ലോക സംഗീതദിനാഘോഷം 2024-25

21ജൂൺ2024 ലോക സംഗീതദിനാഘോഷത്തിന്റെ ഭാഗമായി മ്യൂസിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചാലപ്പുറം ഗവൺമെൻറ് ഗണപത് ഗേൾസ് സ്കൂളിൽ വിപുലമായ സംഗീത പരിപാടികൾ നടന്നു. ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിമും പ്രശസ്ത ഗായകനുമായ ബിനോയ് ചീക്കിലോട് കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ നിരവധി വിദ്യാർത്ഥിനികൾ മികച്ച കലാപ്രകടനം കാഴ്ചവച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പവിത്രൻ എം. അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുനന്ദ, ഡെപ്യൂട്ടി എച്ച്. എം. ജ്യോതി.എം , മ്യൂസിക് അധ്യാപകൻ രാഗേഷ് ഐജി , കായികാധ്യാപിക രമ്യ എന്നിവർ ആശംസ അറിയിച്ചു. മ്യൂസിക് ക്ലബ്ബ് കൺവീനർ നന്ദി രേഖപ്പെടുത്തി.

വായനാ വാരാഘോഷം  2024-25

ഗവ: ഗണപത് മോഡൽ ഗോൾസിൽ വായന വാരാഘോഷപരിപാടികൾ കുട്ടികൾക്ക് പുത്തൻ അനുഭവങ്ങൾ പകരുന്നതായി മാറി. പത്തു വയസ്സിനുള്ളിൽ രണ്ടായിരത്തിലധികം പുസ്തകം വായിക്കുകകയും, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്,ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടുകയും ഉജ്ജ്വല ബാല്യ പുരസ്ക്കാരം ജേതാവുമായ എൻ.എസ്.ദക്ഷിണ ഈ വർഷത്തെ വായനാവാരാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.

വായനയിലൂടെ തനിക്ക് ലഭിച്ച സ്വപ്നങ്ങളുടെയും ആത്മാഭിമാനത്തിൻ്റെയും കഥകൾ കുട്ടികൾക്ക് കൗതുകമുള്ളതായി. പറന്നുയരാൻകുട്ടികൾക്ക് വായനയാണ് നല്ലതെന്നും ഏറ്റവും നല്ല സുഹൃത്ത് പുസ്തകങ്ങളാവണമെന്നും പറഞ്ഞു.

ഹെഡ്മാസ്റ്റർ എം പവിത്രൻസ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട്‌  സി സുരേഷ് കുമാർ അധ്യ ക്ഷത വഹിച്ചു. ഹബീബ് റഹ്മാൻ യു, തനൂജ പി മനോജ്‌കുമാർ ടി, ജിനീഷ് എൻ വി. സുനന്ദ എ പി നന്ദിയും പറഞ്ഞു.


 
പ്രവേശനോത്സവം 2024 -25 ഉദ്‌ഘാടനം
 
 
പ്രവേശനോത്സവം 2024 -25
 
പ്രവേശനോത്സവം 2024 -25

പ്രവേശനോത്സവം 2024-25

03-06-2024കോഴിക്കോട് : ചാലപ്പുറം ഗവൺമെൻറ് മോഡൽ ഗേൾസ് എച് എസ് എസിൽ 2024 -25 വർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയോടെ നടത്തി . സ്കൂളിലേക്ക് പ്രവേശിച്ച പുതിയ കുട്ടികളെ സ്കൂൾ കവാടത്തിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി വേദിയിലേക്ക് ആനയിച്ചു .

പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ റസാഖ് കല്ലേരി ഉദ്‌ഘാടനം ചെയ്ത് കുട്ടികളുമായി സംവദിച്ചു .സ്കൂൾ എച്ച് എം ഇൻ ചാർജ് ജ്യോതി എം സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് എം സുരേഷ് അധ്യക്ഷത വഹിച്ചു . പി ടി എ വൈസ്പ്രസിഡന്റ് ഹബീബ് റഹ്മാൻ , എസ് എം സി ചെയർമാൻ അബ്ദുൽ സാലു പി , സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുനന്ദ എ പി , എച് എസ് എസ് സ്റ്റാഫ് സെക്രട്ടറി നൗഷാദ് പി വി മുതലായവർ ആശംസകൾ നേർന്നു .പ്രവേശനോത്സവം കൺവീനർ രമ്യ ആർ ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.. കുട്ടികൾക്ക് മധുരം വിതരണം ചെയ്തുകൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു .