സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്റ്റൂുഡന്റ് പോലീസ് കാഡറ്റ്

തലശ്ശേരി സെക്രട്ട് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം സെപ്റ്റംബർ 17 വെള്ളിയാഴ്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ ഫൈസൽ പുനത്തിൽ അദ്ധ്യക്ഷസ്ഥാനം വഹിച്ചു വിശിഷ്ടാതിഥിയായി തലശ്ശേരി നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് എം ഷംസീർ ഓൺലൈനിൽ ആശംസ നേർന്നു മുഖ്യാതിഥിയായ തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ജമുനാ റാണി എസ് പി സി ഓഫീസ് തെളിച്ച് ഉദ്ഘാടനം നിർവ്വഹിക്കുകയും ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു. എസ് പി സി യുടെ പതാക സർട്ടിഫിക്കറ്റ് കൈമാറ്റ ചടങ് നടത്തിയ തലശ്ശേരി സബ് ഇൻസ്പെക്ടർ ശ്രീ അഖിൽ ടി കെ  ആണ്.എസ്പിസി സ്കൂൾതല ചെയർപേഴ്സൺ കൂടിയായ ഹെഡ്മിസ്ട്രസ്  പതാകയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. സിപിഒ മെറിറ്റ ഫിലിപ്പ്. എ സി പി ഒ ശ്രീമതി ഹർഷ ജി.

  •  പോലീസ് commemoration day ഒക്ടോബർ 21 കൊടുവള്ളി തൊട്ട് പഴയ സ്റ്റാൻഡ് വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.
  • പ്രവേശനോത്സവ ലങ്കാര പ്രവർത്തനങ്ങളിൽ കേഡറ്റുകൾ സജീവമായി സഹകരിച്ചു. തിരികെ സ്കൂളിലേക്ക് എന്ന പരിപാടിയിൽ വിസ്മയ സന്തോഷ് തയ്യാറാക്കിയ വീഡിയോ തെരഞ്ഞെടുത്തു നൽകി
  • നവകേരള നിർമ്മിതിയിൽ പോലീസിന്റെ പങ്ക് എന്ന വിഷയത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ കേഡറ്റ് ശ്രദ്ധ പ്രകാശിൻെറ ചിത്രം തെരഞ്ഞെടുത്തു .
  • നവംബർ 20 കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നതെന്ന് ഭാഗമായി സുരക്ഷാ സന്ദേശം പ്രചരിപ്പിക്കുവാൻ ചൈൽഡ് ലൈനും കണ്ണൂർ ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ചേർന്ന് ജില്ലയിലുടനീളം ദീപം തെളിയിക്കുന്ന പരിപാടി "കാവലായി ഒരു കൈത്തിരി" .ഇതിനോട് അനുഭാവം പ്രകടിപ്പിച്ച് SPC കേഡറ്റുകളുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികളും വീടുകളിൽ ദീപപ്രഭ ഒരുക്കി.
  • ഡിസംബർ 1 എയ്ഡ്സ് ദിനാചരണം സ്കൂൾ എസ് പി സി യൂണിറ്റ് നേതൃത്വത്തിൽ നടത്തി. കേഡറ്റുകൾക്ക് ബയോളജി അധ്യാപിക ശ്രീമതി ബിന്ദു ജോയ് എയ്ഡ്സ് ബോധവൽക്കരണ ക്ലാസ് നടത്തി . കൂടാതെ പോസ്റ്റർ, കൊളാഷ് നിർമ്മാണവും സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ്  പതാകയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങിഹെഡ്മിസ്ട്രസ്  പതാകയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി
  • Dec. 2 ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തലശ്ശേരി ബി ഇ എം പി സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ SPC കേഡറ്റ് ശ്രദ്ധ പ്രകാശൻ പങ്കാളിയായി.
  • ഡിസംബർ 10 മനുഷ്യാവകാശ ദിനാചരണം നടത്തി സ്കൂൾ പരിസരത്ത് മനുഷ്യ ചങ്ങല തീർത്തു.  മനുഷ്യാവകാശ ദിന ബോധവൽക്കരണ ക്ലാസ്ഓൺലൈനായി ശ്രീമതി ജസീന ടീച്ചർ എടുത്തു
  • അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് SPC അവരവരുടെ പ്രദേശത്തെ മണ്ണ് ശേഖരിച്ചു കൊണ്ടു വന്ന് വിവിധ മണ്ണിനങ്ങളുടെ ഒരു പ്രർദശനം സംഘടിപ്പിച്ചു.
  • ജനുവരി 14ന് എക്സൈസ് preventive ഓഫീസർ കൂത്തുപറമ്പ് ശ്രീ സുരേഷ് കുമാർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.
  • റിപ്പബ്ലിക് ഡേ യോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം ഓൺലൈനായി നടത്തി.
  • ചൈൽഡ് ലൈനും തലശ്ശേരി നഗരസഭയും ചേർന്ന് എസ് പി സി കേഡറ്റിനു ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു.
  • പാൽ കൊടുക്കുന്ന ദിവസങ്ങളിൽ കുട്ടികൾ പാൽ കവർ കഴുകി വൃത്തിയാക്കുന്നു
  • ജനുവരി 30 ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേഡറ്റുകൾ ഓൺലൈനായി പരിപാടി നടത്തി
  • വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുക എന്ന ലക്ഷ്യാർത്ഥം എല്ലാ എസ് പി സി cadets ന്റെ വീട്ടിലും അടുക്കളത്തോട്ടം നിർമ്മിച്ചു
  • ഈ കടുത്ത വേനലിൽ പക്ഷിമൃഗാദികൾ ക്ക് ഒരിറ്റ് ദാഹജലം കൊടുക്കുക എന്ന ഉദ്ദേശത്തോടെ വീടുകളിൽ മൺചട്ടിയിൽ വെള്ളം നിറച്ചു വെച്ചിട്ടുണ്ട്.
  • വേൾഡ് കാൻസർ ഡേ യോടനുബന്ധിച്ച് കുട്ടികൾ ഓൺലൈനായി വിവിധ പരിപാടികളും ചിത്രരചനയും, കോടിയേരി മലബാർ ക്യാൻസർ സെന്റർ ലെ ഡോക്ടർ ഗ്രീഷ്മ ഓൺലൈനായി എസ് പി സി cadets ന് ക്ലാസ്സ് എടുക്കുകയുണ്ടായി
  • ജനുവരി 30  ഗാന്ധിജിയുടെ  രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഓൺലൈനിൽ അനുസ്മരണം നടത്തി.
  • ലോക സംഗീത പ്രേമികളെ സംഗീതത്തിന്റെ അലയാഴിയിൽ  കുളിപ്പിച്ച  ലത മങ്കേഷ്‌കറുടെ അനുസ്മരണം നടത്തി.
എസ് പി സി ഏകദിന ക്യാമ്പ്

എസ് പി സി യുടെ ആദ്യ ക്രിസ്മസ് ദ്വിദിനക്യാമ്പ് ഡിസംബർ 29, 30 ദിവസങ്ങളിൽ നടന്നു. തലശ്ശേരി നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് എ. എൻ ഷംസീർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ, കായിക, എക്സസൈസ്, ട്രാഫിക് വിഭാഗത്തിൽ നിന്നും പ്രഗൽഭരുടെ ക്ലാസ്സുകൾ, പ്രൊഫഷണൽ ഗായകർ, പിടി, പരേഡ്, രക്ഷിതാക്കളുടെ പങ്കാളിത്തം, ആരോഗ്യകരമായ ഭക്ഷണം ഇവയെല്ലാം കൊണ്ടും രണ്ടുദിവസത്തെ ക്യാമ്പ് കുട്ടികൾ നന്നായി ആസ്വദിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് തലശ്ശേരി എഎസ്പി ശ്രീ വിഷ്ണു പ്രദീപ് അവർകളാണ്. മുഖ്യാതിഥിയായി DEO ശ്രീമതി അംബിക മാഡം ആയിരുന്നു.

എസ് പി സി യുടെ വിവിധ ഒ‍ാൺലൈൻ പ്രവർത്തനങ്ങൾ

ചിത്രശാല