സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/2024-25

18:29, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School14055 (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം -2024-25 കരിക്കോട്ടക്കരി സെൻ്റ് തോമസ് ഹൈസ്കൂളിൽ പ്രവേശന്തോത്സവംസംഘടിപ്പിച്ചു. പി.റ്റി എ പ്രസിഡൻ്റ് ശ്രീ. തോമസ് നടുത്തോട്ടത്തിലിൻ്റെ അധ്യക്ഷതയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം -2024-25

കരിക്കോട്ടക്കരി സെൻ്റ് തോമസ് ഹൈസ്കൂളിൽ പ്രവേശന്തോത്സവംസംഘടിപ്പിച്ചു. പി.റ്റി എ പ്രസിഡൻ്റ് ശ്രീ. തോമസ് നടുത്തോട്ടത്തിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സ്കൂൾ മാനേജർ റവ.ഫാ. കുര്യാക്കോസ് കളരിക്കൽ ഉദ്ഘാടനം ചെയ്തു. അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ജോസഫ് വട്ടുകുളത്തിൽ മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ പി. സിറിയക്, അസി.മാനേജർ റവ.ഫാ എ ബിൻ മുള്ളൻ കുഴി,മദർ പി.റ്റി.എ പ്രസിഡൻ്റ് ശ്രീമതി മഞ്ജുസിബി , ‘സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഷേർളി ജോസഫ്, വിദ്യാർത്ഥി പ്രതിനിധി കുമാരി അലോണ പ്രദീപ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. സന്തോഷ് മാത്യു കൃതജ്ഞതയർപ്പിച്ചു. തുടർന്ന് പി.റ്റി.എയുടെ സഹായത്തോടെ മധുരപലഹാരവിതരണവും സി. ഷിബി കെ. സി യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കുള്ള ഓറിയൻ്റേഷൻ ക്ലാസ്സും നടത്തി.