്ണൻ മാസ്റ്റർ 5.എ .ശ്രീധരൻമാസ്റ്റർ 6.പി .മൂസമസ്റ്റർ 7.പി. അബ്ദുസലാമസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ :ജലാൽ
  2. ഡോക്ടർ :സീമാമു
  3. ഡോക്ടർ :ഷെറിൻഷാന 

വഴികാട്ടി

വണ്ടൂരിൽ നിന്നും ചെറു കോട് കുട്ടിപാറ റോഡിൽ നിരന്ന പറമ്പിൽ നിന്ന് എരഞ്ഞിക്കുന്ന് റോഡിൽ 400 മീറ്റർ പോയാൽ സ്കൂളിൽ എത്താം

{{#multimaps:11.14070,76.22025 |zoom=13}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_എടപ്പുലം&oldid=2514819" എന്ന താളിൽനിന്ന് ശേഖരിച്ചത്