എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ/2024-25-ലെ പ്രവർത്തനങ്ങൾ

10:55, 11 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29351 (സംവാദം | സംഭാവനകൾ) (''''പ്രവേശനോത്സവം''' ലഘുചിത്രം '''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ജൂൺ 3 പ്രവേശനോത്സവം പൂർവാധികം ഭംഗിയോടെ കൊണ്ടാടി. കരിമണ്ണൂർ ഗ്രാമപഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

പ്രമാണം:29351-praveshanolsavam-2024-25.jpg

നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ജൂൺ 3 പ്രവേശനോത്സവം പൂർവാധികം ഭംഗിയോടെ കൊണ്ടാടി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ജിതേഷ് ഗോപാലൻ കുട്ടികൾക്ക് ബാഡ്ജ് വിതരണം നടത്തി. റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ശ്രീ എൻ ആർ നാരായണൻ അവർകൾ നവാഗതരായ കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സ് വിതരണം ചെയ്തു. ഒന്നാം ക്ലാസ് ഉദ്ഘാടനം ചെയ്യുന്നതിനായി നറുക്കെടുപ്പ് എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ബിജു സാജു നിർവഹിച്ചു. അലീഷ് സിനോഷാണ് ക്ലാസ് ഉദ്ഘാടനം ചെയ്തത്. എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി മൊമെന്റോ നൽകി ആദരിച്ചു. സ്കൂൾ മാനേജർ വിജയൻ താഴാനി അധ്യക്ഷത വഹിച്ച യോഗത്തിൽ കരിമണ്ണൂർ എസ്എൻഡിപി ശാഖ പ്രസിഡന്റ് സിഎൻ ബാബു അവർകൾ കുട്ടികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി. ശ്രീമതി സീമാ ഭാസ്കരൻ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. രോഗത്തിന് സിഎം സുബൈർ സ്വാഗതവും ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി നന്ദിയും രേഖപ്പെടുത്തി.