എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

LP ക്ലാസിലെ കുട്ടികളുടെ ക്ലാസ് മുറി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകിവരുന്നു. U S S സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലന- പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു. ഇംഗ്ലീഷും മലയാളവും ആണ് ബോധന മാധ്യമങ്ങൾ. കുട്ടികളിലെ വായനാശീലം കൂടുതൽ വളർത്തുന്നതിനായി നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഇവിടെയുണ്ട്. സയൻസ് ലാബ്, സ്മാർട്ട് റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ, എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട് .

2023-24 ൽ നാല് കുട്ടികൾക്ക് LSS ലഭിച്ചു. ഒരു കുട്ടിക്ക് USS ലഭിച്ചു. അമൃത, യാമിക, പ്രാർത്ഥന, നിവേദിത എന്നീ കുട്ടികൾ LSS നേടിയും ഏയ്ഞ്ചൽ മേരി USS നേടിയും സ്കൂളിന്റെ അഭിമാനതാരങ്ങളായി.

2024-25 ജൂൺ 19 വായനദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. വായന മത്സരം നടത്തി.മത്സര വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു.