ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
നിറപുഞ്ചിരിയോടെ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച കുരുന്നുകൾക്ക് വർണ്ണാഭമായ വരവേൽപ്പാണ് അരുവിക്കര ഗവ .ഹയർ സെക്കണ്ടറി സ്‌കൂൾ നൽകിയത് . പ്രവേശനോത്സവത്തിന്റെ അലകളൊഴുകിയ സ്‌കൂൾ അങ്കണത്തിലേക്കു പ്രശസ്ത സിനിമ സീരിയൽ താരം ശ്രീ സാബു തിരുവല്ല മുഖ്യ അതിഥി ആയി കടന്നു വന്നതോടെ പ്രവേശനോത്സവം തുടങ്ങുകയായി .
-
സ്‌കൂൾ പ്രവേശനോത്സവം
-
സ്‌കൂൾ പ്രവേശനോത്സവം
-
-
-
വായനാദിനം
മൊഴിയഴക്
അരുവിക്കര ഗവ. GHSS ൽ മൊഴിയഴക് എന്നപേരിൽ നടത്തിയ വായന ദിനത്തിന്റെ ഉദ്ഘാടന കർമ്മം ഡോ.അജയപുരം ജ്യോതിഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. വായന ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വായന വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഏറെ നേരം കുട്ടികളുമായി സംവദിച്ചു. എഴുത്തു ശീലയും അക്ഷര വൃക്ഷവും കുട്ടികളിൽ ഏറെ കൗതുകമുണർത്തി.
അരുവിക്കര GHSS ൽ 'മൊഴിയഴക് 'രണ്ടാം ദിനത്തിൽ വാക്പോര് മത്സരം നടന്നു. UP, HS വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. വിധികർത്താക്കൾ നൽകിയ വിഷയത്തിനനുസൃതമായി അവർത്തനമില്ലാതെ വാക്യങ്ങളുടെ ഒഴുക്ക് നഷ്ടപ്പെടാതെ കുട്ടികൾ ഊർജസ്വലതയോടെ മത്സരത്തിൽ പങ്കെടുത്തു. UP വിഭാഗത്തിൽ അനാമിക, അബിയ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. HS വിഭാഗത്തിൽ അക്സ ബി.എസ്, ഗോപിക എന്നിവർ ക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത്.
അരുവിക്കര GHSS ൽ 'മൊഴിയഴക് 'മൂന്നാം ദിനത്തിൽ ആസ്വാദനക്കുറിപ്പ് മത്സരം നടന്നു. കുട്ടികൾ വായിച്ച ഏതെങ്കിലും കൃതിയെക്കുറിച്ച് ആസ്വാദനം തയ്യാറാക്കാം. UP, HS വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
അരുവിക്കര GHSS ൽ 'മൊഴിയഴക് ' നാലാം ദിനത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി പ്രസംഗ മത്സരം നടന്നു. വായനയുടെ സാധ്യതകൾ അച്ചടി മാധ്യമത്തിൽ നിന്നും ദൃശ്യമാധ്യമത്തിലേയ്ക്ക് പുരോഗമിക്കുന്ന സാധ്യതകൾ വെളിപ്പെടുത്തുന്ന വിഷയങ്ങളായിരുന്നു വിധികർത്താക്കൾ നൽകിയത്. ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു..