ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
18028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18028
ബാച്ച്2021-24
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല MALAPPURAM
ഉപജില്ല MANJERI
ലീഡർFIDA
ഡെപ്യൂട്ടി ലീഡർSHANID
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SADIKALI
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHEEBA
അവസാനം തിരുത്തിയത്
26-06-2024Shee

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2021-24 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിരുചി പരീക്ഷ സ്കൂൾ ഐറ്റി ലാബിൽ വെച്ച് നടന്നു. ഈ ബാച്ചിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, പൊതു വിജ്ഞാനം തുടങ്ങിയ മേഖലകളിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാ വിദ്യാർത്ഥികളും വ്യക്തിഗതമായി കമ്പ്യൂട്ടറിലൂടെ അഭിരുചി പരീക്ഷ അറ്റൻഡ് ചെയ്തു.146കുട്ടികൾ എക്സാം എഴുതിയതിൽ . ആദ്യത്തെ റാങ്കുള്ള 40കുട്ടികൾക്ക് ഈ ബാച്ചിലേക്ക് മെമ്പർഷിപ്പ് ലഭിച്ചു.

സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ നടത്തി.

മഞ്ചേരി സബ് ജില്ലയിലെ മഞ്ചേരി മുൻസിപ്പാലിറ്റിയിൽ നെല്ലിക്കുത്ത് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ടിൻ്റെ പഴക്കമുണ്ട്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള  രണ്ടായിരത്തിലധികം വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ  ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു. സ്കൂളിൻ്റെ ഏതാണ്ടു തുടക്കം മുതൽ തന്നെ ഇവിടെ ഒരു ലൈബ്രറി പ്രവർത്തിച്ചു വരുന്നു.    കോവിഡിന് ശേഷം കഴിഞ്ഞ ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ സാധാരണ നിലയിലായപ്പോൾ മുതൽ പൂർവാധികം ഫലപ്രദമായ രീതിയിൽ പ്രവർത്തിച്ചു തുടങ്ങി . അതിൻ്റെ ഭാഗമായി നടത്തിയിട്ടുള്ള വിവിധ പരിപാടികൾ:-

4600 ലേറെ സ്കൂൾ  ലൈബ്രറിപുസ്തകങ്ങളുടെ പ്രധാനവിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് പകർത്തുകയുണ്ടായി.സ്കൂളിലെ മുഴുവൻ സ്റ്റാഫും ഒരു മാസത്തോളം സമയമെടുത്താണ് ഇത് തയ്യാറാക്കിയത്. പുസ്തകങ്ങളുടെ പേര്, എഴുത്തുകാരുടെ പേര്, വിഷയം തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കി ക്രമപ്പെടുത്തിയിട്ടുള്ള പട്ടികകൾ ലഭ്യമാണ്. അവയുടെ അച്ചടിച്ച കോപ്പികൾ ആവശ്യാനുസരണം, നിയന്ത്രണമില്ലാതെ, കുട്ടികൾക്കു നൽകാൻ കഴിയുന്നു. അതിലൂടെ ലൈബ്രറിയിലെ ഏതു പുസ്തകങ്ങളുടെയും അന്വേഷണവും കണ്ടെത്തലും വിതരണവും തിരിച്ചുവെപ്പും വളരെ ലളിതമാക്കാനും വേഗത്തിലാക്കാനും  കഴിഞ്ഞു. സ്കൂൾ ലൈബ്രറി പുതിയ കെട്ടിടത്തിലെ വിശാലമായ റൂമിൽ ആകർഷകമായി സംവിധാനിച്ചു. എല്ലാ ക്ലാസുകളിലും, സ്കൂൾ ലൈബ്രറിയുടെ കീഴിൽ, ക്ലാസ് ലൈബ്രറികൾ തയ്യാറാക്കി, അവയുടെ വിതരണത്തിന്  സമയവും കൺവീനർമാരെയും നിശ്ചയിച്ചു. വായനയിലും  താല്പര്യമുള്ളവർക്കും  സർഗശേഷിയുള്ളവർക്കും  പഠനത്തിൽ മികവു പുലർത്തുന്നവർക്കും കലാപരിപാടികളിൽ പങ്കെടുക്കുന്നവർക്കും  അധ്യാപകർക്കും അനധ്യാപകർക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും നേരിട്ട് പുസ്തകം എടുക്കുന്നതിന് എല്ലാ ദിവസവും ഉച്ചസമയത്തു സൗകര്യം ഉണ്ട്.  ഈ സൗകര്യം ധാരാളം കുട്ടികളും അധ്യാപകരും ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.  സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ   വിവിധ രീതിയിൽ തരംതിരിച്ച പട്ടികകൾ   ഓൺലൈൻ വഴി മൊബൈലുകളിലേയ്ക്കു പങ്കുവെക്കുന്നതിനാൽ വീട്ടിലിരുന്നു കൊണ്ട് തന്നെ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യത്തിനനുസരിച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.

സൈബർ ക്ലാസ്സ്

വിവിധ ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ  ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സൈബർ ലോകത്തെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ചും, സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും രക്ഷിതാക്കളെയും കുട്ടികളെയും മനസ്സിലാക്കുവാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു.

അമ്മ അറിയാൻ

 സൈബർ സുരക്ഷാ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം 2022 മെയ്‌ 7 ശനിയാഴ്ച 11 മണിക്ക് തിരുവനന്തപുരത്ത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിവഹിക്കുകയുണ്ടായി.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്ന സൈബർ സുരക്ഷാ ക്ലാസ്സിൽ  ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം,മൊബൈൽ ഫോൺ ഉപയോഗം സുരക്ഷയൊരുക്കാൻ പാസ്‌വേഡുകൾ, വാർത്തകളുടെ കാണാലോകം, ഇന്റർനെറ്റിലെ ചതിക്കുഴികൾ,  ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്താം തുടങ്ങിയ30 മിനിറ്റ് ദൈർഘ്യമുള്ള രണ്ടര മണിക്കൂറിന്റെ അഞ്ച് സെക്ഷനോടുകൂടിയാണ് പരിശീലനം നടന്നത്. സമീപപ്രദേശത്തെ മുതിർന്ന അമ്മമാർ ഉൾപ്പെടെ ഏകദേശം 100 പേർ ക്ലാസ്സിൽ ഉത്സാഹത്തോടെ പങ്കെടുത്തു. റിസോഴ്സ് പേഴ്സൺസ് ആയി എത്തിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മൊബൈൽ ഫോണിന്റെ നൂതന സങ്കേതങ്ങളെ കുറിച്ചുള്ള അറിവ് അമ്മമാർക്ക് പങ്കുവെച്ചു. ഓരോ സെഷനും ക്രോഡീകരണം നടത്തിയത് കൈറ്റ് മാസ്റ്റർ സാദിഖ് ആയിരുന്നു.  ലിറ്റിൽ കൈറ്റ്സ് ലീഡർ ജുനൈൻ മഹമൂദ് ആയിരുന്നു മീറ്റിങ്ങിന് നന്ദി ആശംസിച്ചത്.നെല്ലിക്കുത്ത് ജിവിഎച്ച്എസ്എസ് ലെ 8 , 9 , 10 ക്ലാസുകളുടെ  അമ്മമാർക്ക‍ും തോട്ടുപൊയിൽ യുപി സ്കൂളിലെ അമ്മമാർക്കും, ജി.എൽ.പി എസ് നെല്ലിക്കുത്ത് നോർത്തിലെ അമ്മമാർക്കും പദ്ദതിയുടെ ഭാഗമായി ബോധവൽകരണ ക്ലാസ് നൽകി.