വി വി എച്ച് എസ് എസ് താമരക്കുളം/നാഷണൽ കേഡറ്റ് കോപ്സ്

1957 ഡിസംബർ 23 ആയിരുന്നു എൻ.സി.സി.യുടെ ആപ്തവാക്യമായി ഒത്തൊരുമയും അച്ചടക്കവും എന്ന പദ പ്രയോഗം നിലവിൽ വന്നത്.യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ആണ് NCC യുടെ പ്രധാന ലക്ഷ്യങ്ങൾ . ഈ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഒരു സീനിയർ ഡിവിഷൻ എൻ സി സി യൂണിറ്റ് 2006 ൽ താമരക്കുളം വി.വി ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിതമായി . ക്യാപ്റ്റൻ രതീഷ് കുമാർ NCC യുടെ ചുമതലകൾ നിർവഹിക്കുന്നു




