വർഗ്ഗം:PRAVESHANOLSAVAM

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 24 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUSHRIFABEEVIT (സംവാദം | സംഭാവനകൾ) ('മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു. പുതുതായി പ്രവേശനം ലഭിച്ച കുട്ടികൾ

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ശ്രീമതി.സി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ശ്രീമതി.എം. ഷീന, ശ്രീ.കെ. സുരേഷ് ബാബു ( BRC പ്രതിനിധി) ശ്രീ.വി.സുനിൽ (PTA പ്രസിഡണ്ട്) ശ്രീ.എം.കെ. സുധീർ കുമാർ( വികസന സമിതി കൺവീനർ), ശ്രീ. കെ.എൻ ഗോപി മാസ്റ്റർ (വികസന സമിതി ചെയർമാൻ) ശ്രീമതി സിന്ധു പി.വി( പ്രിൻസിപ്പാൾ ഇൻ ചാർജ്) ശ്രീമതി സിന്ധു എൻ, കെ.കെ.മുകുന്ദൻ മാസ്റ്റർ, സ്മിജിത്ത് പറമ്പൻ, പി.വി. ശ്രീജിത്ത്, എ.കെ. മൃണാളിനി ഭായ് എന്നീവർ സംസാരിച്ചു.

പി.എം. സജിത് കുമാർ രക്ഷാകർതൃ വിദ്യാഭ്യാസം ക്ലാസ് നൽകി.

പ്രധാന അധ്യാപിക ഇ.ഹെലൻമിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു.

മുഴുവൻ പേർക്കും പായസം നൽകി. രക്ഷിതാക്കൾ ജനപ്രതിനിധികൾ, പൊതുജനങ്ങൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

"PRAVESHANOLSAVAM" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 20 പ്രമാണങ്ങളുള്ളതിൽ 20 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:PRAVESHANOLSAVAM&oldid=2504786" എന്ന താളിൽനിന്ന് ശേഖരിച്ചത്