സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2024-25/വായനാ ദിനം
ജൂൺ 19 - വായനാദിനം
ഭാഷാകേളിയും മലയാളം പ്രശ്നോത്തരിയും സ്പെഷ്യൽ അസംബ്ലിയുമായി കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂൾ ഈ വർഷത്തെ വായന ദിനം വിപുലമായി ആചരിച്ചു...
ജൂൺ 19 ന് രാവിലെ നടന്ന വായന ദിന പ്രത്യേക അസംബ്ലിയിൽ വായന ദിന പ്രതിജ്ഞ, പുസ്തകാസ്വാദനം, കവിതാലാപനം, എഴുത്തുകാരെ പരിചയപ്പെടൽ തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു..
പ്രശസ്ത കവി യും അധ്യാപകനുമായ സോമൻ കടലൂർ വായനദിനത്തിൽ മുഖ്യാതിഥിയായിരുന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയും കവി സദസ്സും കുട്ടികൾക്കും അധ്യാപകർക്കും നവാനുഭവമായിമാറി..
വായന ദിനാചരണത്തിന്റെ ഭാഗമായി ഭാഷാകേളി, പുസ്തകാസ്വാദനം, കഥാ രചന, കവിതാ രചന, ചാർട്ടു നിർമ്മാണം, എഴുത്തുകാരുടെ ഭവന സന്ദർശനം തുടങ്ങിയ വിവിധ പരിപാടികൾ നടക്കുന്നു. വിദ്യാരംഗം കബ്ബ്, ബഡിംഗ് റൈറ്റേഴ്സ്, ഝരിക സ്കൂൾ ലൈബ്രറി കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടികൾക്ക്
സുമേഷ് സി. ജി, ലിൻസി എം.സി, ഡാന്റി ജോർജ്, രേവതി, അഞ്ജു, നിഷ ആന്റണി തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകുന്നു
വായനാവാര സമാപന ദിനത്തോടനുബന്ധിച്ച് 9E മലയാള വിഭാഗം തയ്യാറാക്കിയ " മയിൽപ്പീലി" കയ്യെഴുത്ത് മാസിക എച്ച് എം തോമസ് അഗസ്റ്റിൻ സാർ പ്രകാശനം ചെയ്തു. മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ദിയന എഴുതിയ എഡിറ്റോറിയൽ പ്രശംസ അർഹമാണ്. കുട്ടികളുടെ സർഗ്ഗവാസനകളും, മാതൃഭാഷയോടുള്ള മാധുര്യം തുളുമ്പുന്ന ഇഷ്ടവും ഈ രചനകളിൽ കാണാം. പ്രകാശന ചടങ്ങിൽ മലയാളം അധ്യാപിക സിസ്റ്റർ വിനീതയും, വിദ്യാരംഗം കൺവീനർ ശ്രീ സുധേഷ് വിയും സന്നിഹിതരായിരുന്നു.