ലോക പരിസ്ഥിതി ദിനാഘോഷം 2024

താമരക്കുളം വിവി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കായംകുളംക്ലസ്റ്റർതല പരിസ്ഥിതി ദിനാഘോഷം നടത്തി. സ്ക്കൂൾ പ്രിൻസിപ്പാൾ ആർ രതീഷ്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി വേണു ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻ്റ് എസ് ഷാജഹാൻ പരിസ്ഥിതിദിന റാലി ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷത്തൈവിതരണോദ്ഘാടനം റ്റി. രാജീവ് നായർ നിർവ്വഹിച്ചു. Dr. പ്രോംലാൽപരിസ്ഥിതിദിനസെമിനാർ നയിച്ചു. NSS കായംകുളംക്ലസ്റ്റർ PAC ശ്രീ. എം ജയിംസ് NSS സന്ദേശം നൽകി. NSS പ്രോഗ്രാം ഓഫീസർ കെ.രഘുകുമാർ, HM സഫീനാ ബീവി, പി റ്റി എ വൈസ് പ്രസിഡൻ്റുമാരായ രതീഷ് കുമാർ കൈലാസം, സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലാബീവി, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എൽ സുഗതൻ, അഞ്ജു ബി നായർ,ഡപ്യൂട്ടി HM റ്റി. ഉണ്ണികൃഷ്ണൻ, R ഉണ്ണികൃഷ്ണൻ, കെ ജയകൃഷ്ണൻ, അശോകൻ കെ.ജി, സി എസ് ഹരികൃഷ്ണൻ,R ശ്രീലാൽ, എ ഹരികുമാർ വോളൻ്റിയർലീഡർമാരായ ഋഷികേശ് ഹരി, അജ്ഞലി എ എൽ വിഷണു ബിഎന്നിവർ പങ്കെടുത്തു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം -2024

താമരക്കുളം വി വി എച്ച് എസ് എസ് ൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടത്തി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ താമരക്കുളം വി വി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടന്നു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻെ അദ്ധ്യക്ഷതയിൽ കൂടിയ ലഹരി വിരുദ്ധ ദിനാചരണ യോഗം സ്ക്കൂൾ പ്രിൻസിപ്പൽ R. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ റ്റി. രാജീവ് നായർ മുഖ്യ പ്രഭാഷണം നടത്തി. നൂറനാട് വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി ബോധവത്ക്കരണ ക്ലാസ് നയിച്ചു.NSS പ്രോഗ്രാം ഓഫീസർ കെ. രഘുകുമാർ, മാതൃ സംഗമം കൺവീനർ ഫസീലാ ബീഗം, വിമുക്തി ക്ലബ്ബ് കോഡിനേറ്റർ Rഹരിലാൽ , R ഉണ്ണികൃഷ്ണൻ, D ധനേഷ്,ഹേന S ശങ്കർ, R. ആശ്വതി, ഗ്രീഷ്മ ,അനൂപ് , ഋഷികേശ് ഹരി, അഞ്ജലി A L, വിഷ്ണു B,അൽത്താഫ് ഷംസുദീൻ എന്നിവർ നേതൃത്വം നൽകി

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവർത്തനങ്ങൾ_2024-25&oldid=2510477" എന്ന താളിൽനിന്ന് ശേഖരിച്ചത്