2022-23 വരെ2023-242024-25


1.പ്രവേശനോത്സവം -2024-25.

 

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. എസ് .പി .സി ,ലിറ്റിൽ കൈട്സ് ,ജെ.ആർ.സി,ഗൈഡ്‌സ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു. പുതുതായി പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ശ്രീമതി.സി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ശ്രീമതി.എം. ഷീന, ശ്രീ.കെ. സുരേഷ് ബാബു ( BRC പ്രതിനിധി) ശ്രീ.വി.സുനിൽ (PTA പ്രസിഡണ്ട്) ശ്രീ.എം.കെ. സുധീർ കുമാർ( വികസന സമിതി കൺവീനർ), ശ്രീ. കെ.എൻ ഗോപി മാസ്റ്റർ (വികസന സമിതി ചെയർമാൻ) ശ്രീമതി സിന്ധു പി.വി( പ്രിൻസിപ്പാൾ ഇൻ ചാർജ്) ശ്രീമതി സിന്ധു എൻ, കെ.കെ.മുകുന്ദൻ മാസ്റ്റർ, സ്മിജിത്ത് പറമ്പൻ, പി.വി. ശ്രീജിത്ത് മാസ്റ്റർ , എ.കെ. മൃണാളിനി ഭായ് ടീച്ചർ എന്നീവർ സംസാരിച്ചു.

പി.എം. സജിത് കുമാർ മാസ്റ്റർ രക്ഷാകർതൃ വിദ്യാഭ്യാസം ക്ലാസ് നൽകി. പ്രധാന അധ്യാപിക ഇ.ഹെലൻമിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു.മുഴുവൻ പേർക്കും പായസം നൽകി. രക്ഷിതാക്കൾ ജനപ്രതിനിധികൾ, പൊതുജനങ്ങൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

2.ജൂൺ 5 ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി . പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരം പരിസ്ഥിതി ദിന ക്വിസ് എന്നിവയിൽ വിദ്യാർഥികൾ പങ്കെടുത്തു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി .മത്സര വിജയിയ്ക്ക് സ്കൂൾ സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി . പോസ്റ്ററിന്റെ പതിപ്പ് സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു .

SPCയുടെ ആഭിമുഖ്യത്തിൽ ഔഷധസസ്യ നവീകരണം, തൈ നടൽ എന്നീ പരിപാടികൾ നടത്തി SPC CADETS ന്റെ നേതൃത്വത്തിൽ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സസ്യങ്ങളെ പരിചയപ്പെടുത്തി .SPC,LITTLE KITES ,JRC, GUIDES എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശ റാലി നടത്തി. പരിസ്ഥിതി ദിന ക്വിസ്സിൽ ലിസ്മ കെ ,നിബ അജേഷ് എന്നിവർ എച്ച് എസ് ,യു പി വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടി. കഴിഞ്ഞവർഷത്തെ ഹരിതസേനയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ശിവ ദേവ് ആർ ന് ഹെഡ്മിസ്ട്രസ്സ് സമ്മാനം നൽകി.