(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാം പ്രകൃതി
ഒരമ്മതൻ സ്നേഹം നിറകുടമായി പോന്നിടും
പോറ്റമ്മയാണ് നമ്മുടെ പ്രകൃതി.
പക്ഷിതൻ തിമിർപ്പും പുഴകൾതൻ ഒഴുക്കും
കോർത്തിണങ്ങിയ ഹരിതമനോഹര പ്രകൃതി.
ഓരോരോ ഭാവത്തിൽ നമ്മെ കുളിരണിയിക്കുന്ന വിസ്മയമാണ് നമ്മുടെ പ്രകൃതി.
ക്രൂരനാം മനുഷ്യപ്രവൃത്തിയാൽ
വിങ്ങുമെൻ അമ്മേ പ്രണാമം
മനുഷ്യാ നീ ഓർക്കു,
ഒരു നാൾ പ്രകൃതിതൻ വിധി നിൻ വിധിയാകും
പ്രകൃതിതൻ രോദനം നിൻ രോദനമാകും.
ഇനിയെങ്കിലും നിർത്തു നിൻ നീച പ്രവൃത്തികൾ. ലോകത്തെ രക്ഷിക്കൂ.
പോറ്റമ്മയായ പരിസ്ഥിതി നിനക്ക് പ്രണാമം.......