എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024
വൃക്ഷെ തൈ നടൽ : ഉദ്ഘാടനം

സ്കൂളിൽ ജൂൺ 3 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി  എ പ്രസിഡന്റ് , മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് , വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തത് പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി. പുതിയ കുട്ടികൾക്ക് യൂണിഫോം, ടെക്സ്റ്റ് ബുക്ക് എന്നിവ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു. സ്കൂൾ മുഴുവനായും അലങ്കരിച്ചിരുന്നു. ്് ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് യശോദ ടീച്ചർ

പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.


പരിസ്ഥിതി ദിന ക്വിസ് വിജയി കൾ
പരിസ്ഥിതി ദിന പോസ്റ്റർ

ജൂൺ 5 പരിസ്ഥിതി ദിനം വളരെ മനോഹരമായി ആഘോഷിച്ചു. പരിസ്ഥിതിദിന ക്വിസ് തുടങ്ങിയ വൃക്ഷ തൈകൾ നടൽ , പോസ്റ്റർ നിർമാണം തുടങ്ങിയ വ സ oഘടിപ്പിച്ചു. .

മൈലാഞ്ചി മോഞ്ച്

ക്വിസ് മത്സരത്തിൽ 7A

യിലെ മെഹ്സി. ൻ ഹാരിസ് ഒന്നാം സ്ഥാനം നേടി.

മെഗാ ഒപ്പന

ബക്രീദിനോട് അനുബന്ധിച്ച് കുട്ടികൾക്ക് മൈലാഞ്ചി ഇടൽ , മെഗാ ഒപ്പന, ക്വിസ് എന്നിവ സംഘടിപ്പിച്ചു.


വിജയ സ്പർശം പ്രീ ടെസ്റ്റ്

വിജയ സ്പർശം പദ്ധതിയുടെ ഭാഗമായി മുഴുവൻ കുട്ടികൾക്കും മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം എന്നീ വിഷയങ്ങളിൽ പ്രീ ടെസ്റ്റ് നടത്തി. മൂല്യനിർണയം പൂർത്തീകരിച്ച് പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അത്തരം കുട്ടികൾക്ക് ഒഴിവു ദിവസങ്ങളിൽ ക്ലാസ് നൽകാൻ തീരുമാനിച്ചു.

പുസ്തത്തൊട്ടിൽ ഉദ്ഘാടനം

"അറിവിന്നുറവ "പദ്ധതിയുടെ ഭാഗമായി പുസ്തകതൊട്ടിൽ ഒരുക്കി..

അറിവിന്നുറവ സദസ്സ്
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

വിദ്യാലയത്തിൻ്റെ ലൈബ്രറി ശാക്തീകരണത്തിനായി കുട്ടികളിലൂടെയും രക്ഷിതാക്കളിലൂടെയുമൊക്കെ പുസ്തകങ്ങൾ ശേഖരിക്കുക എന്ന സന്ദേശമാണ് പുസ്തക തൊട്ടിൽ എന്ന ആശയത്തിലൂടെ ഉയർത്തി കൊണ്ട് വരുന്നത് .. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെൻ്റർ പ്രിൻസിപ്പലും ചിന്തകനും എഴുത്തുകാരനുമൊക്കെയായി നിറഞ്ഞ് നിൽക്കുന്ന ശ്രീ ഗോപാലൻ മങ്കടയാണ് നിർവ്വഹിച്ചത്.

ചടങ്ങിൽ സ്കൂളിന്റെ ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.

യോഗ ദിനാചരണം
യോഗാ പരിശീലനം


ജൂൺ 21 ന് സ്കൂളിൽ യോഗാ ദിനം വിപുലമായി ആഘോഷിച്ചു. ട്രെയിനിങ്ങ് ടീച്ചേർസ് അഞ്ചാം ക്ലാസ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി.