എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/മറ്റ്ക്ലബ്ബുകൾ

2022-23 വരെ2023-242024-25


കാർഷിക ക്ലബ്

കാർഷിക ക്ലബ്ബ് റിപ്പോർട്ട്

2022-23 വർഷത്തെ സ്ക്കൂൾ കാർഷിക ക്ലബ്ബ് 190 അംഗങ്ങളുമായി ജൂൺ ആദ്യവാരം തന്നെ രൂപീകരിച്ച് ക്ലബ്ബ് കൺവീനർ ശ്രീമതി. വസന്ത പി വി.യുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. ഫാത്തിമത്ത് സിയാന , അർഷിൻ.കെ.വി.എന്നിവർ യഥാക്രമം ക്ലബ് പ്രസിഡണ്ടായും സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ജുമാന ഫാത്തിമ വി. ക്ലബ്ബ് വൈസ് പ്രസിസണ്ടായും അഭിനന്ദ് . എസ്. ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. പരിസ്ഥിതിദിനാചരണ പരിപാടികൾക്ക് സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബുമായി സഹകരിച്ച് പ്രവർത്തിച്ചു. എല്ലാ ആഴ്ചകളിലും യോഗങ്ങൾ ചേർന്ന് പദ്ധതി ആസൂത്രണം ചെയ്ത് കാർഷിക ക്ലബ്ബ് അതിന്റെ സജീവ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു.

ഈ വർഷത്തെ കർഷക ദിനാചരണം വളരെ വിപുലമായാണ്  ക്ലബ്ബ് നടത്തിയത്. സ്ക്കൂളിലെ 24 ഡിവിഷനുകളിലേയും കുട്ടികളുടെ തന്നെ രക്ഷിതാക്കളായ കർഷകരെ നിറഞ്ഞ വേദിയിൽ , കുട്ടികളുടെ സന്തോഷാരവങ്ങളോടെ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി.പി. പൊന്നാട അണിയിച്ച് ആദരിച്ചു. ആദരണീയ കർഷകർ ഓരോ ക്ലാസ്സിലും ചെന്ന് കാർഷികാനുഭവങ്ങൾ പങ്കുവച്ചത് കർഷകർക്കും കുട്ടികൾക്കും അധ്യാപകർക്കും കൃഷിയുടെ നേരറിവ് പകരുന്ന ഒരു വേറിട്ട അനുഭവമായി. ചടങ്ങിന് കൺവീനർ ശ്രീമതി. വസന്ത .പി.വി., മുൻ ക്ലബ്ബ് പ്രസിഡണ്ട് കൃഷ്ണശ്രീ.എസ്. എന്നിവരും ഈ വർഷത്തെ ക്ലബ്ബ് ഭാരവാഹികളും നേതൃത്വം നല്കി. തുടർന്ന് സ്ക്കൂൾ തല കാർഷിക പ്രദർശന മത്സരം, കാർഷിക ക്വിസ് എന്നിവയും സംഘടിപ്പിച്ചു. പ്രദർശന മത്സരത്തിന്റെ വിലയിരുത്തൽ കരിവെള്ളൂർ കൃഷി ഓഫീസർ ശ്രീമതി. അനുഷ . എ.എൻ ന്റെ നേതൃത്വത്തിൽ നടന്നു. മത്സരങ്ങളുടെ സമ്മാനദാനവും ക്ലബ്ബ് വിപുലമായി നടത്തിവരുന്നു.

മഴയുടെ വറുതി മാറി, ഒക്ടോബർ മാസത്തോടെ ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികളുടെ തനതു പ്രവവർത്തനങ്ങളാണ് ക്ലബ്ബ് ഏറ്റെടുക്കുന്നത്. മുൻ വർഷങ്ങളിലേതു പോലെ ചീരക്കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. വിത്ത് പാകി മുളപ്പിച്ച് ചീരത്തൈകൾ  ഗ്രോബാഗിലും മണ്ണിലുമായി മാറ്റി നടുന്ന പ്രവർത്തനവുമായി ഇപ്പോൾ മുന്നോട്ടു പോകുന്നു. ഉച്ചഭക്ഷത്തിൽ ചീര പച്ചടി നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നു. പഠന സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലാണ് കുട്ടികൾ പ്രവർത്തനങ്ങളിലേർപ്പെടുന്നത്. ഹാജർ രേഖപ്പെടുത്തി അച്ചടക്കത്തോടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ സന്തോഷപൂർവ്വം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

 

       കോവിഡ് കാലത്തെ രണ്ട് അദ്ധ്യയന വർഷവും ക്ലബ്ബ് വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. കുട്ടികൾ വീടുകളിലകപ്പെട്ട സാഹചര്യത്തിൽ വെള്ളരി കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 'എന്റെ കണിവെള്ളരി' എന്ന വേറിട്ട പദ്ധതി എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചു. ഓൺലൈൻ ക്ലാസ്സുകളിലൂടെ കൃഷി അറിവുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും നല്കിയതിന്റെ അടിസ്ഥാനത്തിൽ, തങ്ങൾക്കു കണി കാണാനുള്ള വെള്ളരി ഓരോ അംഗവും ഒരുക്കിയത് ഏറെ സന്തോഷം നല്കിയിരുന്നു.



ഇംഗ്ലീഷ് ക്ലബ്

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുളള ആഭിമുഖ്യം വളർത്തുന്നതിനും ഇംഗ്ലീഷിൽ പ്രാവീണ്യമുളളരാക്കുന്നതിനും വേണ്ടി നമ്മുടെ വിദ്യാലയത്തിൽ  ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ തന്നെ ആരംഭിച്ചു. എല്ലാ ക്ളാസുകളിൽ നിന്നും ഇംഗ്ലീഷ് വിഷയത്തിൽ താത്പര്യമുളള കുട്ടികളെ തിരഞ്ഞെടുത്ത് ഇംഗ്ലീഷ് ക്ളബ് രൂപീകരിച്ചു.ക്ലബ്ബിന്റെ ഉദ്ഘാടനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആരംഭിച്ചു.  ഹയർസെക്കന്ററി അധ്യാപികയായ ശ്രീ മതി സരിത ടീച്ചർ ക്ലബ്ബ് ഉദ്ഘാടനംചെയ്തു. ഇംഗ്ലീഷ് പ്രസംഗം, പദ്യം ചൊല്ലൽ, കഥ പറച്ചിൽ, ഇംഗ്ലീഷ് സ്കിറ്റ്, റോൾ പ്ളേ തുടങ്ങി യ പരിപാടികൾ ക്കു പുറമെ വിവിധ തരം ഇംഗ്ലീഷ് ലേണിംഗ് ആപ്പുകൾ കുട്ടികൾ പരിചയപ്പെടുത്തി. ഇംഗ്ലീഷ് അധ്യാപികയായ ഉദ്ഘാടകയുടെ പ്രസംഗം പ്രയോജന പ്രദമായിരുന്നു.

ഇംഗ്ലീഷ് ക്ളബിന്റെ പ്രവർത്തനങ്ങൾ: എട്ടു മൂതൽ പത്തു വരെ ക്ളാസുകളീൽ ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് നിർമിച്ചു. ഈ.കുട്ടികളുടെ ഭാഷാപരമായ കഴിവ് വികസിപ്പിക്കുവാനായി എല്ലാ ഇംഗ്ലീഷ് അധ്യാപകരും ഈ കുട്ടികൾ ക്ക് ക്ളാസ് എടുക്കുന്നു. ഇംഗ്ലീഷ് ക്ളബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ പരിശീലനങ്ങൾ നൽകി.

ഹിന്ദി മഞ്ച്

കരിവെളളൂർ എ വി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ഭാഷാ പരിശീലന കളരി 'മേരി ഹിന്ദി പ്യാരി ഹിന്ദി'  പയ്യന്നൂർ  ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ കെ സി പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി മിനി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി സി ജയസൂര്യൻ, എസ് ആർ ജി കൺവീനർ പി പി വിനോദ് ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ ഹിന്ദി സഭ കൺവീനർ സുരേഷ് അന്നൂർ സ്വാഗതവും സീനിയർ അധ്യാപിക പി വി ഓമന നന്ദിയും  പറഞ്ഞു.

സ്കൂളിലെ മുഴുവൻ കുട്ടികളെയും ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട്  ലക്ഷ്യമിടുന്നത്. ഇതിനായി വൈകുന്നേരങ്ങളിൽ വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകും.