ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സ്‍കൂൾ കെട്ടിട ഉദ്ഘാടനം

 
 

പ്രവേശനോത്സവം

2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു.നവാഗതർക്ക് എഴുതിയ മാല അണിയിച്ചു. സമ്മാനപ്പൊതികളും ബലൂണുകളും മധുരവും നൽകി. ഹെഡ്മാസ്റ്റർ മുഹമ്മദ് ഹനീഫ രക്ഷിതാക്കളുമായി സംസാരിച്ചു.രക്ഷകർതൃ അവബോധ ക്ലാസ് നടത്തി. വാർഡ് മെമ്പർ ,ആബിദ് പാക്കട ,ബ്യൂണ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ക്ലാസുകളിൽ പാട്ടുകളും വിവിധ തരം പരിപാടികളുമായി പ്രവേശനോത്സവം ആഘോഷമാക്കി.

പരിസ്ഥിതി ദിനം (ജൂൺ 5 )

ലോക പരിസ്ഥിതി ദിനം 2024

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര ദിനം എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. കാമ്പസിൽ വൃക്ഷത്തൈകൾ നട്ടാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചത്. ശ്രീ മുഹമ്മദ് ഹനീഫ ഹെഡ്മാസ്റ്ററുടെ  നേതൃത്വത്തിൽ  നാലാം  ക്ലാസ് വിദ്യാർഥികൾ, അധ്യാപകർ എന്നിവർ ചേർന്നാണ് ചെടികൾ നട്ടത്.

ഞങ്ങളുടെ സ്കൂൾ "ജി.എൽ.പി.എസ് നൊട്ടപ്പുറം" 2024 ജൂൺ 5-ന് വ്യത്യസ്ത ക്ലാസുകളോടൊപ്പം വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി ഈ ദിനം ആഘോഷിച്ചു.

ഒന്നാം ക്ലാസിലെ കുട്ടികൾ മരം വരച്ച് നിറം നൽകുകയും രണ്ടാം ക്ലാസിലെ  കുട്ടികൾ പ്ലക്കാർഡ് നിർമിക്കുകയും മരങ്ങൾ വരച്ച് നിറം നൽകുകയും ചെയ്തു.  മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മിച്ചു.എല്ലാ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളും മത്സരങ്ങളിൽ പങ്കെടുത്തു.

ഓരോ കുട്ടികളും മത്സരത്തിൽ ആവേശത്തോടെ പങ്കെടുക്കുകയും അവരുടെ മാസ്റ്റർ പീസുകൾക്ക് ഭംഗിയായി നിറം നൽകുകയും ചെയ്തു. കളറിംഗ് എന്നത് സർഗ്ഗാത്മകതയെക്കുറിച്ചാണ്, ഇത് മികച്ചതും മൊത്തത്തിലുള്ളതുമായ മോട്ടോർ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു.

ലോകമെമ്പാടുമുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ഒരു ദിവസം നീക്കിവയ്ക്കുന്നു, നമ്മുടെ പരിസ്ഥിതി ' പ്രവർത്തനവും.

ബാലവേല വിരുദ്ധ ദിനം (ജൂൺ 12 )ജൂൺ 12 ബാലവേല വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ അസംബ്ലി നടത്തി.ഹെഡ്മാസ്റ്റർ ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.ഈ ദിനാചരണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി.

ബക്രീദ് ആഘോഷം വലിയപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. മൈലാഞ്ചി ഇടൽ മത്സരം നടത്തി.എല്ലാ ക്ലാസിലും ആശംസാ കാർഡ് നിർമ്മിച്ച് കൈമാറ്റം ചെയ്തു. മാപ്പിളപ്പാട്ട് ആലാപനം നടത്തി. പെൺകുട്ടികളുടെ മെഗാ ഒപ്പനയും നടന്നു.