എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സംസ്ഥാന ആഭ്യന്ത്രവകുപ്പു , വിദ്യാഭ്യാസവകുപ്പും ചേർന്ന് കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് എസ്. പി.സി . 2010 മെയ് 2 നു കേരളത്തിൽ ആകെ 127 സ്കൂളിലായി 11176 ഹൈ സ്കൂൾ കുട്ടികളെ ഉൾപെടുത്തിക്കൊണ്ടാണ് എസ് പി സി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന സ്റ്റുഡന്റസ് പോലീസ് കേഡറ്റ് എന്ന പദ്ധതി കേരളത്തിൽ ആരംഭിച്ചത്..നിയമത്തോടുള്ള ആദരവ് നാഗരിക ബോധം,സമൂഹത്തിലെ ദുര്ബലവിഭാഗങ്ങളോടുള്ള സഹാനുഭൂതി ,നിയമങ്ങൾ സ്വയം അനുസരിക്കുക.,കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ വളർത്തുക ജീവിതത്തിൽ സ്വഭാവം രൂപികരണം എന്നിവയാണ് എസ് പി സി യുടെ ലക്ഷ്യങ്ങൾ
നിയമങ്ങൾ അനുസരിക്കുന്നതിലൂടെയല്ല മറിച് പ്രകിതിദത്തവും ,യുക്തിസഹവുമായ ഒരു പ്രവർത്തിയായി നിയമങ്ങൾ അനുസരിക്കാനും, പ്രബുദ്ധരായ പൗരന്മാരായി നമ്മുടെ കുട്ടികളെ മാറ്റാനും എസ് പി സി ക്കു കഴിയുന്നു .കുട്ടികളിൽ വളരെ നല്ലരീതിയിൽ അച്ചടക്കവും ,പൗരബോധവും , സാമൂഹ്യബോധവും ഉണ്ടാക്കിയെടുക്കുന്നതിനായി എസ് പി സി ക്ലബ് വേണമെന്നതു വളരെ നാളത്തെ നമ്മുടെ ആഗ്രഹമായിരുന്നു .നമുക്കത് ലഭ്യമായത് ഈവർഷം മുതലാണ് രാജേഷ് സാർ , ഹരിപ്രിയ ടീച്ചർ ഇവർക്കാണ് ഇതിന്റെ ചാർജ് നൽകിയിരിക്കുന്നത് . അതിന്റെ ഉത്‌ഘാടനവും തുടർന്നുള്ള പ്രവർത്തനങ്ങളും
2022 -23 വർഷത്തെ ഗാന്ധി ജയന്തി ദിനത്തിൽ SPC
സംഘടിപ്പിച്ച ലഹരി വിരുദ്ധറാലി.
യോഗാ ദിനം 2024
യോഗ ദിനം ആചരിച്ച സ്കൂൾ പരിപാടി - റിപ്പോർട്ട്
SKVHSS Nanniyode
തീയതി: 21 ജൂൺ 2024
സ്ഥലം: SKVHSS Nanniyode
പ്രവർത്തനങ്ങൾ:
ആരംഭം:
പരിപാടി ഹെഡ്മാസ്റ്റർ ശ്രീ. രാജു സാർ യോഗ ദിനത്തിന്റെ പ്രസക്തി വിശദീകരിച്ച് ഉദ്ഘാടനം ചെയ്തു spc യുടെയും കയിക അധ്യാപകൻ്റെയും നേതൃപ്തത്തിൽ യോഗാ പ്രദർശനം നടത്തി.
യോഗ പ്രദർശനം:
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും യോഗയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിനായി, ശാരീരിക വിദ്യാഭ്യാസ അധ്യാപകന്റെ നേതൃത്വത്തിൽ ഒരു യോഗ പ്രദർശനം നടത്തി. ഇത് വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും യഥാർഥ യോഗ അനുഭവം സമ്മാനിച്ചു.
അവസാന സെഷൻ:
യോഗ ദിനം, യോഗ പ്രദർശനം വിജയകരമായി നടത്തിക്കൊണ്ട് സമാപിച്ചു.
ഫലപ്രാപ്തി:
ഈ പരിപാടി വിദ്യാർത്ഥികളിൽ യോഗയുടെ പ്രാധാന്യവും, അതിന്റെ ശാരീരികവും മാനസികവുമായ ആനുകൂല്യങ്ങളും മനസ്സിലാക്കാൻ സഹായകരമായി.
സ്റ്റുഡന്റ് കേഡറ്റ്സ് പോലീസിന്റെ ആദ്യ ബാച്ചിന് യാത്രയയപ്പ് ചടങ്ങും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിക്കൽ
തിയതി:22 ജൂൺ 2024
സ്ഥലം: S.K.V.H.S.S നന്ദിയോട്
ചടങ്ങിന്റെ സാരാംശം
പാലോട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. സുബിൻ തങ്കച്ചന്റെ സാന്നിധ്യത്തിൽ സ്റ്റുഡന്റ് കേഡറ്റ്സ് പോലീസിന്റെ ആദ്യ ബാച്ചിന് യാത്രയയപ്പ് നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്‌പെഷ്യൽ അംഗീകാരവും നൽകി. ഹെഡ്‌മാസ്റ്റർ ശ്രീ. രാജു, അധ്യാപിക ഹരിപ്രിയ ടീച്ചർ, അധ്യാപകൻ രാജേഷ് സാർ എന്നിവരും ചടങ്ങിൽ സാന്നിധ്യവഹിച്ചു.
പ്രധാന സംഭാവനകൾ
1. ആമുഖവും ഉദ്ഘാടനം പ്രസംഗവും:
- ശ്രീ. സുബിൻ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കേഡറ്റ്സിന്റെ കരുത്തും സമൂഹ സേവനത്തിന്റെ പ്രാധാന്യവും പറഞ്ഞു.
2. യാത്രയയപ്പ് ചടങ്ങ്:
- പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ച് കേഡറ്റ്സ് ശ്രദ്ധേയമായ പരേഡിൽ പങ്കെടുത്തു.
- ശ്രീ. സുബിൻ തങ്കച്ചൻ സർട്ടിഫിക്കറ്റ്, ഉപഹാരം നൽകി.
3. എസ്.എസ്.എൽ.സി മുഴുവൻ എ പ്ലസ് നേടിയവർക്കുള്ള പുരസ്കാരം:
- ഹെഡ്‌മാസ്റ്റർ ശ്രീ. രാജു, ഹരിപ്രിയ ടീച്ചർ, രാജേഷ് സാർ എന്നിവർ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.
4. പ്രസംഗങ്ങളും അനുമോദനവും:
- ഹെഡ്‌മാസ്റ്റർ ശ്രീ. രാജു, അധ്യാപകർ വിദ്യാർത്ഥികളുടെ നേട്ടങ്ങളും കേഡറ്റ്സ് പരിപാടിയുടെ പ്രാധാന്യവും വിശദീകരിച്ചു.
5. സാംസ്കാരിക പരിപാടി:
- വിദ്യാർത്ഥികൾ സംഗീതം, നൃത്തം, നാടകമൊക്കെയുള്ള പ്രകടനങ്ങൾ നടത്തി.
6. നന്ദി പറയൽ:
- ഒരു കേഡറ്റ് നന്ദി പ്രകാശനം നടത്തി, ചടങ്ങിലെ എല്ലാ അതിഥികൾക്കും അധ്യാപകർക്കും നന്ദി പറഞ്ഞു.
നിഗമനം
സ്റ്റുഡന്റ് കേഡറ്റ്സ് പോലീസിന്റെ ആദ്യ ബാച്ചിന് യാത്രയയപ്പ് ചടങ്ങും മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകൽ ചടങ്ങും വിജയകരമായി നടന്നു. ഇത് വിദ്യാർത്ഥികളുടെ സമർപ്പണത്തിൻ്റെയും അധ്യാപകരുടെയും പരിശീലകരുടെയും ശക്തമായ പിന്തുണയുടെയും സാക്ഷ്യമായി.