ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോൽസവം 2024(June 3)

2024- 2025 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭകരമായി കൊണ്ടാടി

പ്രവേശനോത്സവഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. ചടങ്ങ് ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി അനു വിനോദ് ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും 100 കണക്കിന് കുട്ടികൾ സ്കൂളിൽ പ്രവേശനം നേടാറുണ്ട് . 5 മുതൽ 12 വരെ ക്ലാസുകൾ ആണ് ഇവിടെ നടത്തുന്നത്. ചടങ്ങിൽ SMC ചെയർമാൻ ശ്രീ റഫീക്ക്, PTA പ്രസിഡൻ്റ് ശ്രീ രജിഷ് കുമാർ, MPTA പ്രസിഡൻ്റും വാർഡ് മെമ്പറും ആയ ശ്രീമതി നിഷ അജിത് കുമാർ,PTA എക്സിക്യൂട്ടീവ് മെമ്പർ ശ്രീ സലിം തുടങ്ങിയവർ ആശംസകൾ നേർന്നു. വിദ്യാർത്ഥിയായ മാസ്റ്റർ അഫ്സൽ തൻ്റെ സ്കൂൾ അനുഭവം പങ്കുവെച്ചു. പ്രിൻസിപ്പാൾ സജിന ഷുക്കൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി ദേവിക ടീച്ചർ നന്ദി പറഞ്ഞു







സംസ്‍കൃത അധ്യാപകൻ ശ്രീ. ഡോ. പത്മനാഭൻ മാസ്റ്റർറെ ആദരിച്ചു

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സംസ്കൃത അദ്ധ്യാപകനായ

പി.പത്മനാഭൻ

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സംസ്കൃത അദ്ധ്യാപകനായ പി.പത്മനാഭന് ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തിൽ നിന്നും കേരളീയ മുഹൂർത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തിൽ സംസ്കൃതത്തിൽ പി.എച്ച് ഡി ലഭിച്ചു. ഡോ. പി. പദ്മനാഭൻ കാസർകോഡ് ജില്ലയിലെ കാറളത്ത് വി.വി കൃഷ്ണമാരാരുടേയും, ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ ഡോ. സുജ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയാണ്. മകൾ നിരഞ്ജന പദ്മനാഭൻ ബി.എ വിദ്യാർത്ഥിനിയാണ്. കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഗുരുവായൂർ സംസ്കൃത അകാദമി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചു കൊണ്ട് സംസ്കൃത പ്രചാരണരംഗത്ത് സജീവമാണ്.

രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ

പ്രവേശനത്തേടനുബന്ധിച്ച് പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വിവിധ ബോധവൽക്കരണ ക്ലാസുകൾ നടന്നു. ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ SHO സതീഷ് കുമാർ , തൃത്താല എക്സൈസ് ഓഫീസർ ഫ്രാനറ്റ് ഫ്രാൻസിസ് സ്കൂൾ കൗൺസിലിംങ് ടീച്ചർ ശ്രീ കല എന്നിവർ വിവിധ ക്ലാസുകൾ എടുത്തു. ജിഷ ടീച്ചർ സ്വാഗതംപറഞ്ഞ ചടങ്ങിൽ HM ദേവിക ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് രതീഷ് കുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. "കുട്ടികൾക്ക് രക്ഷിതാക്കളുടെ കരുതൽ എന്ന വിഷയത്തിലാണ് SHO സതീഷ് കുമാർ ക്ലാസെടുത്തത്. 'വിദ്യാർഥികളെ വഴിതെറ്റിക്കുന്ന ഇടങ്ങൾ' എന്ന വിഷയത്തിൽ എക്സൈസ് ഓഫീസർ ക്ലാസെടുത്തു. "പഠനത്തിൽ വിദ്യാർഥികളെ സജ്ജരാക്കൽ: എന്ന വിഷയത്തിലാണ് ശ്രീകല ടീച്ചർ ക്ലാസെടുത്തത്. രക്ഷിതാക്കൾക്ക് വളരെ ഉപകാര പ്രദമായിരുന്നു ഒരോ ക്ലാസും









ജൂൺ - 5 പരിസ്ഥിതി ദിനം

2024-25 അധ്യയന വർഷത്തിൽ ജൂൺ - 5 പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം പ്രത്യേകം സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക ടീച്ചർ നൽകി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് പ്രസംഗം, പരിസ്ഥിതി കവിതാലാപനം, പരിസ്ഥിതി ദിന പോസ്റ്റർ മത്സരം , പരിസ്ഥിതിദിന ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചാലിശ്ശേരി കൃഷിഭവനും, സ്കൂൾ പരിസ്ഥിതി ക്ലബ്ബും സംയുക്തമായി ഫലവൃക്ഷ പച്ചക്കറി ത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടു പിടിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.

June 15 മെഹന്തി മത്സരം

ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ മെഹന്തി മത്സരം നടന്നു.

 15/06/24-ശനി യാഴ്ച്ച രാവിലെ 10.30 മുതൽ 12 മണി വരെയായിരുന്നു മത്സരം.

പുതിയ കെട്ടിടത്തിലെ ഹാളിൽ വെച്ച് നടന്ന മൽസരത്തിൽ ഓരോ ക്ലാസിൽ നിന്നും 2 ടീംവീതംപങ്കെടുത്തു. ഓരോ ക്ലാസിൽ നിന്നും 1st 2nd 3rd എന്നീ ക്രമത്തിൽ വിജയികളെ കണ്ടെത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു.