ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
2020-21
2020-21 അദ്ധ്യയന വർഷം മുതൽ SPC (സ്റ്റുുഡന്റ്സ് പോലീസ് കേഡറ്റ് ) പദ്ധതി ആരംഭിച്ചു.വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി മാറ്റത്തിൻറെ നേതാവ് ആകുക എന്ന മുദ്രാവാക്യവുമായി കുട്ടികൾക്ക് വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി സ്റ്റുഡന്സ് പോലീസ് കേഡറ്റ് സ്കൂളിൽ ആരംഭിച്ചു. ' we learned serve 'എന്ന മുദ്രാവാക്യവുമായി സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. കോവിഡ മഹാമാരി കാരണം വിദ്യാഭ്യാസം ഓൺലൈൻ ആയപ്പോൾ സാമൂഹ്യപരമായ നിരവധി പ്രവർത്തനങ്ങളുമായി എസ് പി സി മുന്നോട്ടുപോയി. മഹാമാരിയുടെ കാലഘട്ടത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. മാസ്ക്, സാനിറ്റൈസർ നിർമ്മാണം, കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം, ഒരു വയറൂട്ടാംപദ്ധതിപ്രകാരം ഭക്ഷണപ്പൊതി വിതരണം, അണുനശീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ സ്റ്റുഡന്സ് പോലീസ് കേഡറ്റ് സജീവമായി പ്രവർത്തിച്ചു. ഒപ്പം ഓൺലൈനിലൂടെ നിരവധി ദിനാചരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ചു.
SPC പ്രവർത്തനങ്ങൾ | 2020 | ||
---|---|---|---|
01-12-2020 | AIDS ദിനം | ഓൺലൈൻ ക്ലാസ്സ് | Divya Sojan
Nursing Officer , AIMS Delhi |
25-12-2020 | ലഹരി ബോധവത്കരണം | ഓൺലൈൻ ക്ലാസ്സ് | Saralal.S
SI of Police Chadayamangalam |
27-01-2021 | ദേശീയ ബാലികാദിനം | ഓൺലൈൻ ക്ലാസ്സ് | Advocate. Gadha Sindu,LLB |
30-01-2021 | SSLC കൗൺസലിംഗ് | Suresh Richard
Rtd. Commisioner of Police |
2021-22
പഠനോപകരണ വിതരണം
സ്റ്റുഡന്സ് പോലീസ് കേഡറ്റ് യൂണിറ്റിന് നേതൃത്വത്തിൽ ഓൺലൈൻ സൗകര്യമില്ലാതിരുന്ന വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ, പഠനോപകരണങ്ങൾ, ഭക്ഷ്യധാന്യകിറ്റുകൾ വിതരണം നടത്തി.
സ്മാർട്ട്ഫോൺ വിതരണം
എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽപഠന സൗകര്യം ഇല്ലാതിരുന്ന സ്കൂളിലെ വിദ്യാർഥി കൾക്ക് മൊബൈൽ ഫോണുകൾ വിതരണം നടത്തി. സ്കൂൾ പിടിഎ പ്രസിഡൻറ്, പിടിഎ വൈസ് പ്രസിഡൻറ്, ഹെഡ്മിസ്ട്രസ്, അധ്യാപകർ എന്നിവർ പങ്കെടുത്തു.
ബഷീർ ദിനാചരണം
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് എറണാകുളം എടത്തല അൽ അമീൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടർ സജിൻ.പി ജെ യുടെ നേതൃത്വത്തിൽ ബഷീർ ദിനാചരണം ഓൺലൈനിലൂടെ നടത്തി. എസ് പി സി യുടെ ജൂനിയർ സീനിയർ കേഡറ്റുകൾ പങ്കെടുത്തു.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
ചടയമംഗലം എക്സൈസ് ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചടയമംഗലം എക്സൈസ് ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ ജി ഉണ്ണികൃഷ്ണൻ ക്ലാസിന് നേതൃത്വം നൽകി.
SPC മധ്യവേനലവധി ക്യാമ്പ്
ചടയമംഗലം ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്സ് പോലീസ് കേഡറ്റിന്റെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മധ്യവേനലവധി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജെ വി ബിന്ദു നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ജെ പി ഹരികുമാറിനെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി ആർ ഷീലാകുമാരി അമ്മ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി മഞ്ജു മറിയപ്പള്ളി,ചടയമംഗലം എ ഇ ഒ ആർ ബിജു, ചടയമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീമതി. പ്രിയ, പ്രിൻസിപ്പൽ ശ്രീമതി ചാർലിൻ റെജി, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ കെ ശിവദാസൻ,സ്കൂൾ സംരക്ഷണ സമിതി കൺവീനർ വിജയൻ പിള്ള, ഡ്രിൽ ഇൻസ്ട്രാക്ടർ അൻസി ലാൽ എസ്, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീമതി ബിന്ദു, സി പി ഒ മാരായ ജലീസ,സുനിൽ എന്നിവർ സംസാരിച്ചു. തുടർന്ന് മൂന്നു ദിവസങ്ങളിലായി ഇൻഡോർ ക്ലാസുകൾ, കായിക പരിശീലനം, പരേഡ് പ്രാക്ടീസ്, ഫീൽഡ് വിസിറ്റ്, കായിക മത്സരങ്ങൾ എന്നിവ നടന്നു.
സ്കൂൾ പ്രവേശനോത്സവം
സ്റ്റുഡൻസ് പോലീസ് കേഡറ്റ് നേതൃത്വത്തിൽ 2021 ലെ സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം വിദ്യാഭ്യാസം ഓഫ് ലൈനായി ആരംഭിച്ച നവംബർ ഒന്നിന് വിദ്യാർഥികളെ എസ് പി സി യുടെ നേതൃത്വത്തിൽ സ്വാഗതം ചെയ്തു. വിദ്യാർഥികൾക്ക് മാസ്ക്, സാനിറ്റൈസർ വിതരണം കേഡറ്റുകൾ നിർവഹിച്ചു. കോമഡി മാനദണ്ഡങ്ങളെ കുറിച്ചുള്ള പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
ജഡായു പാറ സന്ദർശനം
സ്റ്റുഡന്സ് പോലീസ് കേഡറ്റ് യൂണിറ്റിനെ ആഭിമുഖ്യത്തിൽ ജഡായു പാറ സന്ദർശനം നടത്തി. എസ് പി സി യുടെ കേഡറ്റുകൾ പങ്കെടുത്ത ഈ സന്ദർശനത്തിൽ ജഡായു വിൻറെ ചരിത്രവും ജഡായു ടൂറിസത്തെ സംബന്ധിക്കുന്നതുമായ വീഡിയോ കേഡറ്റുകൾതയ്യാറാക്കുകയും ചെയ്തു. ഇത് എസ് പി സി യുടെ കൊല്ലം ജില്ലാ വാർത്ത ജാലകത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
മനുഷ്യാവകാശ ദിനാചരണം
2021 ഡിസംബർ 10ന് ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് എസ് പി സി യൂണിറ്റിന് നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാചരണം വൈവിധ്യമാർന്ന പരിപാടികളിലൂടെ ആചരിച്ചു. മനുഷ്യാവകാശ ദിന ക്വിസ് മത്സരം, ഉപന്യാസ രചനാ മത്സരം, ഇക്വാളിറ്റി സർക്കിൾ, മനുഷ്യാവകാശ മുദ്രാവാക്യ നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
SPC ക്രിസ്തുമസ് അവധിക്കാല ക്യാമ്പ്
സ്റ്റുഡന്സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ 29 ,30 തീയതികളിലായി സ്കൂളിൽ വച്ച് നടന്നു. ഫിസിക്കൽ ട്രെയിനിങ്, പരേഡ് പ്രാക്ടീസ്, വിവിധയിനം ഇൻഡോർ ക്ലാസുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജെ വി ബിന്ദു നിർവഹിച്ചു. ചടയമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ ബിജു ക്യാമ്പ് വിശദീകരണം നടത്തി. വാർഡ് മെമ്പർ മഞ്ജു മറിയപ്പള്ളി, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീമതി ബിന്ദു, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ചാർളിൻ റെജി, ഹെഡ്മിസ്ട്രസ് ശ്രീമതി പി ആർ ഷീലാകുമാരി അമ്മ, തുടങ്ങിയവർ പങ്കെടുത്തു.
Passing Out Parade-2022
ചടയമംഗലം ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് 2020-22 ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് 16/08/2022 ചൊവ്വാഴ്ച നടന്നുനടന്നു.. ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ചടയമംഗലം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ മോനിഷ് പരേഡിന്റെ.. അഭിവാദ്യം സ്വീകരിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെ വി ബിന്ദു. പരേഡ് കമാൻഡർ മാർക്കുള്ള മൊമെന്റോ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്അംഗം ശ്രീമതി മഞ്ജു മറിയപ്പള്ളി, ചടയമംഗലം എ ഇ ഒ ബിജു എസ്,സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ചാർലിൻ റെജി, സ്കൂൾ എച്ച് എം ഇൻ ചാർജ് ശ്രീമതി ലതികമ്മ വി, ഡ്രിൽ ഇൻസ്‌ട്രക്ടർമാരായ ജോൺ മാത്യു, അൻസിലാൽ , ബിനീഷ്, ശ്രീമതി ബിന്ദു,തുടങ്ങിയ വിശിഷ്ട വ്യക്തികൾ പാസിംഗ് പരേഡിലെ വിശിഷ്ടാതിഥികളായി എത്തിച്ചേർന്നു.
ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി
ചടയമംഗലം ഗവൺമെന്റ് മഹാത്മഗാന്ധി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റും ചടയമംഗലം പോലീസ് സ്റ്റേഷനുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ചാർലിൻ റെജി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചടയമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ എത്തിയ റാലിക്ക് ജൂങ്ഷനിൽ വച്ച് ചടയമംഗലം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. മോനിഷ് എം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു.ചടയമംഗലം വ്യാപാരി വ്യവസായി യൂണിയൻ കുട്ടികൾ ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു. പോലീസ് ഓഫീസർ അനീഷ്, വ്യാപാരി വ്യവസായി യൂണിയൻ പ്രതിനിധി ഷിബു, സജു കുന്നത്ത്, അദ്ധ്യാപകരായ ലതികമ്മ, വിഷ്ണു നമ്പൂതിരി, സുനിൽ, ജലീസ, ഹരിജ,ബിബിൻ ബാബു, നൗഫൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
യോഗ ദിനാചരണം നടത്തി.
ചടയമംഗലം ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച യോഗ ദിനാചരണം നടത്തി. അദ്ധ്യാപികയും യോഗ ഇൻസ്ട്രക്ടറുമായ കെ.എസ്. ഉഷയുടെ നേതൃത്വത്തിൽ ശാരീരിക മാനസിക ആരോഗ്യത്തിനും ക്ഷേമത്തിനും യോഗയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന സെമിനാറും കുട്ടികൾക്ക് വിവിധ തരത്തിലുള്ള യോഗാസനങ്ങൾ കുറിച്ചുള്ള പരിശീലനവും നടത്തി. അധ്യാപകരായ വി ലതികമ്മ, വിഷ്ണു നമ്പൂതിരി,നൗഫൽ,ജലീസ,സുനിൽഎന്നിവർ സംസാരിച്ചു.
SPC Passing Out-2022