സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഞങ്ങളുടെ വിദ്യാലയം ഈ വർഷം ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ

1. ഷെയറിങ്  ഹാൻഡ്‌സ് 2 .വയോജന സൗഹൃദം

3 .ജ്യോതിസ് വസ്ത്രശേഖരം 4 .ജോഷിയ വല്ലച്ചിറക്കാരൻ സഹായനിധി 5 .ടുഗെതെർ  തൃശ്ശൂർ .6 .സ്നേഹൗഷധം 7.സ്മാർട്ട് അപ്പ്  മെഗാ ക്വിസ് 8 .ആക്ടിവിറ്റി ബേസ്‌ഡ് അസംബ്ലി

2024-25

പരിസ്ഥിതി ദിനാചരണം June 5,2024

കോടന്നൂർ സെന്റ് ആന്റണീസ് യു.പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം June 5 ന് വിവിധ പരിപാടികളോടെ നടത്തി. പ്രധാന അധ്യാപിക ശ്രീമതി മിനിമോൾ കെ.പി സ്വാഗതം ചെയ്ത ചടങ്ങ് പാറളം പഞ്ചായത്ത് 15 -)൦ വാർഡ് മെമ്പർ ശ്രീ പ്രമോദ് കെ. വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ നിന്ന് കുമാരി അനാമിക സി.എസ്, കുമാരി ഭാഗ്യലക്ഷമി എന്നിവർ പരിസ്ഥിതി ദിന ആശംസകൾ നൽകി. സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷ തൈ വച്ചുപിടിപ്പിക്കൽ, കുട്ടികളുടെ പരിസ്ഥിതി ദിന റാലി എന്നിവ നടത്തി. അധ്യാപക പ്രതിനിധി ശ്രീമതി ഷെറീന തോമസ് പരിസ്ഥിതി ദിന പ്രതിഞ്ജ ചൊല്ലി കൊടുത്തു. എല്ലാ ക്ലാസുകളിലും പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും മികച്ചവ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

21/6/2024 ( യോഗാ ദിനം)

ഇന്ന്  വിദ്യാലയത്തിൽ യോഗാ ദിനം ആചരിച്ചു. മിനിടിച്ചർ യോഗാ മാസ്റ്റർ ശ്രീ.ആനന്ദൻ sir നെ സ്വാഗതം ചെയ്തു. ജിഷടിച്ചർ യോഗയുടെ  ഗുണങ്ങളെ കുറിച്ചും എന്തിന് വേണ്ടിയാണ് യോഗ  കുട്ടികൾ അഭ്യസിക്കേണ്ടത് എന്നും 2015 മുതലാണ് യോഗദിനം ആചരിക്കുന്നത് എന്നും പറഞ്ഞ് കൊടുത്തു.

ശ്രീ. ആനന്ദൻ

യോഗയെ കുറിച്ച് സംസാരിച്ച്

വിവിധ യോഗമുറകൾ കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ആദ്യം ലളിതമായ

യോഗമുറകളായ സൂര്യനമ്സ്ക്കാരം പത്മാസനം ........ തുടങ്ങി

പിന്നീട്

കുണ്ഡലിനി ,

പ്രാണയാമ,

സേതുബന്ധന '

സിംഹാസന

എന്നീ യോഗാമുറകൾ

കാണിച്ചു

കൊടുത്തു.

ഓരോ യോഗയ്ക്ക് ഒപ്പവും ഗുണങ്ങളും പറയാൻ അദ്ദേഹം മറന്നില്ല. നല്ല ശരീരത്തിന് നല്ല മനസ്സ് എന്ന പോലെ യോഗ

ശരീരിക മാനസിക ഉണർവിന് ഏറ്റവും നല്ലതാണെന്നും ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ സാധിക്കൂ എന്ന പഴഞ്ചൊലു ടെ യോഗമുറകൾ കാണിച് തന്ന ശ്രീ.ആനന്ദൻ ചേട്ടന്ന് ജിഷടിച്ചർ നന്ദി അറിയിച്ചു.