ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രേവേശനോത്സവം (03-06-2024)

2024 -25 അധ്യയനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഔവർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശ നോത്സവം ആഘോഷമായി കൊണ്ടാടി. പുത്തൻ പ്രതീക്ഷകളുമായി കടന്നുവന്ന കുരുന്നുകളെ സമ്മാനപ്പൊതികൾ കൊടുത്ത് മുതിർന്ന കുട്ടികളും അദ്ധ്യാപകരും ചേർന്ന് സദസ്സിലേക്ക് ആനയിച്ചു. ചടങ്ങിൽഹയർസെക്കൻഡറി പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസി അധ്യക്ഷത വഹിച്ചു. മതസൗഹാർദ്ദത്തെ അനുസ്മരിച്ചു കൊണ്ട് വിവിധ മതഗ്രന്ഥ വായനകൾ നടന്നു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായി വന്നെത്തിയ സെൻറ് ആൻറണീസ് ചർച്ച് പാദുവാപുരം അസിസ്റ്റന്റ് വികാരി ഫാദർ ബിബിൻ ജോർജ് തറേപറമ്പിൽ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

കുട്ടികൾ ആലപിച്ച പ്രവേശനോത്സവ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.ചടങ്ങിൽ പതിനൊന്നാം ഡിവിഷൻ കൗൺസിലർശ്രീമതി ഷീബ ഡ്യൂറോം , സെൻ്റ് ജോസഫ്റീ ജിയൻ കൗൺസിലർ  ഓഫ്എഡ്യൂക്കേഷൻ സിസ്റ്റർ മേരി സക്കറിയ, പി.ടി.എ പ്രസിഡണ്ട് ശ്രീ ജോസഫ് സുമീത് എന്നിവർ ആശംസകളർപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷം എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്., സ്കോളർഷിപ്പുകൾ നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.

എഫ്.എം.എം. കറസ്പോണ്ടൻ്റ് സിസ്റ്റർ എൽസി ജോസഫ്, ഔവർ ലേഡീസ് കോൺവെൻറ് സുപ്പീരിയർ റവ.സിസ്റ്റർ ആനന്ദി സേവ്യർ, എൽ.പി.സ്കൂൾ PTA പ്രസിഡണ്ട് ശ്രീ ജോഷി വിൻസെൻ്റ് എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ആകർഷകമായിരുന്നു. രക്ഷിതാക്കൾക്കു വേണ്ടിയുള്ള ബോധവൽക്കരണ നിർദ്ദേശങ്ങൾ എൽ.പി സ്കൂൾ അധ്യാപിക ശ്രീമതി യൂഫ്രേസ്യ നൽകുകയുണ്ടായി. എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ റീന എം.ഡി., അൺ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ  പ്രിൻസിപ്പൽ ശ്രീമതി ഡെൽന അരൂജ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അധ്യാപക പ്രതിനിധി ശ്രീമതി ബിനു ജോൺ ഏവർക്കും നന്ദി പറഞ്ഞു.

അന്താരാഷ്ട്ര യോഗദിനം, ലോക സംഗീത ദിനം (21-06-2024)

തോപ്പുംപടി: ഔവർ ലേഡീസ് സ്കൂളിൽ അന്താരാഷ്ട്ര യോഗദിനവും, ലോക സംഗീതദിനവും സ്കൂൾ   എസ്.പി.സി., ഗൈഡിങ്, മ്യൂസിക് വിഭാഗങ്ങളുടെ നേതൃത്വത്തിൽ വളരെ വിപുലമായി ആചരിക്കുകയുണ്ടായി . ഈശ്വരപ്രാർഥനയാൽ ആരംഭിച്ച ചടങ്ങിൽ എസ്.പി.സി. കേഡറ്റ് കുമാരി അമല മേരി ഏവർക്കും സ്വാഗതം ആശംസിച്ചു.

പ്രശസ്ത പിന്നണി ഗായിക ശ്രീമതി ചിത്ര അരുൺ ഉദ്ഘടനകർമം നിർവഹിച്ച് സംസാരിക്കുകയുണ്ടായി . അധ്യക്ഷ സ്ഥാനം വഹിച്ച ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മിനി ആൻ്റണി യോഗയുടെയും സംഗീതത്തിൻ്റെയും വിശാല സാധ്യതകളെക്കുറിച്ച് കുട്ടികളോട് പറയുകയുണ്ടായി. ഹൈസ്കൂൾ അധ്യാപിക ശ്രീമതി ലില്ലിപോൾ ടീച്ചർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ചില യോഗസനങ്ങളെക്കുറിച്ചും സ്വന്തം അനുഭവങ്ങൾ പങ്കു വച്ച് സംസാരിച്ചു. തുടർന്ന് എസ്.പി.സി. കോ ഓർഡിനേറ്റർ ശ്രീമതി അഞ്ജലി ടീച്ചറിൻ്റെ നേതൃത്വത്തിൽ  എസ്.പി.സി. , ഗൈഡിങ് , പത്താം ക്ലാസ്സിലെ കുട്ടികൾ ചേർന്ന് യോഗസനങ്ങളുടെ മികവാർന്ന അവതരണം നടത്തുകയുണ്ടായി. സ്കൂൾ ക്വയർ കുട്ടികൾ അവതരിപ്പിച്ച സംഘഗാനം ഏവരുടെയും മനസ്സിനെ   കുളിരണിയിക്കുന്നതായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനി കുമാരി നൈറ ഫാത്തിമ പ്രസ്തുത ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.