എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം | |
---|---|
വിലാസം | |
പെരിഞ്ഞനം | |
സ്ഥാപിതം | 01 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 24568 |
ചരിത്രം
കൈതക്കൂടുകൾ,കശുമാവിന്തോപ്പുകൾ ,കൊന്നത്തെങ്ങുകൾ, വേനക്കാലത്തു വരണ്ടുണങ്ങുന്ന പാടങ്ങളും തോടുകളും. വർഷം പിറന്നാൽ നിലയില്ലാക്കയങ്ങളായി മാറുന്ന അറപ്പകൾ, കുളങ്ങൾ ,പശമയമില്ലാത്ത മണൽ,95% ഓലമേഞ്ഞ കുടിലുകളിൽ താമസിക്കുന്ന സാധുജനങ്ങൾ. ഒരു നേരത്തെ ആഹാരം കഴിക്കാൻ കിട്ടാത്ത കർഷകത്തൊഴിലാളികൾ, രാപ്പകലില്ലാതെ കടലിനോടു മല്ലടിച്ചു കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന മൽസ്യത്തൊഴിലാളികൾ ,നൂറ്റാണ്ടു പഴക്കമുള്ള ഈ കടലോര പ്രദേശത്തിന്റെ ഏകദേശ രൂപം അതായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മദിരാശിയുടെ ഭാഗമായിരുന്ന മലബാറിന്റെ വിദ്യാഭാസ പ്രചാരണത്തിനായി ബ്രിട്ടീഷ് ഗവണ്മെന്റ് സ്കൂളുകൾ തുടങ്ങുവാൻ അനുവാദം നൽകിയപ്പോൾ പീടികപ്പറമ്പിൽ ശ്രീ. രാമൻ എന്ന മാമ അവർകളും സ്കൂൾ തുടങ്ങുകയും ചെയ്തപ്പോൾ അതിനുവേണ്ടി അദ്ദേഹത്തെ സഹായിച്ചതും പ്രോത്സാഹിപ്പിച്ചതും അദ്ദേഹത്തിന്റെ അനുജൻ അപ്പു മാസ്റ്ററും ഭാര്യാസഹോദരനായ ഉണ്ണിയപ്പൻ മാസ്റ്ററും ആയിരുന്നു. അങ്ങനെ 1928 ൽ സ്കൂൾ തുടങ്ങുവാൻ അവർക്കു സാധിച്ചു.പല ദുർഘടങ്ങളെയും പിന്നിട്ടുകൊണ്ടു 1936 ൽ ഏതു എസ്. എൻ.സ്മാരകം ഗേൾസ് ഹയർ എലിമെന്ററി സ്കൂൾ ആക്കി ഉയർത്താൻ കഴിഞ്ഞു . വിമോചന സമരം സ്മാരകത്തെ സംബന്ധിച്ചിടത്തോളം എന്നും, അവിസ്മരണീയമാണ്.അടപ്പിക്കുവാൻ വിമോചന സമരക്കാരിൽ നിന്നും തീവ്രമായ ശ്രമം ഉണ്ടായെങ്കിലും സഖാവ് വി. കെ. ഗോപാലന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷിതാക്കളും സംഘടിച്ചു അതിനെ എതിർത്ത് തോൽപ്പിക്കുകയും ചെയ്തു. രാമൻ എന്ന മാമക്കുശേഷം ശ്രീമതി കെ.സി.ലക്ഷ്മി,പി.ആർ.ശങ്കരനാരായണൻ മാസ്റ്റർ,പി.എം.രാമകൃഷ്ണൻ മാസ്റ്റർ,കെ.കെ. വിലാസിനി ടീച്ചർ,ടി.സി.ചന്ദ്രമതി ടീച്ചർ എന്നിവർ മാനേജർമാരായിരുന്നു. ഇപ്പോഴത്തെ മാനേജർമാരായി പി.ആർ. വത്സ, പ്രൊഫ.പി.എസ്.ശ്രീജിത്ത് എന്നിവർ പ്രവർത്തിക്കുന്നു. സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സർവവിധ സഹായസഹകരണങ്ങളും എപ്പോഴും കിട്ടിയിട്ടുണ്ട്. പുതിയ ബോധന സമ്പ്രദായത്തിനായി അവിശ്രമം പരിശ്രമിക്കുന്ന അധ്യാപകരുടെ കൂട്ടത്തിൽ സ്മാരകം സ്കൂളിലെ അധ്യാപകരും മുൻനിരയിൽ തന്നെയുണ്ടെന്നുള്ളത് സ്കൂളിന് അഭിമാനകരമാണ്.