എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

പ്രവേശനോത്സവം 2024
പ്രവേശനോത്സവം


പാലിശ്ശേരി എസ് .എൻ .ഡി .പി.ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവേശനോത്സവം അന്നമനട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു .സ്കൂൾ മാനേജർ ,PTA പ്രസിഡന്റ് ,വാർഡ് മെമ്പർ ,സ്കൂൾ പ്രിൻസിപ്പാൾ ,OSA പ്രസിഡന്റ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷികൾ അവതരിപ്പിക്കാൻ അവസരമൊരുക്കിഅക്ഷരദീപം തെളിയിച്ച് കുട്ടികൾ ക്ലാസ് ടീച്ചറോടൊപ്പം പഠനം ഒരു ഉത്സവമാക്കാൻ അവരുടെ ക്ലാസ്സിലേക്ക് യാത്രയായി.രക്ഷിതാക്കൾക്ക് ഷീന ടീച്ചർ PARENTAL AWARENESS ക്ലാസ് നൽകി



മോട്ടിവേഷൻ ക്‌ളാസ്സ്

ഡോക്ടർ ഐസക് ജോസ് ഐഎഎസ്

അന്നമനട ഗ്രാമപഞ്ചായത്ത് മികവിന്റെ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ 430 - ാംറാങ്ക് നേടിയ മാള സ്വദേശിയായഡോക്ടർ ഐസക് ജോസ് ഐഎഎസ് ക്ലാസ് നൽകുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,വാർഡ് മെമ്പർ, സ്കൂൾ പ്രിൻസിപ്പൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ പങ്കെടുത്തു






ജൂൺ 5 പരിസ്ഥിതി ദിനം

അന്നമനട സഹകരണ ബാങ്ക് വൃക്ഷത്തൈ വിതരണം ചെയ്യുന്നു
SPC ,NCC ,JRC ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വൃക്ഷത്തൈ നടുന്നു

പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് അന്നമനട സർവീസ് സഹകരണ ബാങ്കിൻറെ ഹരിതം -സഹകരണം 2024 ന്റെ ഭാഗമായി പ്ലാവിൻ തൈകൾ നടുകയുണ്ടായി. സഹകരണ ബാങ്ക് സെക്രട്ടറി ശ്രീ ടി എസ് ദിലീപൻ,   വൈസ് പ്രസിഡൻറ് ശ്രീ പി കെ തിലകൻ /സ്കൂൾ മാനേജർ ശ്രീ എം എൻ ഗോപി ,ഹെഡ്മിസ്ട്രസ് ദീപ്തി ടീച്ചർ എന്നിവർ പ്രസ്തുത ചടങ്ങിൽ സംസാരിച്ചു.സ്കൂളിലെ പോഷകപ്പച്ച ഇലക്കറി തോട്ടം സ്കൂൾ മാനേജർ ശ്രീ എം എൻ ഗോപി അവർകൾ നിർവഹിച്ചു.NCC,SPC,JRC,ECO CLUB എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു.ഉച്ചയ്ക്ക് ശേഷം എംഇഎസ് അസ്മാ ബി കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആൻഡ് റിസർച്ച് ഗൈഡ് ആയ ഡോക്ടർ അമിതാബച്ചൻ പരിസ്ഥിതി ദിന ക്ലാസ് എടുത്തു.




വലിയ പെരുന്നാൾ

വെള്ളിയാഴ്ച നടന്നനടന്ന പ്രത്യേക അസംബ്ലിയിൽ അൽഹുദാ ജുമാ മസ്ജിദ് ,വെസ്റ്റ് കൊരട്ടിയിലെ ശ്രീ അമീർ ഷാ പെരുന്നാൾ സന്ദേശം നൽകുന്നു
മൊഞ്ചുള്ള കൈകളിൽ മൈലാഞ്ചി .........


വലിയ പെരുന്നാളിനോട് അനുബന്ധിച്ച് പാലിശ്ശേരി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു .വെള്ളിയാഴ്ച നടന്നനടന്ന പ്രത്യേക അസംബ്ലിയിൽ അൽഹുദാ ജുമാ മസ്ജിദ് ,വെസ്റ്റ് കൊരട്ടിയിലെ ശ്രീ അമീർ ഷാ പെരുന്നാൾ സന്ദേശം നൽകി.മെഹന്തി മത്സരം കൂടാതെ ഖുർആൻ പാരായണം അറബി സംഘഗാനം എന്നീ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.

2024 June 19വായനാദിനം

വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാവാരം പ്രശ്സ്ത കവിയും ഗാനരചിയതാവും ആയ ശ്രീ ബക്കർ മേത്തല ഉദ്ഘാടനം നിർവഹിച്ചു
കാവ്യകേളി





വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാവാരം പ്രശ്സ്ത കവിയും ഗാനരചിയതാവും ആയ ശ്രീ ബക്കർ മേത്തല ഉദ്ഘാടനം നിർവഹിച്ചു കാവ്യകേളി, കവിതാലാപനം, നാടൻപാട്ട്, വായനാക്കുറിപ്പ് അവതരണം എന്നിവ നടന്നു.







ക്ലാസ്സ് അലങ്കരിക്കൽ

വായനാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് അലങ്കരിച്ചപ്പോൾ ..................



വായനാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് അലങ്കരിച്ചപ്പോൾ ..................


വായനാദിനത്തോടനുബന്ധിച്ച് ക്ലാസുകൾ അലങ്കരിക്കുകയുണ്ടായി.എല്ലാ ക്ലാസ്സുകളും കുട്ടികൾ വായനാദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ഭംഗിയായി അലങ്കരിച്ചിരുന്നു.


അന്താരാഷ്ട്ര യോഗ ദിനം

യോഗദിനം



പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽഅന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആർട്ട് ഓഫ് ലീവിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ  5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് യോഗ പരിശീലനം നടന്നു.ശ്രീ രാജേഷ്, ശ്രീമതി വൃന്ദ അരവിന്ദ്,ശ്രീമതി സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് യോഗ പരിശീലനം നടന്നത് ‘.പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ദീപ്തി ടീച്ചർ സ്വാഗതം പറഞ്ഞു.

യോഗദിനം