സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

വായന വാരാചരണം

സെൻതോമസ് എ യു പി സ്കൂൾ മുള്ളൻകൊല്ലിയിൽ ഒരാഴ്ച നീളുന്ന വായന വാരാചരണത്തിന് ജൂൺ 19ന്  തുടക്കമായി. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ അഖിൽ ഉപ്പു വീട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മിനി ജോൺ വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കി സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ഡിസ എലിസബത്ത് ആടുജീവിതം എന്ന നോവലിൻറെ പുസ്തക അവതരണവും, അയോണ സോജൻ വായനാദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രസംഗവും, ഗൗരി പ്രിയ കവിതയും ആലപിച്ചു. പി ടി എ പ്രസിഡൻറ് നോബി പള്ളിത്തറ എം പി ടി എ പ്രസിഡൻറ് സബിത പൂത്തോട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഒരാഴ്ച നീളുന്ന വായനാവാരാചരണത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ പോസ്റ്റർ മത്സരങ്ങൾ തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സി കെ ആർ എം ടി ടി ഐ ലെ  അധ്യാപക വിദ്യാർത്ഥികൾ സ്കൂളിനായി പുസ്തകങ്ങൾ സമ്മാനിച്ചു.    അധ്യാപകരായ ബിനിഷ റോബിൻ, മഹേശ്വരി കെ എസ്, അഷിത പോൾ തുടങ്ങിയവർ നേതൃത്വം നൽകി.