അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പിടിഎ

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 3 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (→‎ക്ലാസ് പിടിഎകൾ .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹെഡ് മാസ്റ്റർ. ശ്രീ ബിനു തോമസ്

സ്കൂൾ പിടിഎ

സ്കൂളിൻറെ അക്കാദമികവും  അക്കാദമികേദരവുമായ വിജയത്തിൽ സ്കൂൾ പിടിഎ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പിടിഎ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.സ്കൂൾ വർഷ ആരംഭം മുതൽ വർഷ അവസാനം വരെ ഉള്ള സ്കൂൾതല പ്രവർത്തനങ്ങളിൽ പിടിഎ സജീവമായി രംഗത്തുണ്ട്. സ്കൂൾ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും  പി ടി എ വലിയ പങ്കു വഹിക്കുന്നു ഈ വർഷത്തെ ജനറൽ ബോഡി യോഗം ഓഗസ്റ്റ് മാസം ഇരുപത്തി നാലാം തീയതിയാണ് സംഘടിപ്പിച്ചത് പൊതുയോഗത്തിൽ വിദ്യാർത്ഥികൾ പൊതുവിൽ നേരിടുന്ന പാഠ്യപാഠ്യേതര മേഖലകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും വേദിയൊരുങ്ങി.  ജനറൽബോഡി യോഗത്തിൽ ഏഴ് അംഗ എക്സിക്യൂട്ടീവ് ബോഡി അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായി. ശ്രീ രാജേഷ് പി ടി എ പ്രസിഡൻറ്  ആയി തെരഞ്ഞെടുക്കപ്പെട്ടു .ശ്രീമതി മിനി  എം പി ടി എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

  • കുട്ടികളുടെ പാഠ്യപാഠ്യേതര നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു.
  • ഉച്ചഭക്ഷണത്തിന് നിലവാരം  പരിശോധിച്ചു ഉറപ്പുവരുത്തുന്നു.
ശ്രീ ബിജു ഇടയനാൽ പി ടി എ പ്രസിഡൻറ്

.

ശ്രീമതി ശാലിനി  എം പി ടി എ പ്രസിഡണ്ടായി

എം.പി.ടി.എ

തങ്ങളുടെ മക്കളുടെ പഠനകാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള ഒരു വേദിയാണ് എം.പി.ടി.എ. നല്ല മക്കളായ് വളർന്നാൽ അത് കുടുംബത്തിന് മാത്രമല്ല നാടിനാകെ നേട്ടമാണ്. അതിനാൽ മാതാപിതാക്കൾ മക്കളുടെ പഠനത്തിലും, സ്വഭാവത്തിലും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.എം പി ടി എ.യുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ ചർച്ച ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു സമൂഹത്തിലെ ദുഷ്പ്രവണതകൾ ക്കെതിരെ ജാഗരൂകരായിരി തങ്ങളുടെ മക്കളെ നേർവഴിക്കു നയിക്കു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും ഇതുവഴി സാധിക്കുന്നു ..

രണ്ടാം പാദവാർഷിക മൂല്യനിർണയം,പി ടി എ യോഗം വിളിച്ചു .

പി ടി എ

ജനുവരി 3-ാം തീയതി രണ്ടാം പാദപർഷിക പരീക്ഷയുടെ റിസൾട്ട് അവലോകനത്തിനായി പ്രത്യേക  പി ടി എ വിളിച്ചു ചേർത്തു. എസ്എസ്എൽസി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം 3-ാം തീയതി രണ്ടു മണിക്ക് ആരംഭിച്ചു. മൂന്നുമണിക്ക് രക്ഷിതാക്കളുടെ പൊതു യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ എസ്എസ്എൽസി ക്യാമ്പ് നടത്തിപ്പ് കാര്യങ്ങളും,സമയക്രമീകരണങ്ങളും മറ്റും ചർച്ച ചെയ്തു.8,9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം 4-ാം തീയതി മൂന്നു മണിക്കാണ് സംഘടിപ്പിച്ചത്.

ഈ വർഷത്തെ എസ്എസ്എൽസി ക്യാമ്പ് രക്ഷിതാക്കളുടെ യോഗം വിളിച്ചു.

ഈ വർഷവും മികച്ച റിസൽട്ട് മുന്നിൽ കണ്ടുകൊണ്ട് കുട്ടികളുടെ നിലവാരം ഉയർത്തുന്നതിന് ക്യാമ്പ് ആരംഭിക്കുന്ന കാര്യം ചർച്ച ചെയ്യുന്നതിന് വേണ്ടി രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ചുചേർത്തു. യോഗത്തിൽ ജനുവരി മാസം രണ്ടാമത്തെ ആഴ്ച മുതൽ ക്യാമ്പ് ആരംഭിക്കുന്ന കാര്യം അംഗീകരിച്ചു. രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും ക്യാമ്പ്. ക്ലാസുകൾ നാലു പിരിയഡുകളാക്കി ക്രമീകരിച്ചു. ഉച്ചയ്ക്ക് മുൻപ് രണ്ട് ഉച്ചയ്ക്ക് ശേഷം രണ്ട് പിരീഡ് വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണ കാര്യങ്ങൾ രക്ഷിതാക്കൾ ക്രമീകരിക്കും. എസ്എസ്എൽസി വിദ്യാർത്ഥികളെ ഡിവിഷനുകളിലാക്കി  പുനക്രമീകരിച്ചു.

എസ്എസ്എൽസി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പ്രത്യേക യോഗം.
റിസൾട്ട് അവലോകനം ക്ലാസ് പിടിഎ ..

.

ക്ലാസ് പിടിഎകൾ .

മക്കളുടെ പഠനപുരോഗതിയും മാനസിക വളർച്ചയും സംബന്ധിച്ച് പഠിപ്പിക്കുന്ന അധ്യാപികയുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്ന വേദിയാണ് ക്ലാസ് പിടിഎകൾ .ക്ലാസ് അധ്യാപികയ്ക്ക് കുട്ടിയുടെ പഠന നിലവാരത്തെക്കുറിച്ച് അമ്മമാർക്ക് വ്യക്തമായ ബോധ്യം നൽകുവാൻ കഴിയും. രണ്ടുമാസത്തിലൊരിക്കൽ ക്ലാസ് പിടിഎകൾ വിളിക്കുന്നു. ഇടയ്ക്കിടെ ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു .അമ്മമാർക്ക്. പ്രത്യേകം പരിഗണിക്കേണ്ട കുട്ടികളെ ശ്രദ്ധിക്കുന്നു. ടെർമിനൽ എക്സാമിനേഷൻ ശേഷം അമ്മമാരെ വിളിക്കുകയും കുട്ടികളെക്കുറിച്ച് ആവശ്യമായ ധാരണകൾ നൽകുകയും ചെയ്യുന്നു. എല്ലാ ക്ലാസുകളിലും ഹെഡ്മാസ്റ്റർ സന്ദർശിക്കുകയും മാതാപിതാക്കളെ നേരിൽ കാണുകയും  അവരുടെ ആശങ്കകൾ കേൾക്കുകയും ചെയ്യുന്നു.

ക്ലാസ് പിടിഎയിൽ അധ്യാപികയുമായി നേരിട്ട് സംസാരിക്കുന്നു..
ക്ലാസ് പിടിഎ.