ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പ്രവർത്തനങ്ങൾ/2024-25/ജൂൺ
സ്കൂൾ പ്രവേശനോൽസവം
2024-25 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവം വിവിധങ്ങളായ പരിപാടികളോടെ ആചരിച്ചു.പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെംമ്പർ ഷെമി ഷംനാദ് ഉദ്ഘാടനം ചെയ്തു.തുടർന്ന് കുട്ടകളുടെ വിവിധ പരിപാടികൾ അരങ്ങേറി.
പരിസ്ഥിതി ദിനം
ഇക്കോക്ലബ്ബ് , സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പോസ്റ്റർ രചനാമൽസരം, വൃക്ഷത്തൈനടീൽ, ക്വിസ് മൽസരം തുടങ്ങി വിവിധ പരിപാടികൾ നടത്തുകയുണ്ടായി.