ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പ്രവർത്തനങ്ങൾ/2024-25/ജൂൺ
സ്കൂൾ പ്രവേശനോൽസവം
2024-25 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവം വിവിധങ്ങളായ പരിപാടികളോടെ ആചരിച്ചു.പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെംമ്പർ ഷെമി ഷംനാദ് ഉദ്ഘാടനം ചെയ്തു.തുടർന്ന് കുട്ടകളുടെ വിവിധ പരിപാടികൾ അരങ്ങേറി.
പരിസ്ഥിതി ദിനം
ഇക്കോക്ലബ്ബ് , സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പോസ്റ്റർ രചനാമൽസരം, വൃക്ഷത്തൈനടീൽ, ക്വിസ് മൽസരം തുടങ്ങി വിവിധ പരിപാടികൾ നടത്തുകയുണ്ടായി.
ബാലവേലവിരുദ്ധദിനം
ജൂൺ 12 അന്താര്ഷ്ട്ര ബാലവേല വിരുദ്ധ ദിനത്തിൽ ബാലവേല കുറ്റകരവും ശിക്ഷാർഹവുമാണെന്ന തിരിച്ചറിവോടെ കുട്ടികൾ ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു.
വായനാദിനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനം വിവിധപരിപാടികളോടെ ആചരിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലായി വായനാദിന സന്ദേശം വായിച്ചു. പദചിത്രങ്ങൾ ചേർത്തുണ്ടാക്കിയ പതിപ്പ്, സ്കൂൾ പത്രം എന്നിവ വായനാദിനത്തെ അസംബ്ലിയിൽ പ്രകാശനം ചെയ്തു. വായനാദിനഗാനവുമായി ബന്ധപ്പെട്ട് കൊച്ചുകുട്ടികൾ നടത്തിയ നൃത്താവിഷ്കാരം ശ്രദ്ധേയമായിരുന്നു.