സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തന റിപ്പോർട്ട്

വിദ്യാലയം ഒരു സമൂഹത്തിന്റെ നട്ടെല്ലാണ്. നാളത്തെ പൗരൻ ആകാൻ ഒരു വിദ്യാർത്ഥി പര്യാപ്തമാകുന്നത് അവിടെ വച്ചാണ്. ആശ്രിത ശൈശവവും അനുസരണ ബാല്യവും കടന്ന് കൗമാര പടവകളിലേക്ക് നടന്നു കയറുന്നത് വിദ്യാലയത്തിന്റെ വഴികളിലൂടെയാണ്. ഈ അർത്ഥത്തിൽ സമൂഹത്തിന് വെളിച്ചം പകർന്നുകൊണ്ട് ഒരു വിദ്യാലയം കുടികൊള്ളുക എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ചെറിയ കാര്യമല്ല. ആ ശക്തിക്ക് പിന്നിൽ കറകളഞ്ഞ സേവനപരതയെ ജീവിതപാതയായി സമർപ്പിച്ച മദർ വെറോണിക്ക എന്ന വിശുദ്ധ വനിതയുടെ ഹൃദയ വെളിച്ചമുണ്ട്.ആ വെളിച്ചത്തിൽ പടർന്നു പന്തലിച്ചതാണ് തലശ്ശേരിയുടെ നഗരമധ്യത്തിൽ അപ്പസ്തോലിക് കാർമൽ സഭ നേതൃത്വം വഹിക്കുന്ന സേക്രഡ് ഹാർട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എന്ന ഈ പെൺ പള്ളിക്കൂടം. ഈ അധ്യയന വർഷം നമ്മുടെ വിദ്യാലയത്തിൽ പ്ലസ് ടു വിഭാഗത്തിൽ ബയോളജി സയൻസ് ബാച്ചിന് അനുമതി ലഭിച്ചു. അധ്യയന വർഷാരംഭത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് കെ പി മനോജ് കുമാർ തിരുതെളിയിച്ച വർണ്ണാഭമായ പ്രവേശന ചടങ്ങോട് വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഊർജ്ജസ്വലമായ തുടക്കമിട്ടു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണവും സംരക്ഷണ പ്രതിജ്ഞയും നാടൻ ഭക്ഷ്യമേളയും നടത്തിയ പരിസ്ഥിതി ദിനം.

വായന വാരാചരണം

പ്രശസ്ത നാടകക്കാരൻ ശ്രീ സുധീഷ് കുമാർ ശ്രീസ്ത ഉദ്ഘാടനം ചെയ്ത വായന വാരാചരണ പരിപാടികൾ, ലഹരി വിരുദ്ധ ദിനം ബഷീർ ദിനം അന്താരാഷ്ട്ര യോഗാദിനം ലോക സംഗീത ദിനം ലോക ജനസംഖ്യാദിനം നിർധനരായ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകിക്കൊണ്ട് എസ് പി സി സ്ഥാപകദിനം- സാമൂഹ്യ സേവനമേഖലയിൽ ആത്മസമർപ്പണം ചെയ്യുന്ന 12 ഭിഷഗ്വരന്മാരെ പൊന്നാടയണിയിച്ചു ആദരിച്ച ഡോക്ടർസ് ഡേ, ആന എന്ന കാടിന്റെ ഐശ്വര്യത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞ ഗജ ദിനം ,ചാന്ദ്രദിനം ,ശ്രീ അജ്മൽ പാലേരിയുടെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു കൊണ്ടും ലോകസമാധാനത്തിനായി വിളക്ക് തെളിയിച്ചുകൊണ്ടും ഹിരോഷിമ ദിനം, സുബൈദാർ നിതീഷ് മുഖ്യാതിഥിയായി പങ്കെടുത്ത് കൊണ്ട് സ്വാതന്ത്ര്യദിനാഘോഷം, ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജാൻവി എന്ന കൊച്ചു കലാകാരിയുടെ പാട്ടും സദ്യയും കളികളും ഒക്കെയായി ഓണാഘോഷം,ഗുരുവന്ദനവുമായി അധ്യാപക ദിനം ,പ്രശസ്ത ചിത്രകാരൻ ശ്രീ സെൽവൻ മേലൂർ തിരി തെളിയിച്ച് മൂന്ന് ദിവസം നീണ്ടുനിന്ന വാശിയേറിയ മത്സരങ്ങളുമായി സ്കൂൾ കലോത്സവം.

മുൻ ഇന്ത്യൻ ടീം കോച്ചായ ശ്രീ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു ദീപശിഖാപ്രയാണത്തോടെ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ആനുവൽ സ്പോർട്സ് ഡേ, സേവന കാര്യങ്ങൾക്ക് മുൻതൂക്കം നൽകി ഗാന്ധിജയന്തി ദിനം, വിവിധ മത്സരയിനങ്ങൾ നടത്തി തപാൽ ദിനം ,ഞാറുനടീലിൽ പങ്കുകൊണ്ടും വിവിധ കലാപരിപാടികൾ നടത്തിയും കേരളപ്പിറവി ദിനം, അധ്യാപക നേതൃത്വം നൽകിയ പ്രാർത്ഥന അഞ്ജലിയും നൃത്ത ഇനങ്ങളുമായി ശിശുദിനാഘോഷം, വർണ്ണഭംഗിയാർന്ന നക്ഷത്രങ്ങൾ ഒരുക്കിയും, കേക്ക് പങ്കിട്ടും ക്രിസ്തുമസ് ആഘോഷം നിറപ്പകിട്ടാർന്ന സംഘനിർത്തവുമായി കേരളീയം പരിപാടിയിലെ സാന്നിധ്യം ,സ്വാതന്ത്ര്യബോധം ഉൾക്കൊണ്ട പരിപാടികൾ അവതരിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം ഇവയെല്ലാം വിദ്യാലങ്കണത്തിൽ സമുചിതമായി തന്നെ കൊണ്ടാടി.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ കുറ്റമറ്റ രീതിയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് കൊണ്ട് സംഘടിപ്പിക്കുകയും പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് ഉചിതമായ രീതിയിൽ നടത്തുകയും ചെയ്തു

എസ്എസ്എൽസി പ്ലസ് ടു യുഎസ്എസ് പരീക്ഷകളിൽ അഭിമാനാർഹമായ വിജയം കരഗതമായ വർഷം എസ്എസ്എൽസിക്ക് 100% വിജയവും 62 ഫുൾ എ പ്ലസും പ്ലസ് ടുവിൽ 97% വിജയവും 15 ഫുൾ എ പ്ലസും 13 യു എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയവരും ന്യൂ മാക്സ് ജേതാവും സെക്രട്ടറി ഹാർട്ടിന്റെ യശസ്സ് ഉയർത്തിയ വർഷം

തലശ്ശേരി സബ് കലക്ടർ ശ്രീ സന്ദീപ് കുമാർ ഐഎഎസ് മുഖ്യാതിഥിയായ ചടങ്ങിൽ വച്ച് എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു. 100% എസ്എസ്എൽസി വിജയത്തിനായുള്ള അംഗീകാരം ധനകാര്യവകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാലൻ അവർകളിൽ നിന്നും അഭിമാനപുരസരം സ്വീകരിച്ചു

കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യം വെച്ചുകൊണ്ട് നിരവധി ക്ലാസുകളും പരിപാടികളും സംഘടിപ്പിക്കുവാൻ പോയ വർഷത്തിൽ സാധിച്ചു സാങ്കേതികവിദ്യയുടെ പുത്തൻ കുതിപ്പിനെ ലക്ഷ്യം വച്ചുകൊണ്ട് ഐടി എക്സിബിഷൻ ഫ്രീഡം ഫസ്റ്റ്, ഗണിതശാസ്ത്ര കൗതുകങ്ങളും മികവുകളും പിറന്ന മാക്സ് വർഷോപ്പ് അറിവും വിജ്ഞാസയും കരവിരുദ്ധം അനുഭവമാക്കി കൊണ്ട് സ്കൂൾതല ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയമേള എന്നിവ സംഘടിപ്പിച്ചു

എസ്പിസി കുട്ടികൾക്കായി നടത്തിയ റെയിൽവേ സുരക്ഷ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെ ധനശേഖരനാർത്ഥം രുചികരമായ വിഭവങ്ങൾ തയ്യാറാക്കി വന്ന വില്പന ഒരുക്കിയ ഭക്ഷ്യമേള പഠനത്തോടൊപ്പം മികവുപുലർത്തുന്നതിനായി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ബോട്ടിൽ ആർട്ട് ബീറ്റ്സ് വർക്ക് എൽഇഡി ബൾബ് നിർമ്മാണ ക്ലാസുകൾ എന്നിവയെല്ലാം തന്നെ പാടിയ പാടിയത മേഖലയിൽ ഊർജ്ജസു റ്റവരായി വളരാൻ കുട്ടികൾക്ക് കരുത്തേകി.

പൊതുയോഗത്തിൽ വെല്ലുവിളിയാർന്ന പാരന്റിങ് എന്ന വിഷയത്തിൽ പാനൂർ എസ് ഐ ശ്രീ സുനിൽകുമാറിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി നടത്തിയ ക്ലാസും കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഒമ്പതാം ക്ലാസിൽ ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി നടത്തിയ ക്ലാസും ഏറെ പ്രയോജനപ്രദമായി.

അപ്പോസ്തോലിക് കാർമൽ സഭയുടെ പ്രൊവിൻഷ്യൽ സുപ്പീരിയറും ടീമും സ്കൂൾ സന്ദർശിച്ചു സഭാ സ്ഥാപക മതർബറോണിക്കയുടെ ഇരുന്നൂറാം ചരമവാർഷികവും സമുചിതമായി കൊണ്ടാടി

മിക്സഡ് സ്കൂളുകളെ പിന്നിലാക്കിക്കൊണ്ട് സബ്ജില്ലാ സ്പോർട്സ് ജേതാക്കളായത് എടുത്തു പറയത്തക്ക നേട്ടമായിരുന്നു

തലശ്ശേരി സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഐടി ,ഗണിതം, സോഷ്യൽ സയൻസ്, എന്നിവയിൽ എച്ച് എസ്, യു പി ഓവറോൾ ചാമ്പ്യന്മാരായി. ശാസ്ത്രമേളയിൽ റണ്ണറപ്പാവുകയും ചെയ്തു

സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ മേഘന സുരേഷ് ,ക്രിസ്റ്റ ഡിക്സൺ ,ശ്രദ്ധ പ്രകാശൻ, കൃഷ്ണപ്രിയ പി കെ, അഭിരാമി കെ, ഹയർസെക്കൻഡറി വിഭാഗത്തിൽ റിസാ രാകേഷ് എന്നിവരിലൂടെയെല്ലാം സേക്രഡ് ഹാർട്ട്  വിജയ രഥമേറി.

വിദ്യാരംഗം സർഗോത്സവത്തിലും യുപി ഹൈസ്കൂൾ തലത്തിലും പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വാഗ്മയം പരീക്ഷയിലും യുപി, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മികവാർന്ന നേട്ടം സ്കൂൾ കരസ്ഥമാക്കി

പാലയാട് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൾ ഓവറോൾ ചാമ്പ്യന്മാരായി.

ഉപജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും  പങ്കെടുത്തു.

ഏറ്റവും കൂടുതൽ മത്സരയിനങ്ങൾ സംസ്ഥാന കലോത്സവത്തിലേക്ക് കൊണ്ടുപോയി വിജയക്കൊടി പാറിച്ച വർഷവും കൂടിയാണിത്. മാർഗ്ഗംകളി, ഒപ്പന ഹിന്ദി പ്രസംഗം ,ഓട്ടൻതുള്ളൽ എന്നിവയിൽ ജേതാക്കളായി സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയ്ക്ക് സ്വർണക്കപ്പ് നേടിക്കൊടുക്കുന്നതിൽ ഒരു വലിയ പങ്കു തന്നെ സ്കൂൾ വഹിച്ചു.

സ്വർണ്ണ കപ്പ് കണ്ണൂരിലേക്ക് ആനയിച്ചു കൊണ്ടുവരുന്ന ഘോഷയാത്രയിൽ അഭിമാനപുരസരം അത് ഏറ്റുപിടിക്കാനും നമ്മുടെ മിടുക്കികൾക്ക് അവസരം ലഭിച്ചു. കായിക മേഖലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹോക്കി ,ടേബിൾ ടെന്നീസ് ,ആർച്ചറി, ബാസ്ക്കറ്റ്ബോൾ എന്നിവയിലും അലീന ജോസിലൂടെ നാഷണൽ ലെവൽ ജിംനാസ്റ്റിലും ,ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ഗേൾസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന നിവേദ്യ മോളും സേക്രഡ് ഹാർട്ട് സ്കൂളിന്റെ പേര് തങ്കലിപികളിൽ എഴുതിവെച്ചു.

എസ് പി സി യിൽ ആദ്യ സൂപ്പർ സീനിയേഴ്സ് പാസിംഗ് ഔട്ട് പരിപാടി വിജയകരമായി പൂർത്തിയാക്കി.

ഓണാഘോഷത്തോടനുബന്ധിച്ച് അശരണർക്കായി പൊതിച്ചോറ് വിതരണം നടത്തി. വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ കന്നിയാത്രയിൽ പങ്കാളികളായി, ത

സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സ്കൂളിൽ ഒരു ചെറിയ പച്ചക്കറി തോട്ടം ഒരുക്കി ,തലശ്ശേരി ഹെറിറ്റേജ് റണ്ണിന്റെ ഭാഗമായത് ഗുണ്ടർട്ട് മ്യൂസിയം സന്ദർശിച്ചത്,കണ്ണവം ഫോറസ്റ്റിലേക്കുള്ള പ്രകൃതി പഠനയാത്ര, വൃദ്ധസദന സന്ദർശനം, ശുചീകരണം എന്നിങ്ങനെ വിവിധ പരിപാടികൾ എസ് പി സി പദ്ധതിക്ക് നടന്നുകൊണ്ടിരിക്കുന്നു. മുഖ്യമായും എ സ്പി സി കേഡറ്റുകൾ അടങ്ങിയ സ്കൂൾ ബാൻഡ് സംഘം സ്കൂൾ അകത്തും പുറത്തും നിരവധി പരിപാടികളുടെ മുതൽ കൂട്ടായി മാറി .മൂന്നു ദിവസത്തെ എസ്പിസി ഓണം ക്യാമ്പ് സെന്റ് ജോസഫ് സ്കൂളുമായി സംയുക്തമായി സഹകരിച്ച് വിജയകരമായി പൂർത്തിയാക്കി. തെരഞ്ഞെടുക്കപ്പെട്ട 10 കേഡറ്റുകളും സിപിഒ മാരായ രണ്ട് അധ്യാപകരും ഡിസബർ വെക്കേഷനിൽ ചാല സ്കൂളിൽ വച്ച് നടന്ന  ഒലീവ് ജില്ലാ SPC സഹവാസ ക്യാമ്പിൽ വിജയകരമായി പങ്കെടുത്തു. എസ് പി സി ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ ക്യാമ്പിൽ നിന്നും തെരഞ്ഞെടുത്ത സീനിയർ കേഡറ്റ് ഉണ്ണിമായ ഫെബ്രുവരി 3 മുതൽ 11 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുക്കാൻ അർഹത നേടി. നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രവർത്തനങ്ങളും എസ്പിസിയുടെ നേതൃത്വത്തിൽ തുടർന്നു വരുന്നു

2023 24 അധ്യയനവർഷത്തിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ആദ്യമായി യൂണിഫോം ഏർപ്പാടാക്കി. സബ്ജില്ലാ ജില്ല കലോത്സവവേദികളിൽ എല്ലാം ഡോക്യുമെന്റേഷൻ കാര്യങ്ങളിൽ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുമാരി അംനാ സൈനബിന് സ്റ്റേറ്റ് ലെവൽ പ്രോഗ്രാമിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് അഭിമാനാർഹമായി. ഹൈടെക് ക്ലാസ് റൂം പരിപാലനം, ഐ ടി എക്സിബിഷൻ, റോബോട്ടിക് ഫെസ്റ്റ്, ഡിജിറ്റൽ മാഗസിൻ, ഐടി ഉപജില്ല മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, ജില്ലാ ഐ ടി മേളയിൽ റണ്ണറപ്പ്, ഉബുണ്ടു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്, ലഹരിക്കെതിരെയുള്ള ഡോക്യുമെന്ററി നിർമ്മാണം, സ്കൂളിൽ പ്രത്യേക പരിഗണന ആവശ്യമായിവരുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഐടി ബേസിക് ട്രെയിനിങ് തുടങ്ങിയവയെല്ലാം ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്ത് നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആയിരുന്നു

ജെ ആർ സി യുടെ നേതൃത്വത്തിൽ ഒരു വൺ ഡേ ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. സമീപമുള്ള ആസാദ് ലൈബ്രറി സന്ദർശിക്കുകയും മഹദ് ഗ്രന്ഥങ്ങൾ പരിചയപ്പെടുകയും ചെയ്തു ജെ ആർ സി സബ്ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു സ്കൂൾ ഗൈഡ്സ് യൂണിറ്റിനെ സംബന്ധിച്ച് ഏഴ് പേർക്ക് നാഷണൽ ലെവൽ ജാംൂരിയും ഏഴ് പേർക്ക് സ്റ്റേറ്റ് ലെവൽ ക്യാമ്പൂരിയും പങ്കെടുക്കാനുള്ള അസുലഭ ഭാഗ്യം ഈ അധ്യയന വർഷത്തിൽ ലഭിച്ചു. 21 രാജ്യ പുരസ്കാർ ഗൈഡ്സ് കരസ്ഥമാക്കി. ഏഴു തൃതീയ 32 ദ്വിതീയ ഗൈഡ്സും എട്ട് പ്രവേശ് ഗൈഡ്സും നിലവിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.