അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അംഗീകാരങ്ങൾ/2024-25
ലിറ്റിൽ കൈറ്റ്സ് അവാർഡ്: അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാമത്
ചേരാനല്ലൂർ:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി.
ഉയർന്ന നിലവാരം പുലർത്തി വരുന്ന അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ദൈനംദിന പ്രവർത്തനങ്ങളും തനത് പ്രവർത്തനങ്ങളും,സാമൂഹ്യ ഇടപെടലുകളും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാംപുകളിലെ പങ്കാളിത്തം , ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകളിലെ മികച്ച പ്രകടനമാണ് അവാർഡിലേക്ക് നയിച്ചത്.
ഈ വർഷത്തെ മികവ് സീസൺ -5 പുരസ്കാരവും നേടിയിട്ടുണ്ട്.
കുട്ടിക്കൊപ്പം വിദ്യാലയം എന്ന പുതിയ പദ്ധതി ആവിഷ്കരിച്ച്, പoനത്തോടൊപ്പം നീന്തൽ പരിശീലനം, പത്തിനൊപ്പം പത്തു തൊഴിൽ, പഞ്ചഭാഷ പ്രാർത്ഥന, പഠനപാട്ടുകൾ, NMMS, USS,NTS എന്നിവക്ക് തീവ്ര പരിശീലനം,ഇങ്ങിനെ മികച്ച നിലവാരം പുലർത്തി മുന്നോട്ട് പോകുന്ന ഈ വിദ്യാലയത്തിന്, 2022 ൽ സ്കൂൾ വിക്കി അവാർഡും ഹരിത വിദ്യാലയം റിയാലിറ്റി ഷോ, SCERT നടത്തിയ മികവ് 2022-23 ലെ അംഗീകാരവും ലഭിച്ചു കഴിഞ്ഞു. പി ടി എയും, മാനേജ്മെന്റും പൗരസമിതിയും പ്രത്യകം അഭിനന്ദിച്ചു.