ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ജൂനിയർ റെഡ് ക്രോസ്
ചരിത്രം
ജെ ആർ സി കേരളത്തിൽ
ജെ ആർ സി -ഗവൺമെന്റ് എസ് വി എച്ച് എസ്
1863 ൽ ഹെൻട്രി ഡ്യുനാന്റിന്റെ നേതൃത്വത്തിൽ അഞ്ച് പേർ ചേർന്ന് സ്ഥാപിച്ച മഹത്തായ പ്രസ്ഥാനമായ റെഡ് ക്രോസ്സ് സൊസൈറ്റി അവഡരേയും മുറിവേറ്റവരെയും സഹായിക്കുന്ന ലോകപ്രശസ്ത പ്രസ്ഥാനമായി വളർന്നുവന്നു. ഏതാണ്ട് ഇതുപോലെ സമാനമായ ഗ്രെയ്റ്റ് യൂറോപ്യൻ വാർ ഇൽ നിന്നാണ് ജൂനിയർ റെഡ്ക്രോസ്സ് 1914 ഇൽ പിറവിയെടുത്തത് .ആദ്യമായി ജൂനിയർ റെഡ്ക്രോസ്സ് പ്രസ്ഥാനം അമേരിക്കയിലാണ് ആരംഭിച്ചത് . ഇന്ത്യൻ റെഡ്ക്രോസ്സ് സൊസേറ്റിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ ആദ്യത്തെ ജെ.ആർ.സി ഗ്രൂപ്പ് പഞ്ചാബിൽ 1026 ഇൽ നിലവിൽ വന്നു. ഇന്ത്യയൊട്ടാകെ വയാപിച്ച ഈ പ്രസ്ഥാനം ഇന്ന് 43000ത്തിൽ അധികം ജെ.ആർ.സി ഗ്രൂപ്പുകളുമായി തലയുയർത്തി നിൽക്കുന്നു.
"I Serve" എന്ന മുദ്രാവാക്യവുമായി ജെ.ആർ.സി 2013 ൽ കേരളത്തിലെത്തി. ഈ വിദ്യാലയ മുറ്റത്തേക്ക് 2014 ഇൽ ആണ് ജെ.ആർ.സി കടന്നു വന്നത് . കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക ,പ്രാഥമിക ശുശ്രൂഷാരംഗത്തെപറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ജെ.ആർ.സി ഉയർത്തിക്കാട്ടുന്നത്. 8,9,10 എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ഇതിന്റെ ഭാഗമാവനുള്ള അവസരം ലഭിക്കുന്നത്. 8 ലെ കുട്ടികൾ ജെ.ആർ.സി എ ലെവെൽ എന്നും 9 ലെ കുട്ടികളെ ജെ.ആർ.സി ബി ലെവൽ എന്നും 10 ലെ കുട്ടികൾ ജെ ആർ സി സി ലെവൽ എന്നും കാറ്റഗറി തിരിച്ചു പ്രവർത്തിക്കുന്നു. ജെ.ആർ.സി സി ലെവെൽ പരീക്ഷ പാസ്സകുന്ന ക്കുട്ടികൾക്ക് പത്ത് മാർക്ക് ഗ്രേസ്സ് മാർക്കായി ലഭിക്കുന്നുണ്ട്.
ജെ ആർ സി -ഗവൺമെന്റ് എസ് വി എച്ച് എസ്
സ്കൂളിൽ ജെ.ആർ.സി യൂടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു.ഒാരോ യൂണിറ്റിലും ഇരുപത് കേഡറ്റുകൾ ഉണ്ട്..സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. ഏ.ബി.സി ലെവലുകളിലായി അറുപത് കുട്ടികൾ ഉണ്ട്.ശ്രീമതി കാഞ്ചന ജെ.ആർ.സി കൗൺസിലറായിപ്രവർത്തിക്കുന്നു.
ജെ. ആർ. സി 2022 - 2023
കാഞ്ചന ടീച്ചറിന്റെ നേതൃത്വത്തിൽ 2022-2023 വർഷത്തിൽ ജെ. ആർ. സി. മികച്ച പ്രവർത്തനം നടത്തി. ജൂൺ-5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു. അതിന്റെ ഓരോ വളർച്ചാഘട്ടങ്ങളും രേഖപ്പെേടുത്തതിനായി 'എന്റെ മരം' എന്ന പേരിൽ ഡയറി എഴുതി.
പരിസരവാസികളിൽ നിന്നും രക്ത ഗ്രൂപ്പ് ശേഖരിച്ചു.
വിവിധ ദിനാചരണങ്ങൾ അതാത് ദിവസത്തിന്റെ പ്രതിജ്ഞ ചൊല്ലി കൊണ്ട് ആചരിച്ചു.
സ്കൂൾ ശുചീകരണത്തിൽ പങ്കാളിയായി. പറവകൾക്ക് ദാഹജലം നൽകുന്നതിന് സൗകര്യങ്ങൾ ഒരുക്കി.; സെമിനാറുകൾ സംഘടിപ്പിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജി. എസ്. വി. എച്ച്. എസ്. എസ്. ന്റെ ജെ. ആർ. സി. യുണിറ്റിന്റെപേരിൽ ഫണ്ട് സംഭാവന ചെയ്തു.
അനാഥരായ വയോജനങ്ങൾക്ക് സഹായധനം നൽകാൻ ഫണ്ട് ശേഖരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിൽ ജെ. ആർ. സി. യുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
ജെ. ആർ. സി. യുടെ നേതൃത്വത്തിൽ സ്കൂൾ കൗൺസലർ അശ്വതി ടീച്ചറും മറ്റ് വിദഗ്ധരായ വ്യക്തികളും ലഹരി വിരുദ്ധ ക്ലാസുകൾ,ഹെൽത്ത് ആന്റ് ഹൈജീൻ തുടങ്ങി പ്രാധാന്യമുള്ള ക്ലാസുകൾ നടത്തി.
ഈ വർഷങ്ങളിൽ വേൾഡ്റെഡ് ക്രോസ്ദിനം ആചരിക്കുകയും റെഡ് ക്രോസിന്റെ പ്രാധാന്യത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കാഞ്ചന ടീച്ചർ ക്ലസ് എടുത്തു.
ജെ. ആർ. സി 2023 - 2024
2023 2024 വർഷത്തെ ജൂനിയർ റെഡ് ക്രോസ് കുട്ടികളെ തിരഞ്ഞെടുക്കുന്നത് ജൂൺ അവസാനം ആയിരുന്നു. ജൂൺ അവസാനം മുതൽ തന്നെ ജെ. ആർ. സി പ്രവർത്തനങ്ങൾ ആരംഭിച്ചു.പുതുതായി സ്കൂളിലേക്ക് വന്ന കുട്ടികളും ജെ ആർ സി അംഗങ്ങളായി. അവരുടെ ആദ്യ പ്രവർത്തനം യോഗാ ദിനത്തോടനുബന്ധിച്ച് ആയിരുന്നു. നമ്മുടെ ജീവിതത്തിൽ യോഗയുടെ പ്രാധാന്യം എത്രമാത്രം ഉണ്ടെന്ന് മനോഹരമായി പറഞ്ഞു കൊടുത്തുകൊണ്ട് കുട്ടികളെ യോഗ ചെയ്യിപ്പിച്ചു.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട എക്സൈസ് ഓഫീസർ ശ്രീ ഹരീഷ് സാർ ക്ലാസ്സെടുത്തു. സ്കൂളിന്റെ പരിസരം മുഴുവൻ ലഹരി വിമുക്തമാണോ എന്ന് പരിശോധിച്ചു. ഹയർസെക്കൻഡറി അധ്യാപികയായ ശ്രീമതി ശ്രുതി ജീവിതശൈലി രോഗങ്ങളെ പറ്റി ക്ലാസ് എടുത്തു. ഓഗസ്റ്റ് 15 ആം തീയതി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി രാധിക പതാക ഉയർത്തി. തുടർന്ന് ജെ ആർ സി പ്രവർത്തകർ ദേശഭക്തിഗാനം ആലപിച്ചു. സെപ്റ്റംബർ എട്ടാം തീയതി സ്കൂൾതലത്തിൽ ഹെൻട്രി ക്വിസ് മത്സരം നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ വിജയികളായ സൂര്യ എസ്സും കൃഷ്ണജ കേസും യുപി വിഭാഗത്തിൽ വിജയികളായ നൂറിയും നാസിലെയും സെപ്റ്റംബർ ഇരുപതാം തീയതി ഉപജില്ലാതലത്തിൽ മത്സരിച്ചു. യുപി വിഭാഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. സെപ്റ്റംബർ 30-ആം തീയതി ജില്ലാതലത്തിൽ മത്സരിക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. പിന്നീട് ഗാന്ധിജയന്തിയുടെ അനുബന്ധിച്ച് ജെ ആർ സി പ്രവർത്തകർ സ്കൂൾ പരിസരം വൃത്തിയാക്കി. തുടർന്ന് നവംബർ ഒന്നിന് കേരളപ്പിറവിയും ജനുവരി 26ന് റിപ്പബ്ലിക് ദിനവും ആഘോഷിച്ചു. തുടർന്ന് ഫെബ്രുവരി ഒന്നാം തീയതി 8 9 10 ക്ലാസിലെ കുട്ടികൾക്ക് ജെ ആർ സി പരീക്ഷ നടത്തി. എല്ലാവരും ഉയർന്ന മാർക്കോടെ പാസാക്കുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു.