സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി | |
---|---|
വിലാസം | |
കൂടരഞ്ഞി | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | 47326 |
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
ചരിത്രം
ആമുഖം കൂടരഞ്ഞി സെൻറ് . സെബാസ്ററ്യൻ'സ് എൽ പി സ്കൂളിന്റ ചരിത്രാം വരും തലമുറയ്ക്ക് അറിയുന്നതിന് വേണ്ടി വിരമിച്ച അദ്ധ്യപകർ തങ്ങളുടെ ജീവിതത്തിൻറെ ഗുരുക്ഷേത്രത്തിൽ നടത്തിയ ധർമയുദ്ധങ്ങളുട അനുസ്മരണവും ആവിഷ്കാരവും ഉൾകൊള്ളിച്ചുകൊണ്ട് 'പ്രയാണം' നിങ്ങളുടെ മുന്നിൽ സവിനയം സമർപ്പിക്കുന്നു.
'പ്രയാണം കെട്ടിലും മട്ടിലും സുന്ദരമാക്കുവാൻ സന്ദശങ്ങൾ , ലേഖനങ്ങൾ എല്ലാം തന്ന് പ്രോത്സാഹിപ്പിച്ച എല്ലാ സുമനസുകൾക്കും പ്രത്യേകിച് എന്റ്റെ സഹപ്രവർത്തകർക്കും നന്ദി........ നന്ദി........
കെ. ജെ അന്നമ്മ ഹെഡ്മാസ്റ്റർ
എസ് .എസ് .എൽ .പി സ്കൂൾ കൂടരഞ്ഞി
-
കുറിപ്പ്1
-
കുറിപ്പ്2
- കൂടരഞ്ഞി പ്രാഥമീക വിദ്യാലയത്തില്‍ ശുശ്രൂഷചെയ്തു വിരമിക്കുന്നവരുടെ സ്മരണ നിലനിര്‍ത്താന്‍ ' പ്രയാണം ആരംഭിക്കുന്നുവെന്നതില്‍ അതിയായ സന്തോഷമുണ്ട്.ബാലമനസുകളില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നവരാണ് പ്രാഥമീക സ്കൂളിലെ അധ്യാപകര്‍. അവര്‍ പഠിപ്പിച്ച വിഷയങ്ങള്‍ മാത്രമല്ല അവരുടെ സദുപദേശങ്ങളും ജീവിതമാത്യകയും കുരുന്നുഹ്യദയങ്ങളെ സ്വാധീനിക്കും. ജീവിതത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആ മാത്യക ഉപകരിച്ചുവെന്ന് വര്‍ഷങ്ങള്‍ക്കകം അവര്‍ തിരിച്ചറിയും. ചിലപ്പൊട്ടിച്ചിരികളും പുഞ്ചിരികളും നല്‍കുന്ന അര്‍ത്ഥങ്ങളും വലിയ പാഠങ്ങളാണ്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മുഖത്തു സ്പുരിക്കുന്ന അടയാളങ്ങള്‍ എത്ര ആഴത്തിലാണ് കുഞ്ഞുമനസുകളില്‍ പതിക്കുകയെന്ന് 70 കഴിഞ്ഞ എനിക്ക് അനുഭവത്തില്‍ നിന്നും പറയാനാകും. വര്‍ഷങ്ങളോളം നിങ്ങള്‍ സമൂഹത്തിന് ചെയ്ത സേവനം നന്ദിയോടെ സ്മരിക്കുകയും ഹ്യദയപൂര്‍വ്വം നന്ദി പറയുകയും ചെയ്യുന്നു. മരിച്ചാലും മറക്കാത്ത ഓര്‍മ്മകള്‍ വിരജിക്കാന്‍ വിശ്രമജീവിതം നിമിത്തമാകട്ടെ. ദൈവം നിങ്ങളെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.താമരശേരി രൂപതയുടെ മെത്രാന്‍.
- അരനൂറ്റാണ്ടുമുമ്പ് ആരംഭിച്ച കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍. പി. സ്കൂളില്‍ സേവനമനുഷ്ഠിച്ച വന്ദ്യഗുരുക്കളുടെ സ്മരണ ശാശ്വതമാക്കു
വാന്‍ വേണ്ടി'പ്രയാണം എന്ന സ്മരണികപ്രസിദ്ധീകരിക്കുന്നുവെന്നറിയുന്നതില്‍ സന്തോഷിക്കുന്നു.അധ്യാപകന്‍ എത്ര മഹത്തായ പദം വിദ്യാര്‍ത്ഥിയു ടെഅകക്കണ്ണ് നന്മയുടെ വെളിച്ചത്തിലേക്ക് തുറപ്പിക്കുന്നത് അധ്യാപകരാണ്. അറിവിന്‍റെ,സംസ്ക്കാരത്തിന്‍റെ പുതിയ മേഖലകള്‍ തനിക്കു കാണിച്ചുത രുന്നഅധ്യാപകനെ എത്ര അത്ഭുതാദരവോടെയാണ് കുട്ടികള്‍ കാണുന്നത്. ഗുരുവിനെ സാഗരമായും ശിഷ്യനെ നദിയുമായിട്ടാണ് കവികള്‍ ചിത്രീകരി ക്കുന്നത്. അറിവിന്‍റെ സാഗരത്തിലേയ്ക്ക് ഒഴുകിവരുന്ന നദിയെ എല്ലാകുറവുകളോടും കൂടി സാഗരം സ്വീകരിക്കുന്നു. യഥാര്‍ത്ഥ ഗുരുശിഷ്യ ബന്ധംപി ത്യപുത്ര ബന്ധത്തെക്കാള്‍ ശക്തവുംദ്യഡവുമാണ്.വിദ്യയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിക്കാന്‍ കഠിനാദ്ധ്യാനം ചെയ്ത ഗുരുഭൂതരുടെ അനുഭവപാഠങ്ങള്‍ വരും തലമുറയ്ക്ക് ശക്തമായ പ്രചോദനമായിരിക്കും. പ്രയാണത്തിന്‍റെ അണിയറശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍.
- വ്യക്തിത്വരൂപീകരണത്തില്‍ പലഘടകങ്ങളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.ഭവനം,വിദ്യാലയങ്ങള്‍,പരിസരങ്ങള്‍,സമൂഹം ഇവ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നു. പരസ്പരവിരുദ്ധങ്ങളായ സാഹചര്യങ്ങളില്‍ തട്ടിയും മുട്ടിയും ഉടഞ്ഞും ഉണര്‍ന്നും അവന്‍റെ വ്വക്തിത്വം രൂ
പം പ്രാപിക്കുന്നു. സൂര്യപ്രകാശത്തിന്‍റെ കിരണങ്ങള്‍ മനുഷ്യകോശങ്ങളില്‍ മാറ്റം വരുത്തുന്നതുപോലെ, മാതാപിതാക്കളിലൂടേയും അധ്യാപകരിലൂടേ യും സഹജീവികളിലൂടേയും വ്യക്തിക്ക് ജീവിതത്തിന് നിറപ്പകര്‍ച്ചയും രൂപസാദ്യശ്യവും സംജാതമാകുന്നു.ഏതൊരു വ്വക്തിക്കും തന്‍റേതായ ഔന്നത്യ വും വ്യതിരക്തതയും ഒപ്പം ബാധ്യതയുമുണ്ട്.പ്രതിബദ്ധത നിറഞ്ഞ ഒരു ജീവിതമാണ് തന്‍റേതെന്ന തിരിച്ചറിവിലേയ്ക്ക് തിരിയുമ്പോള്‍ തന്‍റെ മുമ്പിലു ള്ള ഓരോ നിമിഷവും നിര്‍ണ്ണായകവും വിലപ്പെട്ടതുമാണെന്ന നിഗമനിലെത്തുന്നു. ഈ യാഥാര്‍ത്ഥ്യമാണ് ഒരോരുത്തരേയും കര്‍മ്മോത്സുകരാക്കുന്നതും. വ്വക്തിയുടെ ജീവിതത്തില്‍ സാകല്യസ്വാധനം ചെലുത്തുന്നതും ഭാവിജീവിതത്തിന് ഊഷ്മളത പകരുന്നതും പ്രാഥമീക വിദ്യാഭ്യാസകാലഘട്ടമാണ്. ധന്യ വും അനുകരണീയവുമായഗുരുഭൂതരുടെ പാദസ്പര്‍ശനമേറ്റ വിദ്യാലയത്തില്‍ ഗുരുദക്ഷിണവച്ചു കടന്നുപോയ കുരുന്നു ജീവിതങ്ങള്‍,ഇന്ന് സമൂഹത്തി ല്‍ സമുന്നത പദവി അലങ്കരിക്കുന്നു. നിലവിളക്കിലെ തിരികള്‍ കത്തിയെരിഞ്ഞ് തീരുന്നു. ഉരുകിത്തീരുന്ന അധ്യാപകരില്‍ നിന്നും പ്രസരിക്കുന്ന പ്ര കാശം പ്രപഞ്ചത്തെ പ്രകാശിതമാക്കുകയും സമൂഹത്തെ പ്രബുദ്ധമാക്കുകയും ചെയ്യുന്നു. എരിഞ്ഞു തീരുകയും പുതുജീവന്‍ പകരുകയും ചെയ്തുകൊ ണ്ട് പ്രയാണം ചെയ്യുന്ന അഭിവന്ദ്യരായ അധ്യാപകര്‍ക്ക് എന്‍റെ പ്രണാമം. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും പുതുമുകുളങ്ങള്‍ക്കും ശോഭനമായ ഭാവി നേരു ന്നു.ഫാദര്‍ ജോസ് മണിമലതറപ്പില്‍.
- കുടിയേറ്റ ചരിത്രത്തിന്‍റെ തന്നെ ഭാഗമായി മാറിയ കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍. പി. സ്കൂള്‍ നമ്മുടെ മേഖലയുടെ വിദ്യാഭ്യാസപരമയ ഉന്നമനത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ സ്തുത്യര്‍ഹമാണ്. നമ്മുടെ പൂര്‍വ്വീകരുടെ സാംസ്കരിക തനിമ ആധുനീക സംസ്കാരവുമായി കോര്‍ത്തി
ണക്കുന്നതില്‍ സ്കൂള്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.ഈ സ്കൂളില്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഇപ്പോള്‍പ്രവര്‍ത്തിച്ചുകൊ ണ്ടിരിക്കുകയും ചെയ്യുന്ന ബഹുമാന്യരായ അധ്യാപകരുടെ വിലമതിക്കാനാവാത്ത സേവനംകൊണ്ടാണ് വിവിധമേഖലകളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ അ ലങ്കരിക്കുന്ന ഒട്ടനവധി വ്യക്തികളെ നമ്മുടെ നാടിന് ലഭ്യമായത്. 1964മുതലുള്ള നമ്മുടെ സ്കൂളിലെ അധ്യാപകരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരു ആല്‍ബം 'പ്രയാണം' എന്ന പേരില്‍ ഒരുകൈയ്യെഴുത്തുപ്രതിയായി ആരംഭിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. പൂര്‍വ്വീ കരെ ആദരിക്കുക എന്നത് പുണ്യകര്‍മ്മമായി കരുതുന്ന നമുക്ക് അവരുടെ അനുഭവങ്ങള്‍ ഉപകാരപ്രദവും നമ്മുടെ നാടിന്‍റെ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടുന്നതുമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.ഈ നല്ല സംരംഭത്തിന് ഒരായിരം ആശംസകള്‍ നേര്‍ന്നുകൊണ്ട് എന്ന് സ്നേഹപൂര്‍വ്വം നിങ്ങളുടെ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.കാസിം
- മനഷ്യജീവിതം ഒരു ശാസ്ത്രമാണ്.സനാതനമായ ചില നിയമങ്ങള്‍ അതിനുണ്ട്. ഈ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമെ ജീവിതത്തില്‍ വിജ
യിക്കുവാന്‍ കഴിയൂ. നാം അറിഞ്ഞുകൊണ്ടും അറിയാതെയും ഈ നിയമങ്ങള്‍ ലംഘിക്കാറുണ്ട്.അതിന്‍റെ ഫലങ്ങളാണ് ജീവിതത്തിലുണ്ടാകുന്ന താള പ്പിഴകള്‍.നമുക്ക് സംഭവങ്ങളെ നിയന്ത്രിക്കുവാന്‍ സാധ്യമല്ല,സംഭംവഗതികളുടെ നേര്‍ക്കുള്ള പ്രതികരണങ്ങള്‍ മാത്രമെ നിയന്ത്രിക്കാനാകൂ. പ്രതികൂല സാഹചര്യങ്ങള്‍ മാത്രമെ നമ്മുടെ ജീവിതത്തിലുള്ളൂവെന്ന് വിചാരിക്കരുത്.കൊടുംകാറ്റുകളുടെ മധ്യത്തിലൂടെ ജീവിതത്തിന്‍റെ മറുകര കടക്കുവാന്‍ തക്ക ശക്തി ഓരോ മനുഷ്യനിലും ഉണ്ട്. ജീവിതയാത്രയില്‍ എവിടെയൊക്കെയാണ് കൊടുംകാറ്റുകളെ നേരിടേണ്ടതെന്ന് മുന്‍കൂട്ടി മനസിലാക്കികൊണ്ട് ജീവിതമാകുന്ന കപ്പല്‍ സമര്‍ത്ഥമായി മുന്നോട്ടു നയിക്കുകയാണ് വേണ്ടത്. എന്തെല്ലാം പ്രതിസന്ധികളെ നേരിടേണ്ടി വന്നാലും അതിനുമുന്‍പില്‍ പക ച്ചുനില്‍ക്കാതെ, പരിഭ്രമിച്ചുനില്‍ക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ സമചിത്തതയോടെ അതിനെ നേരിടുകയാണ് വേണ്ടത്.ഒരിക്കല്‍ മാത്രമെ നാം ഈ വ ഴിയില്‍കൂടി കടന്നുപോകുന്നുള്ളൂ.നമുക്ക് മുന്‍പ് ധാരാളം ആളുകള്‍ കടന്നുപോയിട്ടുണ്ട്.നമുക്ക് എടുക്കാവുന്ന ഭാരവുംപേറിക്കൊണ്ടാണ് ഈ യാത്ര. ചിലര്‍ക്കത് ദുര്‍വഹമായി തോന്നാം.അശക്തരായി വഴിയില്‍ തളര്‍ന്നുവീഴുന്നവരെ താങ്ങിയെഴുന്നേല്‍പ്പിച്ച് അവരുടെ ഭാരങ്ങള്‍ പങ്കിട്ടുകൊണ്ട് അവ രെ സഹായിക്കുമ്പോള്‍ നമ്മുടെ ജീവിതസായാഹ്നം പ്രശാന്തസുന്ദരമായിരിക്കും. സ്നേഹിക്കുകയും,സ്നേഹിക്കപ്പെടുകയും അനുഭവങ്ങളും,ഭാരങ്ങളും പങ്കിടുകയും ചെയ്യുമ്പോള്‍ മാത്രമെ നമ്മുടെ ജീവിതത്തില്‍ ശാന്തിയും,സമാധാനവും ഉണ്ടാവുകയുള്ളൂ.ദുഃഖിക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്നുകൊടു ക്കാനും ഉത്കണ്ഠാകുലരായവര്‍ക്ക് ബുദ്ധി ഉപദേശിച്ചുകൊടുക്കാനും ഉതകുമാറ് സഹാനുഭൂതിയും,സൗമ്യശീലവുമടങ്ങിയ ഒരു ധന്യജീവിതം നയിക്കു വാന്‍ കഴിയുമാറാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ,നമുക്കീയാത്ര തുടരാം.
യാത്രാമൊഴി
- ഞാന്‍ കെ.ജെ.അന്നമ്മ. 2003മെയ്13ന് ശ്രീമതി എന്‍.വി.ത്രേസ്യയുടെ ഒഴിവിലേക്ക് പ്രധാന അധ്യാപികയായി ഇവിടെ ജോലിയില്‍ പ്രവേശിച്ചു.2005 മാര്‍ച്ച്31ന് ജോലിസമയം പൂര്‍ത്തിയാക്കി വിദ്യാലയജീവിതത്തോട് വിടപറയുന്നു. ആദ്യകാലാനുഭവങ്ങളെ അന്വേഷിച്ച് പിറകോട്ട് യാത്ര തിരിക്കുമ്പോള്‍ ആ പാത നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്നു. 1969 ല്‍ പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് യു.പി.സ്കൂളിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. 1972ല്‍ കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ യു.പി.വിഭാഗത്തിലേക്ക് അധ്യാപികയായി കടന്നിവന്നതാണ്.മനസിന്‍റെ മണിച്ചെപ്പില്‍ സൂക്ഷിക്കുവാനായി ഒരായിരം അനുഭവങ്ങളേയും,ശിഷ്യഗണങ്ങളേയും,ധാരാളം സുഹ്യത്തുക്കളേയും നേടിതന്ന ഈ കലാലയത്തിന്‍റെ തണലില്‍ അന്നെന്നപ്പോലെ ഇന്നും ഇന്നെന്നപോലെ എന്നും ഞാനുണ്ടായിരിക്കും. എന്‍കാല്‍ ചുവട്ടിലെ മണല്‍ത്തരി യോരോന്നും ഞാനറിയാതെ ഒലിച്ചുപോകവെ ഒരുകുളിര്‍കാറ്റുപോല്‍ സാഞ്ചനമായീ വിദ്യാലയത്തെ സ്നേഹിച്ചിരുന്നു. തന്ത്രികളൊക്കെ തകര്‍ന്നു പോയെങ്കിലും ഉള്ളിലൊരായിരം താളങ്ങള്‍ തുടിക്കുമീ സരസ്വതീക്ഷേത്രമേ യാത്രചോദിക്കുന്നു ഞാന്‍ ഓമനിച്ചവരെല്ലാം കടന്നുപോയ് ഓടിവന്ന വസന്തവും തിരിച്ചുപോയ് ഓര്‍മ്മകള്‍ക്കില്ലല്ലോ ചാവുംചിതകളും ഊന്നുകോലും ജരാനരദുഃഖവും
...ചരിത്രം...
- കോഴിക്കോട് താലൂക്കില്‍ കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാന്‍ കഴിവുള്ളവരുമായ ഒരു പറ്റം കാര്‍ഷിക കുടുംബങ്ങള്‍ 1944ഓടെ കോഴിക്കോടിന്‍റെ കിഴക്കന്‍ മേഖലയായ കൂടരഞ്ഞിയില്‍ സ്ഥിരവാസം ഉറപ്പിച്ചു. ആദ്യകാല കുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്‍റേയും, സഹനത്തിന്‍റേയും അനന്തരഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങള്‍.
1931ലെ സര്‍വ്വെ പ്രകാരം കൂടരഞ്ഞി കോഴിക്കോട് താലൂക്കിലെ ദേശം നമ്പര്‍ 152ല്‍ ഉള്‍പ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക
കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാന്‍ 10 ഏക്കര്‍ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലില്‍ മോയിഹാജി.അതില്‍ 4 ഏക്കര്‍ സ്ഥലത്തെ കാടും,മുളയും വെട്ടിത്തെളിച്ച് 30 കോല്‍ നീളത്തിലും 12 കോല്‍ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബര്‍ണാഡിന്‍റെ നേത്യത്വത്തില്‍പടുത്തുയര്‍ത്തി. 1948ല്‍ ഒരു കളരിയായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്.'കടമ്പനാട്ട് അപ്പന്‍' എന്ന് നാട്ടുകാര്‍ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകന്‍.
1949ജൂലൈ 1 ന്നാം 138 വിദ്യാര്‍ത്ഥികളും,4 അധ്യാപകരുമായി 'സെന്‍റ് സെബാസ്റ്റ്യന്‍സ് എലിമെന്‍ററി സ്കൂള്‍'മദ്രാസ് ഗവണ്‍മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
റവ.ഫാദര്‍ ബര്‍ണാഡിന്‍ സി.എം.ഐ. പ്രഥമ മാനേജരും ശ്രീമാന്‍ കെ.ഒ. പൗലോസ് പ്രഥമ പ്രധാനാധ്യാപകനുമായിരുന്നു. 1 മുതല്‍ 4 വരെ ക്ളാസുകളില്‍ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളില്‍ കാണുന്നു.സ്കൂള്‍ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പര്‍ ശ്രീ.കെ.ടി.തോമസ് കു
ന്നേല്‍ ആണ്. ആദ്യകാല വിദ്യാര്‍ത്ഥികളില്‍ പലരും പില്‍ക്കാലത്ത് ഈ സ്കൂളില്‍ തന്നെ അധ്യാപകരായി സേവനമനുഷ്ഠിച്ചവരാണെന്ന കാര്യവും പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
നിലവിലുണ്ടായിരുന്ന ഷഡ് വര്‍ദ്ധിച്ചുവന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് തികയാതെ വന്നതുകൊണ്ട് 1960 ല്‍ 160 അടി നീളത്തില്‍ സാ മാന്യം വലിയ ഓടുമേഞ്ഞ വിദ്യാലയം ബഹു.ബര്‍ണാഡിന്‍ അച്ചന്‍റെ നേത്യത്വത്തില്‍ പണി കഴിപ്പിച്ചു.
അന്ന് ഈ സ്കൂളില്‍ പരിശോധനയ്ക്കെത്തുന്ന ഇന്‍സ്പെക്ടര്‍ കാണുന്നത് പനിച്ച്വിറച്ച് കരിമ്പടത്തിനുള്ളില്‍ കിടക്കുന്ന കുട്ടികളേയും അ
വരെ ശുശ്രൂഷിക്കുന്ന അധ്യാപകരേയുമായിരുന്നു. ഒരു ഗ്ളാസ് വെള്ളംപോലും കുടിക്കാതെ എത്രയുംവേഗം രക്ഷപ്പെടുവാന്‍തത്രപ്പെടുമായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.
1950 51ല്‍ തന്നെ ഈ വിദ്യാലയം എലിമെന്‍ററി സ്കൂളായി ഉയര്‍ത്തുകയും ശ്രീ.പി.വി.പാവുണ്ണി പ്രധാനാധ്യാപകനാവുകയും ശ്രീ.കെ.ഒ.പൗലോസ് അധ്യാപകനായി ജോലി നോക്കുകയും ചെയ്തു.1952മുതല്‍54വരെ ശ്രീമാന്‍ കെ.എം.ഫ്രാന്‍സിസ് പ്രധാനാധ്യാപകനായിരുന്നു. അന്നത്തെ അധ്യാപകരില്‍ പലര്‍ക്കും വേണ്ടത്ര പരീക്ഷായോഗ്യതയില്ലാത്തതിനാല്‍ ബഹു.ബര്‍ണാഡിന്‍ അച്ചന്‍ ത്യശൂര്‍,പാവറട്ടി,എനാമാവ് മീനച്ചില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും അധ്യാപകരെ കൊണ്ടുവന്നുതാമസിപ്പിച്ചു. ഓണം അവധിക്ക് 50രൂപയും ക്രിസ്മസിന് 100രൂപയും വര്‍ഷാവസാനം ചെലവുകഴിച്ച് കണക്കുതീര്‍ത്ത് മാനേജര്‍
1986 ജൂലൈ 3ന് തലശേരി രൂപത വിഭജിച്ച് താമരശേരി ആസ്ഥാനമായി പുതിയ രൂപത രൂപീകരിച്ചപ്പോള്‍ ഈ വിദ്യാലയം താമരശേരി കോര്‍പ്പറേറ്റിന്‍റെ കീഴിലാവുകയും ചെയ്തു.ഇപ്പോഴത്തെ രുപതാധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയും കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാദര്‍ മാത്യു മാവേലിയും ലോക്കല്‍ മാനേജര്‍ റവ.ഫാദര്‍ ജോസ് മണിമലത്തറപ്പേലുമാണ്.
1975 76 വര്‍ഷത്തില്‍ ഈ വിദ്യാലയത്തില്‍ പുസ്തക വിതരണത്തിനുവേണ്ടി സൊസൈറ്റി സ്ഥാപിച്ചു. ഈ പഞ്ചായത്തിലെ പ്രൈമറി വി
ദ്യാലയങ്ങള്‍ക്ക് ഇവിടെ നിന്നാണ് പുസ്തകങ്ങള്‍ കൊടുക്കുന്നത്.
ഈ സ്കൂളില്‍ 1966 മുതല്‍ 95വരെ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റര്‍ എ.ഡി.ഏലിയാക്കുട്ടി 27.08.1995ല്‍ നിര്യാതയാ
യി. ശ്രീ.കെ.പി.ജോസഫ്സാര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്, സിസ്റ്റര്‍എ.ഡി.ഏലിയാക്കുട്ടി മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് എന്നിവ ഇവിടുത്തെ കുട്ടികള്‍ക്ക് നല്‍കി വരുന്നു. ഈ പഞ്ചായത്തിന്‍റെ പലഭാഗങ്ങളിലും സ്കൂള്‍ പുതുതായി ആരംഭിച്ചതോടുകൂടി ഇവിടെ കുട്ടികള്‍ കുറയാന്‍ തുടങ്ങി. എങ്കിലും മറ്റു സ്കൂളുകളെ അപേക്ഷിച്ച് ഇവിടെത്തന്നെയാണ് കുട്ടികള്‍ കൂടുതല്‍.
1983ല്‍ ശ്രീമാന്‍. കെ.പി.ജോസഫ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ സിസ്റ്റര്‍ പി. പി. മറിയം ഒരു വര്‍ഷത്തേക്ക് പ്രധാനാധ്യപികയായി സേവനമനുഷ്ഠിച്ചു. 1984ല്‍ ഈ സ്കൂളിലെ തന്നെ പൂര്‍വ്വവിദ്യാര്‍ഥിയായിരുന്ന ശ്രീ. പി. ഡി. ദേവസ്യ പ്രധാനാധ്യാപകനായി ജോലിയില്‍ പ്രവേശി
ച്ചു. അദ്േദഹം ഏതാണ്ട് 8 വര്‍ഷക്കാലം 2 പ്രവശ്യമായി ഈ സ്കൂളിനെ നയിച്ചു.
1963ല്‍ ഫാ. ജോര്‍ജ് മഠത്തില്‍പറമ്പില്‍ എല്‍. പി. സ്കൂളിനോട് ചേര്‍ന്ന് ഉപയോഗശൂന്യമായി കിടന്ന സ്ഥലത്ത് ഒരു സ്റ്റേഡിയം പണികഴി
പ്പിക്കുന്നതിനുവേണ്ടി സ്പോര്‍ട്സ് കൗണ്‍സലിന് ഒരു പ്ളാന്‍ തയ്യാറാക്കി സമര്‍പ്പിക്കുകയും അതിനുന്നു നടപടികള്‍ ആരംഭിക്കുകയും ചെയ്തു. 1984 ല്‍ റവ. ഫാ. ജോസഫ് മൈലാടൂര്‍ ന്‍റെ സേവനകാലത്ത് ഗാലറിയോടു കൂടിയ സ്റ്റേഡിയം പണികഴിപ്പിച്ചതുകൂടി കായികരംഗത്ത് ഈ സ്കൂളിലെ കുട്ടി കള്‍ക്ക് ഉയരങ്ങളിലെത്തിച്ചേരാന്‍ അവസരം ഒരുങ്ങി.
കഴിഞ്ഞ 3 പ്രാവിശ്യം സബ്ജില്ലാ കായികമേളയ്ക്ക് സാരഥ്യം വഹിക്കുവാനുള്ള അവസരമുണ്ടായി. ഉപജില്ലാ കായികമേളയില്‍ 6 പ്രാവി
ശ്യം ചാമ്പ്യന്‍പട്ടം അണിഞ്ഞ കൂടരഞ്ഞി സ്കൂള്‍ നിരവധി താരങ്ങളെ അത്ലറ്റിക്സില്‍ ഉയര്‍ത്തിയിട്ടുണ്ട്. അവരില്‍ ചിലരാണ് സംസ്ഥന ഹൈജംപില്‍ റിക്കാര്‍ഡറായിരുന്ന ജോണ്‍ മാത്യു ദേശിയ ടീമില്‍ എത്തിയ ആന്‍സി ജോസഫ്, വനിതാ ബാസ്ക്കറ്റ് ബോള്‍ ഇന്ത്യന്‍ ടീമിലെ ബിനു ചെറിയാന്‍ തുട ങ്ങിയവര്‍.
ഉപജില്ലാ കലോല്‍സവത്തില്‍ 7 പ്രാവിശ്യം ഇവിടുത്തെ കുട്ടികള്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം അണിഞ്ഞിട്ടുണ്ട്. കൂടാതെ 3 പ്രാവിശ്യം ഉപജി
ല്ലാ കലോല്‍സവത്തില്‍ ആതിഥേയ സ്കൂള്‍ ആകാനും സാധിച്ചു. ബാലതാരത്തിനുള്ള സംസ്ഥാന ഫിലിം അവര്‍ഡ് നേടിയ സന്തോഷ് ആന്‍റണി (കടവ് സിനിമ) ഈ സ്കൂളിന്‍റെ സംഭാവനയാണ്. സംസ്ഥാനയുവജനോല്‍സവത്തില്‍ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷിബി അഗസ്ത്യനും കൂടരഞ്ഞിയുടെ നേട്ടമാണ്.
ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ഥികളായിരുന്ന സര്‍വ്വശ്രീ. പി. എം.മത്തായി നാഷണല്‍ സര്‍വ്വീസ് സേവിഗിംസ് ഡയറക്ടര്‍ എന്ന നിലയിലും കുന്നേല്‍ ജോയി മിലിട്ടറിക്യാപ്റ്റന്‍ എന്ന നിലയിലും സേവനം അനുഷ്ഠിച്ച് വിരമിച്ചവരാണ്. തിരുവമ്പാടി എസ്. എച്ച്. എച്ച്. എസ്. എസ്. പ്രി
ന്‍സിപ്പലായിരുന്ന ശ്രീമന്‍. പി. റ്റി. ജോര്‍ജ് സംസ്ഥാനതലത്തിലും ദേശിയതലത്തിലും നേടിയിട്ടുള്ളത് ഇവിടുത്തെ അധ്യാപനത്തിന് തന്നെ അഭിമാനക രമാണ്.
ശ്രീമാന്‍. ടി. എ. മത്തായി, സിസ്റ്റര്‍ ടി. കെ. ത്രേസ്യ, സി. ജെ. സെബാസ്റ്റ്യന്‍, കെ. എം. ജോസഫ്, എം.ജെ.ജോര്‍ജ്, എന്‍.വി.ത്രേസ്യ എ
ന്നീ പ്രധാനാധ്യാപകര്‍ ഈ സ്ഥാപനത്തെ വളരെപ്രശംസനീയമായ വിധത്തില്‍ നയിച്ചിട്ടുണ്ട്. റെയില്‍പാളംപോലെ സമാന്തരമായും,അഭിമുഖമായും നി ന്നിരുന്ന രണ്ട് പഴയകെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ഇപ്പോള്‍ കാണുന്ന രണ്ടുനില കെട്ടിടത്തിന്‍റെ ഒന്നാംഘട്ടം പണികഴിപ്പിച്ചത് 1995ല്‍ റവ.ഫാദര്‍ ജെയംസ് മുണ്ടയ്ക്കലിന്‍റെ സേവനകാലത്താണ്. 1996ല്‍ റവ.ഫാദര്‍ പോള്‍ കളപ്പുരയുടെ നേത്യത്വത്തില്‍ സ്കൂളിന്‍റെ ബാക്കിപണിയും ഗാലറിയുടെപണിയും പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇപ്പോഴുള്ള കെട്ടിടത്തില്‍ 11ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് ഉള്ളത്.
കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മനസിലാക്കി അതിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതിനും ഈ പഞ്ചായത്തിലെ അധ്യാപകര്‍ സമ്മേളിച്ച് പഠനബോധനതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനുംവേണ്ടി ഈ സ്കൂള്‍ ക്ളസ്റ്റര്‍സെന്‍ററായി പ്രവര്‍ത്തി
ച്ചുവരുന്നു. കൂടാതെ എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ വില്ലേജ്എഡ്യുക്കേഷന്‍ കമ്മറ്റിയും രൂപീകരിച്ച് വി.ഇ.സി. സെന്‍ററായും ഈ സ്കൂളാ ണ് പ്രവര്‍ത്തിക്കുന്നത്. എല്‍.എസ്.എസ്.പരീക്ഷാസെന്‍റര്‍ കൂടിയാണ് 2002 03 വര്‍ഷത്തില്‍ പി.റ്റി.എയുടെ സഹകരണത്തോടെ മാനേജര്‍ റവ.ഫാദര്‍ ജോസ് മണിമലത്തറപ്പില്‍ 14മുറികളുള്ള ടോയ്ലറ്റ് കുട്ടികള്‍ക്ക്വേണ്ടി നിര്‍മ്മിച്ചിട്ടുണ്ട്.
2003 മെയ് 13ന് ശ്രീമതി കെ.ജെ.അന്നമ്മ പ്രധാനാധ്യാപികയായി സ്ഥാനമേറ്റു.ആ വര്‍ഷത്തെ പി.റ്റി.എ. പ്രസിഡന്‍റ് ശ്രീ.ജോസഫ് ഉഴുന്നാലി
യും എം.പി.റ്റി.എ. ചെയര്‍പേഴ്സണ്‍ ശ്രീമതി മേഴ്സി പുത്തന്‍പുരയ്ക്കലുമായിരുന്നു.2003 04 വര്‍ഷത്തില്‍ പി.റ്റി.എയുടെയും മാനേജ്മെന്‍റിന്‍റേയും ശ്രമഫലമായി പാചകപ്പുര പുതുക്കിപ്പണിയുകയുണ്ടായി. 2004 05 വര്‍ഷത്തില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനും, വായിക്കുന്നതിനുമായി സി മന്‍റ്ബഞ്ച് ഉണ്ടാക്കിയിട്ടുണ്ട്.
കലയിലും, പഠനത്തിലും, കായികത്തിലും ഇവിടുത്തെ കുട്ടികള്‍ മുന്‍പന്തിയിലാണ്. 2003 04ല്‍ കൂടരഞ്ഞിയില്‍ വെച്ചുനടത്തിയ ഉപജില്ലാ
കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം നേടുകയും എല്‍.പി. വിഭാഗത്തില്‍ ഉപജില്ലയില്‍ ഒന്നാംസ്ഥാനത്ത് എത്തുകയും ചെയ്തു.
കായിക മത്സരങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പ് ഇവിടുത്തെ കുട്ടികള്‍ക്കാണ് ലഭിച്ചത്. സ്റ്റേറ്റ് അമച്ച്വര്‍ അത്ലറ്റിക്ക് മീറ്റിലേക്ക് അനീഷ പി.കെ,അലീന തോമസ് എന്നീ കുട്ടികള്‍ക്ക് സെലക്ഷന്‍ കിട്ടുകയും ചെയ്തു. രണ്ടു വര്‍ഷങ്ങളിലും അലീന തോമസ് ഉപജില്ലയിലെ വ്ക്തിഗത ചാമ്പ്യന്‍ഷിപ്പിന് അര്‍ഹയാവുകയും ചെയ്തു.
എല്‍.എസ്.എസ് സ്കോളര്‍ഷിപ്പ് എല്ലാ വര്‍ഷവും ഇവിടുത്തെ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്.
ഈ അദ്ധ്യായന വര്‍ഷത്തില്‍ 12 ഡിവിഷനുകളിലായി 476 കുട്ടികളും അറബിക് അധ്യാപകനുള്‍പ്പെടെ 12 അധ്യാപകരാണുമുള്ളത്. 2004 05 വര്‍ഷം മുതല്‍ ഒന്നാം ക്ളാസ് പാരലല്‍ ആയി 46 കുട്ടികളുള്ള ഇംഗ്ളീഷ് മീഡിയം ക്ളാസ് ആരംഭിക്കുകയും.....പ്രകാരം അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 2014 ആകുമ്പോഴേക്കും കൂടരഞ്ഞി സ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. ആദ്യബാച്ച് ഇംഗ്ളീഷ് മീഡിയം കുട്ടികള്‍ പുറത്തിറങ്ങു
മെന്ന് പ്രതീക്ഷിക്കുന്നു. ഈ അധ്യയന വര്‍ഷത്തെ പി.റ്റി.എ. പ്രസിഡണ്ട് ശ്രീ. ജോസ് മാത്യു പുറത്തൂട്ടും എം.പി.റ്റി.എ. ചെയര്‍പേഴ്സണ്‍ ശ്രീമതി പ്രീത ചുള്ളിക്കലുമാണ്. വരും വര്‍ഷങ്ങളിലും പാഠ്യപാഠ്യേത രംഗത്ത് ഇവിടുത്തെ കുട്ടികള്‍ മുന്‍പിലായിരിക്കണമെന്ന ലക്ഷ്യത്തോടു കൂടി അധ്യാപ കരും,രക്ഷിതാക്കളും,മാനേജമെന്‍റും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഭൗതീകസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പ്രത്യേക പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
കൂടരഞ്ഞി എല്‍.പി. സ്ക്കൂളിന്‍റെ നാളിതുവരെയുള്ള സകല നേട്ടങ്ങള്‍ക്കും,ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ വിശുദ്ധ സെബസ്റ്റ്യാനോ
സിനോടും ഞങ്ങളെഅന്നും,ഇന്നും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു.
ഹെഡ്മിസ്ട്രസ് കെ.ജെ.അന്നമ്മ....സ്റ്റാഫ്
...ഓര്‍മ്മക്കുറിപ്പുകള്‍.... 1949ല്‍ സ്ഥാപിതമായ കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് എലിമെന്‍ററി സ്ക്കൂള്‍ 51ല്‍ ഹയര്‍ എലിമെന്‍ററി (യു.പി.)സ്ക്കൂളായും 61 62ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. ഒന്നു മുതല്‍ പത്തുകൂടിയുള്ള ക്ളാസുകളോടെ പ്രവര്‍ത്തിക്കുന്നത് സ്കൂളിന്‍റെ സുഖകരമായ പ്രവര്‍ത്തനത്തിന് ത
ടസമാവുകയാല്‍ നാലു വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി പ്രത്യേകം ഒരു ഹെഡ്മാസ്റ്ററുടെ കീഴില്‍ പുതുതായി ഒരു സ്കൂള്‍ ആരംഭിക്കുന്നതിന് ഗവ ണ്‍മെന്‍റില്‍ നിന്ന് അനുമതി വാങ്ങി.
അതനുസരിച്ച്............ ലെ കല്പന പ്രകാരം നാലുവരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് പ്രൈമറി സ്കൂ
ള്‍ എന്ന ഇപ്പോഴത്തെ വിദ്യാലയം വേര്‍തിരിക്കപ്പെടുകയും,ഹെഡ്മാസ്റ്ററായി ശ്രീ.കെ.പി.ജോസഫിനെ നിയമിക്കുകയും ചെയ്തു. ഒപ്പം പ്രൈമറി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.ഇരുപത്തി ഒന്ന് അധ്യാപകരേയും മാനേജര്‍ നിയമിച്ച് കല്പനയായി.
ബ. ബര്‍ത്തലോമിയൊ സി.എം.ഐ. ആയിരുന്നു അന്നത്തെ മാനേജര്‍.
മാത്യവിദ്യാലയമെന്ന നിലയില്‍ അതുവരെയുള്ള എല്ലാവക സ്കൂള്‍ റിക്കാര്‍ഡുകളും ഹൈസ്ക്കൂളില്‍ തന്നെയായിരുന്നു.സൂക്ഷിച്ചിരുന്നത്.
അതുകൊണ്ട് നാലുവരെ പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും മറ്റൊരു പുതിയ രജിസ്റ്ററില്‍ പകര്‍ത്തി എ ഴുതിയെടുക്കേണ്ടി വന്നു. പുതിയ രജിസ്റ്ററില്‍ വര്‍ക്കി എം.യും.മുണ്ടയ്ക്കല്‍ എന്ന കുട്ടി തുടങ്ങി ദേവസ്യപി.വി.പുറക്കാട്ട് എന്ന കുട്ടികൂടി 878 വി ദ്യാര്‍ത്ഥികളുണ്ടായിരുന്നു.പില്‍ക്കാലത്ത് സുമാര്‍ ഒരായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികളും 27ഓളംവരുന്ന അധ്യാപകരും അടങ്ങുന്ന ഈ സ്കൂള്‍ കുന്നമംഗലം സബ്ജില്ലയിലെ ഏറ്റവു വലിയ വിദ്യാലയമായി മാറിയിട്ടുണ്ട്.
അന്ന് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യങ്ങള്‍ക്ക് നിരന്തരം കുന്നമംഗലം സബ്ജില്ലാ വിദ്യാഭ്യാസഓഫീസുമായി ബന്ധപ്പെടേ
ണ്ടിയിരുന്നു. തികച്ചും യാത്രാസൗകര്യം കുറവായിരുന്ന കൂടരഞ്ഞിയില്‍ നിന്ന് അന്ന് കുന്നമംഗലത്തും കോഴിക്കോടും പോവുകയെന്നത് വളരെ ശ്രമക രമായ ഒരു കാര്യമയിരുന്നു. അന്ന് പ്രഥമാദ്ധ്യാപകന് മൂന്നു രൂപയാണ് കൂടുതലായി ഉണ്ടായിരുന്നത്. കാലം കഴിഞ്ഞതോടെ ഹെഡ്മാസ്റ്റര്‍ക്ക് ഒരു പ്ര ത്യേക ശമ്പളസ്കെയില്‍ അനുവദിക്കപ്പെട്ടു.
1951 മുതല്‍ എലിമെന്‍ററി, എയര്‍എലിമെന്‍ററി എന്നീ നിലകളിലുള്ള മൊത്തം 33 കൊല്ലത്തെ സേവനത്തില്‍ 19 വര്‍ഷം പ്രധാനധ്യാപകനെന്ന നിലയിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഏറ്റവും ഒടുവില്‍ 31 03 1983ന് ഞാന്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞു. ബ: ബര്‍നാര്‍ദ്ദീല്‍ അച്ഛന്‍റെ സിങ്കിള്‍ മാനേ
ജ്മെന്‍റില്‍ ജോലിയില്‍ പ്രവേശിച്ച ഞാന്‍ തലശേരിരൂപത കോര്‍പറേറ്റു മാനേജുമെന്‍റില്‍ നിന്നാണ് പിരിഞ്ഞുപോന്നത്.
തലശേരി കോര്‍പറേറ്റ് മാനേജ്മെന്‍റില്‍ നിന്ന് അധ്യാപകര്‍ക്കുള്ള അവാര്‍ഡ് നേടുന്നതിനുള്ള ഭാഗ്യവും എനിക്കു ലഭിച്ചിട്ടുണ്ട്.
എന്‍റെ സര്‍വ്വീസുകാലത്തിനിടയില്‍ 1953 ജൂണ്‍ 16ന് കൂടരഞ്ഞി പള്ളി ചുഴലിക്കാറ്റില്‍പ്പെട്ട് നിലംപൊത്തിയപ്പോള്‍ അതില്‍പ്പെട്ട് മരണമടഞ്ഞ കീരാബനാല്‍ ത്രേസ്യാ എന്ന കുട്ടിയുടെ അകാലമ്രിത്യുവിന് സാക്ഷ്യം വഹിക്കേണ്ടിവന്നുവെന്ന ദുഃഖസത്യം നിറഞ്ഞ കണ്ണുകളോടെ സ്മരിക്കുന്നു.....
സര്‍വ്വീസിലേക്ക്രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരികമണ്ഡലങ്ങളിലും,ഗതാഗതം,വെളിച്ചം,വിദ്യാഭ്യാസം,ആരോഗ്യം,കാര്‍ഷിക,കായിക, സഹകരണമണ്ഡലങ്ങളിലുംകൂടരഞ്ഞിപള്ളിയുടെകണക്കെഴുതുന്നതിലുംസമയംകണ്ടെത്തിപ്രവര്‍ത്തിച്ചിട്ടുണ്ട്.തത്ഫലമായിപൊതുജനപ്രവര്‍ത്തനത്തിനുള്ളഅംഗീകാരമന്നോണം 1979ല്‍ നടന്ന ഗ്രാമപഞ്ചായത്തുതെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനും, അഞ്ചുകൊല്ലം പ്രസിഡന്‍റെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനും സാധിച്ചിട്ടുണ്ട്.
ഔദ്യോഗികരംഗത്ത് എല്ലാ അധ്യാപകരും എനിക്ക് സഹായികളായിരുന്നു. പ്രത്യേകിച്ച്കെ.ഒ.പൗലോസ്,വി.വി.ജോര്‍ജ്,ടി.പി.എബ്രാ
ഹം,പി.ഡി.ദേവസ്യ,പി.എം.ഹുസൈന്‍ എന്നിവര്‍ സ്കൂള്‍ സമയം കഴിഞ്ഞും ഓഫീസ് വര്‍ക്കിലും കുട്ടികളുടെ പാഠ്യപാഠ്യേതര വിഷയങ്ങളിലും ഉ ച്ചക്കഞ്ഞി കണക്കെഴുതുന്നതിലും മറ്റും എന്നോടൊപ്പം സഹകരിച്ചിട്ടുണ്ട്.
സ്കൂള്‍ ആരംഭം മുതല്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച സി.പി.കൊച്ചുമറിയം,കെ.എ.ഏലിയ,സി.എം.ത്രേസ്യ,വി.എം.മാര്‍ഗരറ്റ്,ടി.എം
.അന്നമ്മ,പി.മാത്തിരി,വി.ജെ.ത്രേസ്യ,കെ.ഡി.മേരി,എന്‍.പരമു,പി.മാധവന്‍,കെ.സി.ഔസി,മേരിഎബ്രാഹം,കെ.എ.റോസ,എന്‍.വി.ത്രേസ്യ,സി. പി.പി.മറിയം,പി.സി.ജോസ്,വി.റ്റി.മേരി,കെ.ജെ.ബ്രജിറ്റ്,സി.കെ.സി.അന്ന,സിസിലിജോസ്,പി.ജെ.പെണ്ണമ്മ,സി.ഏലിക്കുട്ടിടി.സി.,സി.കെ.കെ.അന്നക്കുട്ടി,സി.മേരി.വി.എസ്,പി.റ്റി.അന്ന,എം.റ്റി.സൈമണ്‍,എം.റ്റി.ചാക്കോച്ചന്‍,സി.കെ.ജെ.മറിയം,പി.ടി.മാത്യു,ഗ്രേസിസെബാസ്റ്റ്യന്‍, കെ.ജ ജോസഫ്,സി. എ.ഡി.ഏലിക്കുട്ടി,സി. എം.മേരി,സി. കെ.എം.കൊച്ചുത്രേസ്യ,സി. കെ.ഇ.മേരി,സി. റജീന തുടങ്ങിയുള്ള മറ്റധ്യാപകരുടെ പ്രവര്‍ത്ത നം വിദ്യാലയത്തിന്‍റെ സല്‍പ്പേരിനും,വിദ്യാര്‍ത്ഥികളുടെ അഭിവിര്‍ദ്ധിക്കും വളരെയധികം സഹായകമായിട്ടുണ്ട്. എല്ലാവരുടെയും ശ്ളാഘനീയമയ പ്ര വര്‍ത്തനം നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
ഔദ്യോഗിക അനനദ്യോഗിക രംഗങ്ങളില്‍ എനിക്ക് വിജയിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് 'ആരാധന' 'അധ്വാനം' 'അനുസരണം' എന്നീ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയതുകൊണ്ടാണെന്ന്ഞാന്‍വിശ്വസിക്കുന്നു.അതുകൊണ്ട്അടിയുറച്ചഈശ്വരവിശ്വാസവും,കഠിനാധ്വഎന്‍.ബി. ആദ്യ മാനേജര്‍ ബ: ബര്‍നാര്‍ദ്ദീന്‍ അച്ഛന്‍റെ നിയമക്കത്തിന്‍റെ ഫോട്ടോ കോപ്പി സഹിതം വെയ്ക്കുന്നുാനവും,മേലധികാരികളെ അനുസരിക്കലും നമ്മു
ക്കുകൂടിയേതീരു.
'പ്രയാണത്തിന്' എല്ലാവിധ വിജയങ്ങളും ആശംസകളും നേരുന്നു. 'പ്രയാണം' അതിന്‍റെ യാത്ര തുടരട്ടെ. ആശംസകളോടെ, കെ.പി.ജോസഫ് വളയം, കൂടരഞ്ഞി എന്‍.ബി. ആദ്യ മാനേജര്‍ ബ: ബര്‍നാര്‍ദ്ദീന്‍ അച്ഛന്‍റെ നിയമനക്കത്തിന്‍റെ ഫോട്ടോ കോപ്പി ഇതു സഹിതം വെയ്ക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സ്നേഹത്തിൻറ്റെ കൂട്ടായ്മ്മ
എം .ടി തോമസ് അഗസ്റ്റിൻ കെ.എ, റോസിലിൻ തോമസ്, എൽസമ്മ ജോസഫ്, ഗ്രേസമ്മ ജോസഫ്, ഡെയ്സി തോമസ്, ജെസമ്മ വർഗീസ്, ഷാജി ജോസഫ്, ബീന മാത്യു, സി.സീമ . ഇ . ഐസക്ക്, സ്വപ്‌ന മാത്യു, ചിപ്പി രാജ്, മെർലിൻ ജോൺ, റഫീക്ക് പൊയിൽക്കര,
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു