ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


നിറപുഞ്ചിരിയോടെ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച കുരുന്നുകൾക്ക് വർണ്ണാഭമായ വരവേൽപ്പാണ് അരുവിക്കര ഗവ .ഹയർ സെക്കണ്ടറി സ്‌കൂൾ നൽകിയത് . പ്രവേശനോത്സവത്തിന്റെ അലകളൊഴുകിയ സ്‌കൂൾ അങ്കണത്തിലേക്കു പ്രശസ്ത സിനിമ സീരിയൽ താരം ശ്രീ സാബു തിരുവല്ല മുഖ്യ അതിഥി ആയി കടന്നു വന്നതോടെ പ്രവേശനോത്സവം തുടങ്ങുകയായി .

മൊഴിയഴക്

അരുവിക്കര ഗവ. GHSS ൽ മൊഴിയഴക് എന്നപേരിൽ നടത്തിയ വായന ദിനത്തിന്റെ ഉദ്ഘാടന കർമ്മം ഡോ.അജയപുരം ജ്യോതിഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. വായന ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വായന വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഏറെ നേരം കുട്ടികളുമായി സംവദിച്ചു. എഴുത്തു ശീലയും അക്ഷര വൃക്ഷവും കുട്ടികളിൽ ഏറെ കൗതുകമുണർത്തി.

മൊഴിയഴക്