നസ്റത്ത് യു പി എസ് കട്ടിപ്പാറ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25





പ്രവേശനോത്സവം



നാടിനു ആഘോഷമായി നടത്തിയ പ്രവേശനോൽസവത്തോടെ നസ്രത്ത് യു.പി.എസ് കട്ടിപ്പാറയുടെ 2024-25 അധ്യായന വർഷ പ്രവർത്തനങ്ങൾക്ക് തുടക്കമായി .പുത്തൻ പ്രതീക്ഷകളുമായി സ്കൂളിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ അധ്യാപകർ സ്നേഹപൂർവം സ്വീകരിച്ചു . പ്രവേശനോത്സവം മാനേജർ റവ.ഫാദർ മിൽട്ടൻ മുളങ്ങാശ്ശേരി ഉത്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മാസ്റ്റർ ജിജോ തോമസ് പരിപാടിക്ക്സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ബാബു.വി.പി ചടങ്ങിനു അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് സാജിദ് സി പി ,വിദ്യാർത്ഥി പ്രതിനിധി ആഷ്ന റീം തുടങ്ങിയവർ ആശംസകളർപ്പിച്ചു.തുടർന്നു കുട്ടികളുടെ കലാപരിപടികൾ നടന്നു.സ്റ്റാഫ് സെക്രട്ടറി ഷിബു കെ. ജി യോഗത്തിനു നന്ദി പറഞ്ഞു.ശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ഷിബു സാറിൻ്റെ നേതൃത്വത്തിൽ നടന്നു.കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി.