തൃശ്ശൂ൪ നഗരത്തില്‍ നിന്നും 4കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് അഞ്ചേരി| ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1921ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍‌| ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ എച്ച് എസ് എസ് അഞ്ചേരി
വിലാസം
അഞ്ചേരി

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2009Ghssanchery



ചരിത്രം

തൃശ്ശൂര്‍‌|നഗരത്തില്‍ നിന്നും ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി|.ഒല്ലൂ൪ വില്ലേജിന്റെ ഭൂരി ഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമണ് .

      ഈ പ്രദേശത്തിന് അഞ്ചേരി| എന്ന് പേരു വന്നതു തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്. "എരി" യെന്നാല്‍ കൃഷിയിടം, ജലാശയം എന്നൊക്കെയാണ൪ത്ഥം.അഞ്ച് എരികളെ പ്രധാനമാക്കി കൊണ്ടാണ് അഞ്ചേരി| എന്ന സ്ഥലനാമം രൂപപ്പെട്ടത്.പണ്ടു കാലത്ത് ഈ പ്രദേശം ഇഞ്ചക്കാട് ആയിരുന്നുവെന്നാണ് കേള്‍വി. ഇഞ്ചക്കാട്  "ഇഞ്ചഗിരി"യും പിന്നീട് അഞ്ചേരി|യുമായി എന്നു പറയപ്പെടുന്നു.
       മലയാള വ൪ഷം 1085-ാംംആണ്ടില്‍  തെക്കുട്ടുമഠത്തില്‍  കുഞ്ഞ൯ തിരുമുല്‍പ്പാട് അദ്ദേഹത്തിന്റെ പടിപ്പുരയില്‍ കുട്ടികള്‍ക്ക് വേണ്ടി കുടിപള്ളിക്കൂടം എന്നുപറയാവുന്ന ഒരു സ്ഥാപനം തുടങി.കുറെ കാലം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ വ൪ദ്ധിച്ചു വരുകയും ഒരു സ്കൂള്‍ തുടങ്ങുക എന്ന ആശയം ഉടലെടുക്കുകയും ചെയ്തു.തുട൪ന്ന്കുഞ്ഞ൯ തിരുമുല്‍പ്പാടിന്റെ  ഉത്സാഹത്തില്‍   തന്നെ അദ്ദേഹത്തി  കുടുംബ വക കുറച്ചു സ്ഥലം സ്കൂളിനു വേണ്ടി വിട്ടു കൊടുക്കുകയും ഈ സ്ഥലത്ത് ഓലപ്പുര കെട്ടി ഒന്നാം ക്ളാസ്സ് ആരംഭിക്കുകയും ചെയ്തു.കൊല്ല വ൪ഷം 1090  (1915 എ.ഡി) യിരിക്കണമെന്നാണ് അനുമാനിക്കപ്പെടുന്നത്.വെളപ്പായ പിഷാരത്തെ രാമപ്പിഷാരടി സ്കൂള്‍  നടത്തിപ്പിന്റെ  ചുമതലക്കാരനായിരുന്നുവെന്നും അഞ്ചേരി പിഷാരത്തെ രാമപിഷാരടി സ്കൂള്‍  നടത്തിപ്പിന്റെ  ചുമതലക്കാരനായിരുന്നുവെന്നും അഞ്ചേരി പിഷാരത്തെ അന്തരിച്ച ശ്രീ.ടി നാരായണ പിഷാരടി  ആദ്യത്തെ അദ്ധ്യാപകന്‍ ആയിരുന്നുവെന്നും പറയുന്നു.കാലക്രമത്തില്‍   സ്കൂള്‍ നടത്തികൊണ്ടുവാ൯ പ്രയാസം നേരിട്ടപ്പോള്‍ ശ്രീ  കുഞ്ഞ൯ തിരുമുല്‍പ്പാട്  തന്നെ അന്നത്തെ കൊച്ചി രാജാവിനെ മുഖം കാണിച്ച്  സ്കൂള്‍ സ൪ക്കാരിലേക്ക് എടുപ്പിക്കുകയാണ് ഉണ്ടായത്.

ഈ സംഭവം നടന്നത് കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു.പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം ലോവര്‍ പ്രൈമറി സ്കൂള്‍ ആയി തുട൪ന്നു.

         1963 -ല്‍  ശ്രീ.പി.ജി.ബാലന്റെ  നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയം യു.പി. സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯, ശ്രീ.പി.ജെ.ജോ൪ജ്,    ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪, ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪, ശ്രീമതി.റോസ ടീച്ച൪ ,  ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ സാരഥികള്‍ ആയിരുന്നു. 1980 -ല്‍  ഈ വിദ്യാലയം  ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.                                   .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

പടിപ്പുരയിപടിപ്പുരയി

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_അഞ്ചേരി&oldid=25109" എന്ന താളിൽനിന്ന് ശേഖരിച്ചത്