എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം 2024

2024 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ വിവിധ സർവീസ് സംഘടനകളുടെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. സ്മിത കൃഷ്ണകുമാർ, മാനേജർ ശ്രീമതി. രുക്മണി രാമചന്ദ്രൻ , മാനേജ്മെന്റ് പ്രതിനിധി ശ്രീ. വി പി ആർ മേനോൻ , പ്രിൻസിപ്പാൾ ശ്രീമതി. ജയലക്ഷ്മി.കെ , എൻ എസ് എസ് ലീഡർമാരായ മാസ്റ്റർ. കൈലാസ്‌നാഥ് , കുമാരി. ശ്രീയ സതീശൻ എന്നിവർ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടു.

ബോധവൽക്കരണ ക്ലാസ് - മഴക്കാല രോഗങ്ങൾ

"മഴക്കാല രോഗങ്ങളും അതിന്റെ പ്രതിരോധ മാർഗ്ഗങ്ങളും" എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നേഴ്സ് ശ്രീമതി. മഞ്ജു, ഒരു ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ജയലക്ഷ്മി.കെ സ്വാഗതമാശംസിച്ച് സംസാരിച്ചു.

ആത്മഹത്യക്ക് എതിരെ

വർത്തമാന സമൂഹത്തിൽ ആത്‍മഹത്യ ചെയ്യുന്നവരുടെ നിരക്ക് കുതിച്ചുയരുകയാണ്. ഇതിനൊരു തടയിടുക എന്നത് സമൂഹത്തിന്റെ തന്നെ ആവശ്യമാണ്. ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുവാനായി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിലെ അംഗങ്ങൾ ചാലക്കുടി , ഇരിഞ്ഞാലക്കുട എന്നീ പ്രേദേശങ്ങളിൽ ലോക ആത്മഹത്യ പ്രതിരോധ ദിനത്തിൽ ഫ്ലാഷ്മോബ് നടത്തുകയുണ്ടായി.

രക്തദാന ക്യാമ്പ്

രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള രക്തദാന ക്യാമ്പ് നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ വൻ വിജയമായി മാറി. 40 പേരിലധികം തദവസരത്തിൽ രക്തം ദാനം ചെയ്തു.

ലഘുചിത്രം ലഘുചിത്രം

പൊതിച്ചോർ വിതരണം

ലഘുചിത്രം