പ്രവേശനോത്സവം

adhyaksha prasangam

03.06.2024

പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
welcome speech

ബേപ്പൂർ : ജി എച് എസ് എസ് ബേപ്പൂരിൽ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു .പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ ഷാജി പി ടി സ്വാഗതവും വാർഡ് കൗൺസിലർ ശ്രീമതി ഗിരിജ ടീച്ചർ ഉദ്‌ഘാടനവും നടത്തി .യോഗത്തിൽ പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ : പ്രവീൺ കുമാർ ,ഡി എച്ച് എം ശ്രീമതി സ്മിത വി ആർ എന്നിവർ ആശംസകളും സ്റ്റാഫ് സെക്രട്ടറി ശ്രീ ലിനുമോഹൻ നന്ദിയും അർപ്പിച്ചു.ചടങ്ങുകളിൽ പുതിയ വന്ന കുട്ടികൾക്ക് ബലൂണുകൾ സമ്മാനിക്കുകയും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .ചടങ്ങുകൾക്ക് ശേഷം ശ്രീ രാജേഷ് കോഴിക്കോട് എന്നവരുടെ മിമിക്രിയും നാടൻപാട്ടും ഉണ്ടായിരുന്നു















വായന ദിനം

ജൂൺ 19

ബേപ്പൂർ: ബേപ്പൂർ ജി എച് എസ് സ്കൂളിൽ വായന ദിനം വളരെ ഗംഭീരമായ രീതിയിൽ ആഘോഷിച്ചു.വായന ദിനത്തോടനുബന്ധിച്ചു എല്ലാ ഭാഷ ക്ലബ്ബ്കളുടേയും പോസ്റ്റർ പ്രദർശനം ഒരുക്കിയിരുന്നു. കൂടാതെ കുട്ടികൾക്ക് വായന പാരണം പോലെയുള്ള നിരവധി മത്സരങ്ങൾ ഒരുക്കുകയും വിജയികൾക്ക് സമ്മാന ദാനം നടത്തുകയും ചെയ്തു .കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദി ,മറ്റു ഭാഷ ക്ലബ്ബുകൾ എന്നിവയുടെ ഉത്ഘാടനം പ്രസിദ്ധ കവിയും അധ്യാപകനുമായ രമേഷ് കാവിൽ സർ ഉത്ഘാടനം ചെയ്യുകയും കുട്ടികൾക്ക് മനോഹരമായ ഒരു ക്ലാസ് എടുത്തു കൊടുക്കുകയും ചെയ്തു.ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ . പി ടി ഷാജി അവർകൾ അധ്യക്ഷത വഹിക്കുകയും ഇംഗ്ലീഷ് ക്ലബ് കൺവീനർ ശ്രീ ശിഹാബുദീൻ സ്വാഗതം ആശംസിക്കുകയും കുട്ടികളുടെ വിദ്യാരംഗം കൺവീനർ വേദ നന്ദി അർപ്പിക്കുകയും ചെയ്തു .തുടർന്നു കുട്ടികളുടെ കലാ പ്രകടനങ്ങൾ ഉണ്ടായിരുന്നു .