ലിറ്റിൽ കൈറ്റ്ന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി ജിൻസി ജോസഫ്, ശ്രീമതി ജിലു മെറിൻ ഫിലിപ്പ് എന്നിവരാണ്.
നിലവിൽ (2023-24) പത്താം ക്ലാസ്സിൽ 36 കുട്ടികളും ഒൻപതാം ക്ലാസ്സിൽ 41 കുട്ടികളും എട്ടാം കുട്ടികളുംക്ലാസ്സിൽ 40 കുട്ടികളുംഅംഗങ്ങളാണ്
അമ്മമാർക്കായി പ്രത്യേക ഏക ദിന കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകി.
സ്കൂൾ പ്രേവേശനോത്സവം, കലോത്സവം, വാർഷികം up ലാബ് ഉത്ഘാടനം തുടങ്ങി സ്കൂളിലെ എല്ലാ പരിപാടികളിലും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാങ്കേതിക സഹായം ലഭിക്കുന്നുണ്ട്.
കലാ കായിക പ്രവർത്തി പരിചയ മേളകൾക്ക് എല്ലാം ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായം ഒഴിചു കൂടാത്തതാണ്.
ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിൽ ഒരു ഷോർട് ഫിലിം നിർമ്മിച്ചു.
ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്.
'സൈബർ ക്രൈം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. കുട്ടികൾ തന്നെ വിവിധ ഉപവിഷയങ്ങൾ എടുത്ത് ക്ലാസുകൾ എടുത്തു.
ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരു ഡിജിറ്റൽ മാഗസിൻ എല്ലാ വർഷവും പ്രസീധീകരിക്കാറുണ്ട്.അത് സ്കൂൾ വിക്കിയിൽ എല്ലാ വർഷവും അപ്ലോഡ് ചെയ്യാറുണ്ട്
വിവിധ പരിശീലനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്.
2023-24 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ 8 പേർ ഉപജില്ല ക്യാമ്പിലും 2 പേര് ജില്ലാ ക്യാമ്പിലും പങ്കെടുത്തു.