ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ 2 പ്രവേശനോത്സവം

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടത്തി. ഒന്നിച്ച് ഒന്നായി ഒന്നാവാം  സ്കൂൾ പ്രവേശനോൽസവം ജില്ലാ പഞ്ചായത്തംഗം അനുവിനോദ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വക സ്കൂളിന് നൽകിയ ഫർണീച്ചറുകളുടെ വിതരണം , സ്കൂൾ ചുറ്റുമതിൽ എന്നിവയുടേയും ഉദ്ഘാടനവും നടത്തി. പി ടി എ പ്രസിഡൻ്റ് പി.വി. രജീഷ്കുമാർ അധ്യഷനായി.പഞ്ചായത്തംഗം നിഷ അജിത്ത്കുമാർ , ബ്ലോക്ക് മെമ്പർ  ധന്യ സുരേന്ദ്രൻ  , പി ടി എ വൈസ് പ്രസിഡൻ്റ് ടി.കെ സുനിൽകുമാർ , യു.പി വിഭാഗം സീനിയർ അധ്യാപിക കെ.ജ്യോതി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ. സജീന ഷുക്കൂർ സ്വാഗതവും പ്രധാനധ്യാപിക കെ. സുവർണ്ണകുമാരി നന്ദിയും പറഞ്ഞു.

ജൂൺ 5-പരിസ്ഥിതി ദിനാചരണം

ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സംയുക്തമായി ആഘോഷിച്ചു. വാർഡ് മെമ്പർ നിഷ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്കിനെ തോൽപിക്കുക എന്ന വിഷയത്തിൽ കൃഷി അസിസ്റ്റൻ്റ് ഓഫീസർ രേഷ്മ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. വ്യക്ഷതൈകളുടെ വിതരണവും നടത്തി. തുടർന്ന് പോസ്റ്റർ രചന , വൃക്ഷതൈ നടീൽ സ്കൂൾ പരിസരം വ്യത്തിയാക്കൽ , പരിസ്ഥിതിദിന ക്വിസ്സ് എന്നിവ നടത്തി ലിറ്റിൽകൈറ്റ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ ഡോക്യൂമെൻ്റഷനും , ഡിജിറ്റൽ പോസ്റ്റർ മത്സരവും ശ്രദ്ധേയമായി. അദ്ധ്യാപകരായ സെബി ഫ്രാൻസിസ് , അനുജ് , രാധാകൃഷ്ണൻ , സന്തോഷ് എന്നിവർ സംസാരിച്ചു സ്കൂൾ പ്രധ്യാനധ്യാപിക പി. ചിത്ര സ്വാഗതവും നാച്ചുർ ക്ലബ് കോർഡിനേറ്റർ ഫ്രെഡിൻ വേലായുധൻ നന്ദിയും പറഞ്ഞു.

സനുഷ, മാളവിക(9F), സഫ ഫാത്തിമ, അഹ്സ ഫാത്തിമ(10G) വിജയികളായി പ്രഖ്യാപിച്ചു.

ജൂൺ 9- മെഹന്തി ഫെസ്റ്റ്


ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കാണ് പരിപാടി സംഘടിപ്പിച്ചത്. മത്സരവിജയികൾക്ക് സമ്മാനവും നൽകി. 5,6,7,8,9,10 എന്നീ ക്ലാസുകളിൽ നിന്ന് യഥാക്രമം അമേയ, ആര്യ(5A), അശ്വതി, ആദ്യ(6B) , നിദ നസ്റിൻ, ജ്യോതിലക്ഷമി(7A), ഷബീല, വൈഗ (8E), സനുഷ, മാളവിക(9F), സഫ ഫാത്തിമ, അഹ്സ ഫാത്തിമ(10G) വിജയികളായി പ്രഖ്യാപിച്ചു.

ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കാണ് പരിപാടി സംഘടിപ്പിച്ചത്. മത്സരവിജയികൾക്ക് സമ്മാനവും നൽകി. 5,6,7,8,9,10 എന്നീ ക്ലാസുകളിൽ നിന്ന് യഥാക്രമം അമേയ, ആര്യ(5A), അശ്വതി, ആദ്യ(6B) , നിദ നസ്റിൻ, ജ്യോതിലക്ഷമി(7A), ഷബീല, വൈഗ (8E), സനുഷ, മാളവിക(9F), സഫ ഫാത്തിമ, അഹ്സ ഫാത്തിമ(10G) വിജയികളായി പ്രഖ്യാപിച്ചു.

ജൂൺ 19 വായനാദിനം

ജൂൺ 25 ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ

ലാബ്

ലിറ്റിൽ കൈറ്റ്സ് 2025- 2028 ന്റെ അഭിരുചി പരീക്ഷ HS IT ലാബിൽ വെച്ച് നടന്നു. kite ൻ്റെ നേതൃത്വത്തിൽ ONLINE അധിഷ്ഠിതമായ പരീക്ഷയിൽ സ്കൂളിലെ 267 പേർ രജിസ്റ്റർ ചെയ്തതിൽ 234 പേര് പരീക്ഷ എഴുതി. അര മണിക്കൂർ നീണ്ടു നിൽക്കുന്ന പരീക്ഷ ലാബിലെ 30 ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടാണ പരിക്ഷ നടത്തിയത്.ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ സന്തോഷ് ബാലകൃഷ്ണനും സ്മിതയും നേതൃത്യം നൽകി. പരീക്ഷ നടത്തിപ്പിൻ്റെ ഡോക്യുമെൻ്റേഷൻ സീനിയർ LK വിദ്യാർത്ഥികളായ റിഥ ഫാത്തിമ അതുല്യ ഷൻസ എന്നിവർ നിർവ്വഹിച്ചു. ഏകദേശം 1 മണിയോടെ പരീക്ഷ അവസാനിച്ചു

വീഡിയോ കാണാം

ജൂൺ 26 ലഹരിവിമുക്തദിനം


പരിസ്ഥിതി ബോധവൽകരണ ക്ലാസ്സ്

ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ തൃത്താല DKBMMHSS സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പാൾ ബഹു. ശ്രീ .വി.എം രാജീവ് മാസ്റ്റർ 8,9 ക്ലാസ്സുകളിലെ സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്. നമ്മുടെ സ്കൂളിലെ മുൻ അധ്യാപകനായ ശ്രീ. ചന്ദ്രൻ മാസ്റ്റർ ക്ലാസ് പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണത്തെക്കുറിച്ച് ക്ലാസ് എടുത്തു.

സെബി ഫ്രാൻസിസ് സ്വാഗതം പറയുന്നു
ശ്രീ. രാജീവ് സർ


ജൂലൈ 5 ബഷീർ ദിനം








ജൂലൈ 10-മോട്ടിവേഷൻ ക്ലാസ്

ജൂലൈ 30- വിജയോത്സവം 2025

ജൂലൈ 30- വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

ജൂലൈ 31- സ്കൂൾ കായിക മേള

ആഗസ്റ്റ് 14- സ്കൂൾ പാ‌ർലിമെന്ററി ഇലക്ഷൻ

ആഗസ്റ്റ് 15- സ്വാതന്ത്ര്യദിനാഘോഷം

ആഗസ്റ്റ് 18- പാദവാർഷികപരീക്ഷ ആരംഭം