ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
അഭിമാനകരമായ നേട്ടം
2024 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടി . പരീക്ഷ എഴുതിയ 155 പേരിൽ 35 പേർ ഫുൾ A+ നേടി. 9 പേർ 9 A+, 8 പേർ 8 A+ കരസ്ഥമാക്കി.
സ്ക്കൂൾ ലൈബ്രറി ,സാഹിത്യ സമാജവുമായി ചേർന്ന് അവധിക്കാല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.ശ്രീ .അനീഷ് തകടിയിൽ, ശ്രീ ദീപക് നന്നാട്ടുകാവ് എന്നിവർ ക്യാമ്പ് നയിച്ചു
അവധിക്കാല സ്പോർട്സ് ക്യാമ്പ്
ജൂനിയർ ക്രിക്കറ്റ് കോച്ച് ശ്രീ. സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു
https://www.youtube.com/watch?v=cI5ICZv4ZVU
https://youtu.be/2_xlKp7RIiU
2024 ജൂൺ പുതിയ അദ്ധ്യായന വർഷം പ്രവേശനോത്സവത്തോടെ ആരംഭിച്ചു.സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥിയും കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ശ്രീ പ്രമോജ് ശങ്കർ I0FS മുഖ്യ അതിഥിയായി എത്തി .
ലോക പരിസ്ഥിതി ദിനത്തിൽ ശ്രീ.ജെ.ആർ അനി Divisional Forest Officer മുഖ്യ അതിഥിയായി പങ്കെടുത്തു. വിരളമായി കാണുന്ന ചെങ്കുറിഞ്ഞി എന്ന വൃക്ഷതൈ സ്കൂളിൻ്റെ ഊർവരമായ മണ്ണ് ഏറ്റുവാങ്ങി . പരിസ്ഥിതി ഗാനവും, പരിസ്ഥിതി പ്രതിജ്ഞയും ദിനാചരണത്തിൻ്റെ ഭാഗമായി നടത്തു.
പേവിഷബാധ ബോധവത്കരണ പരിപാടി പേവിഷബാധ ബോധവത്കരണ പരിപാടി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു
വായന ദിനം
2024 വായന ദിനം പ്രമുഖ എഴുത്തുകാരൻ ശ്രീ .പ്രതാപൻ അതിഥിയായി പങ്കെടുത്തു.
പക്ഷിക്കൂട്ടം പതിനഞ്ചാമത് വാർഷിക പതിപ്പ് പ്രകാശനം ചെയ്തു.കഴിഞ്ഞ 14 വർഷമായി തുടർന്നു വരുന്ന നെടുവേലിയുടെ സാഹിത്യ സപര്യയാണ് പക്ഷിക്കൂട്ടം മാസിക. കഴിഞ്ഞ രണ്ടു വർഷമായി എല്ലാ മാസവും കുട്ടികളുടെ സൃഷ്ടികൾ നിറഞ്ഞ മാസികയുടെ ടൈപിങ്ങ് ,ലേ ഔട്ട് പ്രവർത്തികൾ ലിറ്റിൽ കൈറ്റ്സ് അഗങ്ങൾ ചേർന്ന് നിർവ്വഹിക്കുന്നു
വായന ദിന പ്രതിഞ്ജ, പോസ്റ്റർ പ്രദർശനം,ക്വിസ് പുസ്തക പ്രദർശനം, വായന മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
https://youtu.be/YHNdeGDLvZs
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് ആചരിച്ചു.യോഗാചാര്യൻ Dr.വിശ്വനാഥൻ പിള്ള നയിച്ച യോഗ ക്ലാസ്സ് നടന്നു. https://youtu.be/Xa5PuXFQBig ലോക സംഗീത ദിനത്തിൽ നെടുവേലിയിലെ കുട്ടികൾ സംഗീത വിരുന്ന് ഒരുക്കി.